നയന സൂര്യന്റെ മരണം; പ്രത്യേക അന്വേഷണസംഘം 
പുനഃസംഘടിപ്പിച്ചു, സംഘത്തിൽ 13 പേർ

നയന സൂര്യന്റെ മരണം; പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു, സംഘത്തിൽ 13 പേർ

ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ

യുവസംവിധായിക നയന സൂര്യന്റെ മരണം അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 13 പേരാണ് സംഘത്തിലുള്ളത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ് മധുസൂദനൻ സംഘത്തലവനായി തുടരും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

നയന സൂര്യന്റെ മരണം; പ്രത്യേക അന്വേഷണസംഘം 
പുനഃസംഘടിപ്പിച്ചു, സംഘത്തിൽ 13 പേർ
നയനാ സൂര്യന്റെ മരണം: ഫൊറൻസിക് സർജന്റെ മൊഴി പുറത്ത്

എസ്‍സിആർബി ഡിവൈഎസ്പി ആർ പ്രതാപൻ നായർ, ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരായ എച്ച് അനിൽകുമാർ, പി ഐ മുബാറക്, സബ് ഇൻസ്പെക്ടർമാരായ ശരത് കുമാർ, കെ മണിക്കുട്ടൻ, ഡിറ്റക്റ്റീവ് സബ് ഇൻസ്പെക്ടർ കെ ജെ രതീഷ്, എഎസ്ഐമാരായ ടി രാജ് കിഷോർ, കെ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അർഷ ഡേവിഡ്, എ അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.

നയന സൂര്യന്റെ മരണം; പ്രത്യേക അന്വേഷണസംഘം 
പുനഃസംഘടിപ്പിച്ചു, സംഘത്തിൽ 13 പേർ
സംവിധായിക നയന സൂര്യന്റെ മരണം: അന്വേഷണം ഇനിയും തുടങ്ങാനാകാതെ ക്രൈംബ്രാഞ്ച്

നയനയുടെ മരണം കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി അഞ്ചിനാണ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഉത്തരവിട്ടത്. എഡിജിപി എം ആർ അജിത് കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.

നയന സൂര്യന്റെ മരണം; പ്രത്യേക അന്വേഷണസംഘം 
പുനഃസംഘടിപ്പിച്ചു, സംഘത്തിൽ 13 പേർ
നയന സൂര്യന്റെ മരണം; ദുരൂഹത നീക്കാന്‍ ക്രൈം ബ്രാഞ്ച്, പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

2019 ഫെബ്രുവരി 24 നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ നയനാ സൂര്യനെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസെടുത്താണ് മ്യൂസിയം പോലീസ് അന്വേഷണം നടത്തിയത്.

logo
The Fourth
www.thefourthnews.in