രാജ്യവിരുദ്ധമെന്ന് പരാതി; ഹ്രസ്വനാടകത്തിന്റെ പേരില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, ഐ ബി അന്വേഷണം ആരംഭിച്ചു

രാജ്യവിരുദ്ധമെന്ന് പരാതി; ഹ്രസ്വനാടകത്തിന്റെ പേരില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, ഐ ബി അന്വേഷണം ആരംഭിച്ചു

പ്രധാനമന്ത്രിയുടെ വാക്കുകളെയും ശൈലിയെയും പരിഹസിക്കുന്നത് രാജ്യവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു

കേരള ഹൈക്കോടതിയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിന്റെ പേരില്‍ രണ്ടു ജീവനക്കാർക്ക് സസ്പെന്ഷൻ. കേന്ദ്ര സർക്കാരിനെ പരിഹസിക്കുന്നതും, രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതുമാണ് നാടകത്തിന്റെ ഉള്ളടക്കമെന്നാരോപിച്ച് എറണാകുളത്തെ ലീഗൽ സെൽ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ. അസിസ്റ്റന്റ് രജിസ്ട്രാർ സുധീഷ് ടിഎ, കോർട്ട് കീപ്പർ സുധീഷ് പിഎം എന്നിവരെയാണ് കോടതി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. നാടകം രാജ്യവിരുദ്ധമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണമാരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ചീഫ് ജസ്റ്റിസ് അഡ്മിനിസ്‌ട്രേറ്റീവ് രജിസ്ട്രാറോട് വിശദീകരണം തേടുകയും ചെയ്തു.

രാജ്യവിരുദ്ധമെന്ന് പരാതി; ഹ്രസ്വനാടകത്തിന്റെ പേരില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, ഐ ബി അന്വേഷണം ആരംഭിച്ചു
'ഇന്ത്യയ്ക്ക് ജനാധിപത്യം നഷ്ടപെടുമോ?' ഭരണഘടനാ സഭയില്‍ അംബേദ്ക്കര്‍ പ്രകടിപ്പിച്ച ആശങ്കകള്‍

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ജീവനക്കാരുൾപ്പെടെ പങ്കെടുത്ത നാടകത്തിൽ പ്രധാനമന്ത്രിയെയും, സർക്കാരിന്റെ അഭിമാന പദ്ധതിയായ ജൽജീവൻ മിഷനേയും, ആസാദി കാ അമൃത് മഹോത്സവിനെയും പരിഹസിക്കുന്നുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.

നാടകം രചിച്ച വ്യക്തിയുടെ രാഷ്ട്രീയച്ചായ്‌വ് മുഴച്ചു നിൽക്കുന്ന സംഭാഷണങ്ങൾ പൂർണ്ണമായും രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണെന്നാണ് ലീഗൽ സെല്ലിന്റെ ആരോപണം. കോടിക്കണക്കിന് സാധാരണക്കാർക്ക് നേരിട്ട് ഗുണം ലഭിച്ച ജൽജീവൻ മിഷനെ അവഹേളിച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു.

ആസാദി കാ അമൃത് മഹോത്സവിനെ അവഹേളിച്ചെന്നാണ് മറ്റൊരു പരാതി. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹൈക്കോടതിയും നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നെന്നും, അതുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളെ അപമാനിക്കുന്നത് കോടതിയെ കൂടി അപമാനിക്കുന്നതിനു തുല്യമാണെന്നാണ് പരാതിയിൽ പറയുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളെയും ശൈലിയെയും പരിഹസിക്കുന്നത് രാജ്യവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

കോടതി ഉത്തരവ്
കോടതി ഉത്തരവ്
രാജ്യവിരുദ്ധമെന്ന് പരാതി; ഹ്രസ്വനാടകത്തിന്റെ പേരില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, ഐ ബി അന്വേഷണം ആരംഭിച്ചു
അകറ്റി നിർത്തിയ കേരളത്തിന്റെ സാമൂഹിക പോരാട്ടങ്ങളും, റിപ്പബ്ലിക്ക് പരേഡിൽ പ്രതിഷ്ഠിക്കപ്പെട്ട രാംലല്ലയും

ഹൈക്കോടതിയിലെ ജീവനക്കാർ ഇത്തരത്തിൽ രാജ്യവിരുദ്ധമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു നാടകത്തിന്റെ ഭാഗമായത് നിലവിലുള്ള സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയിന്മേൽ തുടരന്വേഷണവും അതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

logo
The Fourth
www.thefourthnews.in