സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഗവർണർക്കെതിരായ രണ്ടാംഘട്ട 
പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഗവർണർക്കെതിരായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും

കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന പട്ടിക ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലും കൂടിയാണ് സെക്രട്ടേറിയറ്റ് ചേരുന്നത്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും. കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന പട്ടിക ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലും കൂടിയാണ് സെക്രട്ടേറിയറ്റ് ചേരുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഗവർണർക്കെതിരായ രണ്ടാംഘട്ട 
പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും
നിയമന വിവാദവും, ഹൈക്കോടതി വിധിയും: പ്രതിരോധത്തിലാകുന്നത് സര്‍ക്കാരും സിപിഎമ്മും

കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിൽ നിന്ന് പ്രിയ വർഗീസിനെ അയോഗ്യയാക്കി കൊണ്ടുള്ള ഹൈക്കോടതി നടപടി സർക്കാരിന് വലിയ തിരിച്ചടിയാണ്. യുജിസി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാകണം നിയമനം എന്ന വിലയിരുത്തലില്‍ ഊന്നിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയത്. പ്രിയാ വര്‍ഗീസിന് മതിയായ അധ്യാപന പരിചയം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സർവകലാശാല വിഷയത്തിൽ സർക്കാർ ഗവർണർ പോര് തുടരുന്നതിനിടെയാണ് പ്രിയ വർഗീസിന്റെ നിയമന കാര്യത്തിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് തിരിച്ചടിയേറ്റത്. ഇത് സർക്കാരിനും സിപിഎമ്മിനും വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന വിവാദത്തില്‍ സിപിഎം പ്രതിരോധത്തില്‍ നില്‍ക്കവെയാണ് ഹൈക്കോടതി വിധി കൂടി വരുന്നത്. കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിലാണ്. കോർപ്പറേഷനിലെ കത്ത് വിവാദം കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്തിരുന്നു. മേയർ ആര്യ രാജേന്ദ്രനെതിരെ തൽക്കാലം നടപടി വേണ്ട എന്നാണ് തീരുമാനിച്ചിരുന്നത്. അന്വേഷണം പൂർത്തിയായി വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാം എന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നത്.

അതേസമയം സർക്കാരിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന നിലപാട് എടുക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് പ്രത്യക്ഷ സമര പരിപാടികൾക്ക് എൽഡിഎഫ് നേതൃത്വം നൽകിയത്. വീടുകൾ കയറി ലഘുലേഖ വിതരണം ചെയ്തും പ്രചരണം സംഘടിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിന്റെ വിലയിരുത്തൽ കൂടി സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടാവും. അടുത്തഘട്ട സമരത്തിന് സെക്രട്ടേറിയറ്റ് യോഗം അന്തിമരൂപം നൽകും.

logo
The Fourth
www.thefourthnews.in