ഡോ.വന്ദന ദാസിന്റെ കൊലപാതകം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഡോ.വന്ദന ദാസിന്റെ കൊലപാതകം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ക്രൈബ്രാഞ്ച് അന്വേഷണം ഇന്ന് തന്നെ ഏറ്റെടുക്കും. റൂറല്‍ എസ്പിഎം എല്‍ സുനിലിനാണ് മേൽനോട്ട ചുമതല. എഫ്‌ഐആര്‍ പിഴവുകള്‍ ഉള്‍പ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്.

ഡോ.വന്ദന ദാസിന്റെ കൊലപാതകം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു; വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും

അതിനിടെ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ കെജിഎംഒഎ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതുവരെ വിഐപികളുടെ അകമ്പടി ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

ഡോ.വന്ദന ദാസിന്റെ കൊലപാതകം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
ആശുപത്രി സംരക്ഷണ നിയമം: ഓര്‍ഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തില്‍; കൊട്ടാരക്കര ആശുപത്രി പുതിയ ബ്ലോക്കിന് ഡോ.വന്ദനയുടെ പേര്

കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പോലീസ് കൊണ്ടുവന്ന സന്ദീപിന് ചികിത്സ നല്‍കുന്നതിനിടെയായിരുന്നു ആക്രമണം. ഡോക്ടറെ ഉള്‍പ്പെടെ അഞ്ചുപേരെ ഇയാള്‍ കത്രിക കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in