എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍

പുതുപ്പള്ളിയിലുണ്ടായത് സഹതാപതരംഗം, എല്‍ഡിഎഫ് അടിത്തറ ഭദ്രം: എം വി ഗോവിന്ദന്‍

സഹതാപ തരംഗത്തിനിടയിലും അടിത്തറ നിലനിർത്തി പോകാൻ സാധിച്ചു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ അടിസ്ഥാനം ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷമുള്ള സഹതാപ തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉമ്മന്‍ ചാണ്ടിയുടെ 13ാം വിജയമാണെന്നാണ് ചാണ്ടി ഉമ്മന്‍ അവകാശപ്പെട്ടത്. ഇതെല്ലാം സഹതാപ തംരംഗത്തിന്റെ സുചനകള്‍ വ്യക്തമാക്കുന്നതാണ് എന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

എം വി ഗോവിന്ദന്‍
LIVE: ചരിത്രക്കുതിപ്പില്‍ ചാണ്ടി ഉമ്മന്‍, ഭൂരിപക്ഷം 37,719; അപ്പയുടെ പതിമൂന്നാം വിജയമെന്ന് പ്രതികരണം

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല. വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കും. ജനവിധി എല്‍ഡിഎഫ് മാനിക്കുന്നു. എൽഡിഎഫിന്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവർത്തനം, മികവുറ്റ രാഷ്ട്രീയ പ്രവർത്തനം, വികസനത്തെക്കുറിച്ചും ഗവൺമെൻറിനെക്കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ച നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായി ഈ സഹതാപ തരംഗത്തിനിടയിലും അടിത്തറ നിലനിർത്തി പോകാൻ സാധിച്ചതെന്നും എം.വി ഗോവിന്ദൻ തിരുവനന്തപുരനത്ത് പ്രതികരിച്ചു.

പുതുപ്പള്ളിയിലെ ജനവിധി കേരളത്തിലെ എല്‍ഡിഎഫ് സർക്കാരിനെതിരായ താക്കീതായി കണക്കാക്കാനാകില്ല. സർക്കാരിന്റെ കാര്യങ്ങൾ നല്ല രീതിയിൽ ചർച്ച ചെയ്യപ്പെട്ടു അതുകൊണ്ടാണ് അടിത്തറ ചോരാത്തത്. ഒരു തരംഗത്തിനിടയിൽ സർക്കാരിനെ കുറ്റം പറയേണ്ട കാര്യമില്ല. ഉമ്മൻചാണ്ടിയുടെ പതിമൂന്നാമത്തെ വിജയം എന്നാണ് ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞത്. അത് തന്നെയാണ് സംഭവിച്ചത്. അതിനാല്‍ തന്നെ സർക്കാരിനെതിരായ വിലയിരുത്തൽ അല്ല ഈ തിരഞ്ഞെടുപ്പ് ഫലമല്ലെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പില്‍ ഏതൊക്കെ വിഭാഗത്തിന്റെ വോട്ട് കിട്ടി എന്നൊക്കെ ഇപ്പോൾ പറയാൻ ആകില്ല. ഇചക്കാര്യം വിശദമായി പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. യാക്കോബായ സഭയുടെ വോട്ട് കിട്ടിയില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

വ്യക്തിപരമായ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ഉണ്ടാകരുതെന്ന് സിപിഎം നിലപാടെടുത്തിരുന്നു. യുഡിഎഫ് ബിജെപി വോട്ട് വാങ്ങി എന്ന് വ്യക്തമാണ്. കേരളത്തിൽ നല്ല ജാഗ്രതയോടെ പ്രവർത്തിക്കണം എന്നതാണ് തിരഞ്ഞെടുപ്പിന്റെ സൂചനയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in