അകറ്റി നിർത്തിയ കേരളത്തിന്റെ സാമൂഹിക പോരാട്ടങ്ങളും, റിപ്പബ്ലിക്ക് പരേഡിൽ പ്രതിഷ്ഠിക്കപ്പെട്ട രാംലല്ലയും

അകറ്റി നിർത്തിയ കേരളത്തിന്റെ സാമൂഹിക പോരാട്ടങ്ങളും, റിപ്പബ്ലിക്ക് പരേഡിൽ പ്രതിഷ്ഠിക്കപ്പെട്ട രാംലല്ലയും

കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ നാല് തവണ കേരളത്തിന്റെ ടാബ്ലോകൾ തിരസ്കരിക്കപ്പെട്ടു

ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ ഉത്തർപ്രദേശ് അവതരിപ്പിപ്പിച്ച ടാബ്ലോ അയോധ്യയിൽ കഴിഞ്ഞ ദിവസം പ്രതിഷ്ഠിക്കപ്പെട്ട രാം ലല്ലയാണ്. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന 16 ടാബ്ലോകളാണ് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുപ്പിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനു പ്രാധാന്യം നൽകുന്നതായിരിക്കും ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന പരേഡിലെ ടാബ്ലോകളിൽ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത് തൃശൂർ വച്ച് നടന്ന ബിജെപിയുടെ 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പരിപാടിയിലാണ്. ഈ എന്നാൽ ഉത്തർപ്രദേശ് അവതരിപ്പിച്ച ടാബ്ലോയിലെ രാം ലല്ലയും റാപ്പിഡ്‌ റെയിലും ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതായിരുന്നു.

അകറ്റി നിർത്തിയ കേരളത്തിന്റെ സാമൂഹിക പോരാട്ടങ്ങളും, റിപ്പബ്ലിക്ക് പരേഡിൽ പ്രതിഷ്ഠിക്കപ്പെട്ട രാംലല്ലയും
'ഇന്ത്യയ്ക്ക് ജനാധിപത്യം നഷ്ടപെടുമോ?' ഭരണഘടനാ സഭയില്‍ അംബേദ്ക്കര്‍ പ്രകടിപ്പിച്ച ആശങ്കകള്‍

വലിയ വിമർശനങ്ങൾക്ക് വഴിവച്ച ഒരു രാഷ്ട്രീയ സംഭവം രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിന പരേഡിൽ ഉത്തർപ്രദേശ് അവതരിപ്പിക്കുന്നു എന്നിടത്ത് പരിഗണിക്കേണ്ട മറ്റൊരു കാര്യമാണ് കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ നാല് തവണ കേരളത്തിന്റെ ടാബ്ലോകൾ തിരസ്കരിക്കപ്പെട്ടു എന്നത്. ഇത്തവണത്തേതിന് മുമ്പുള്ള മൂന്നു തവണകളിലും കേരളം സമർപ്പിച്ച ടാബ്ലോകൾ എന്തായിരുന്നു? 2024ന് മുമ്പ് 2022, 2020, 2019 എന്നീ വർഷങ്ങളിലാണ്കേരളത്തിന്റെ ടാബ്ലോകൾ കേന്ദ്രം തിരസ്കരിച്ചത്.

2019ൽ കേരളത്തിന്റെ ടാബ്ലോ വൈക്കം സത്യാഗ്രഹമായിരുന്നു. അന്ന് അത് തിരസ്കരിച്ച കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന ആർഎസ്എസാണ് 2023ൽ വൈക്കത്ത് സത്യാഗ്രഹത്തെ അനുസ്മരിച്ച് പരിപാടി സംഘടിപ്പിച്ചത് എന്ന് ഓർക്കേണ്ടതുണ്ട്. 2020ലും 22ലും കേരളം സമർപ്പിച്ച ടാബ്ലോകൾ മുന്നോട്ടു വച്ച ആശയങ്ങൾകൂടി മനസിലാക്കിയാൽ സ്വാഭാവികമായും ഇതിനു പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് സംശയിച്ചുപോകും. 2020ൽ കേരളം നൽകിയത് കേരള കലാമണ്ഡലവും തെയ്യവും അടങ്ങുന്ന ടാബ്ലോ ആണ്. അതിനും അനുമതി ലഭിച്ചില്ല.

2022 ൽ സമർപ്പിച്ച ടാബ്ലോ ആണ് വലിയ ചർച്ചകൾക്ക് വിധേയമായത്. ശ്രീനാരായണ ഗുരുവായിരുന്നു കേരളത്തിന്റെ ടാബ്ലോ. അത് നിരസിച്ച കേന്ദ്രം പകരം ശങ്കരാചാര്യരെയാക്കിയാൽ അംഗീകരിക്കാമെന്നും പറഞ്ഞിരുന്നു.

2023ലെ കേരളത്തിന്റെ ടാബ്ലോ
2023ലെ കേരളത്തിന്റെ ടാബ്ലോ

മൂന്നു തവണകളിലായി തിരസ്കരിക്കപ്പെട്ട കേരളത്തെ കഴിഞ്ഞ വർഷമാണ് വീണ്ടും അംഗീകരിക്കുന്നത്. കഴിഞ്ഞ തവണ സ്ത്രീ ശാക്തീകരണം മുഖ്യവിഷയമാക്കിയാണ് കേരളം ടാബ്ലോ നൽകിയത്. ഒരു ഉരുവിന്റെ രൂപത്തിലുള്ള ആ ടാബ്ലോയുടെ പേര് 'ബേപ്പൂർ റാണി' എന്നായിരുന്നു. അതിന്റെ ആദ്യഭാഗത്ത് 96-ാം വയസിൽ സാക്ഷരതാ പരീക്ഷ പാസായ കാർത്യായനി അമ്മയുടെ പ്രതിമയായിരുന്നു. അതിനു പിന്നിൽ ഇരുള വിഭാഗത്തിലുള്ളവരുടെ നൃത്തവുമുണ്ടായിരുന്നു. അതിന്റെ ഭാഗമായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയുടെ പ്രതിമയും. കേരളം അതിന്റെ വൈവിധ്യത്തെ കഴിയാവുന്നത്ര അതിലുൾപ്പെടുത്താൻ ശ്രമിച്ചിരുന്നു.

അകറ്റി നിർത്തിയ കേരളത്തിന്റെ സാമൂഹിക പോരാട്ടങ്ങളും, റിപ്പബ്ലിക്ക് പരേഡിൽ പ്രതിഷ്ഠിക്കപ്പെട്ട രാംലല്ലയും
റിപ്പബ്ലിക്ക് ദിനം എന്തുകൊണ്ട് ജനുവരി 26ന്? ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരാൻ ഈ ദിവസം തിരഞ്ഞെടുത്തതിനു പിന്നില്‍?

തൃശ്ശൂരിൽ പ്രസംഗിച്ചപ്പോഴും പ്രധാനമന്ത്രി നഞ്ചിയമ്മയുടെയും, അക്കമ്മ ചെറിയാന്റെയും, എവി കുട്ടിമാളുവിന്റെയും, റോസമ്മ പുന്നൂസിന്റെയുമെല്ലാം പേരുകൾ പറഞ്ഞിരുന്നു. ആ പരിപാടിയിൽ വച്ച് തന്നെയാണ് ഇത്തവണയും സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന ടാബ്ലോകളാണ് റിപ്പബ്ലിക്ക് ദിനത്തിൽ ഉൾപ്പെടുത്തുക എന്ന് പറഞ്ഞത്.

കൃത്യമായ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ടാബ്ലോയുമായി നിരന്തരം എത്തിയ കേരളത്തെ പലപ്പോഴായി തഴഞ്ഞതിന്റെ പശ്ചാത്തലത്തിൽ തന്നെ ഉത്തർപ്രദേശിന്റെ രാംലല്ല ടാബ്ലോ അംഗീകരിക്കപ്പെടുന്നതിനെ കാണേണ്ടതുണ്ട്. വികസിത ഭാരതത്തിന്റെ കുഞ്ഞു പതിപ്പായിട്ടാണ് തങ്ങൾ അയോധ്യയെയും രാംലല്ലയെയും അവതരിപ്പിക്കുന്നതെന്നാണ് അധികൃതർ നൽകിയ വിശിദീകരണം. ടാബ്ലോയുടെ അവസാന ഭാഗത്ത് റാപ്പിഡ് റെയിൽവേ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇതിനെ സാധൂകരിക്കുന്നതിനായി അധികൃതർ പറയുന്നത്.

സംഘപരിവാർ ഹിന്ദു സന്യാസിയാക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ ഗുരുവിനെ പോലും അംഗീകരിക്കാത്ത സാഹചര്യത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ രാംലല്ല പ്രത്യക്ഷപ്പെടുന്നതിൽ കൃത്യമായ രഷ്ട്രീയമുണ്ടന്നു തന്നെ വിലയിരുത്തേണ്ടി വരും. അയോധ്യയിൽ പ്രതിഷ്ഠ സംഘടിപ്പിക്കുന്നത് ക്ഷേത്ര ട്രസ്റ്റ് ആയിരുന്നെങ്കിലും അത് സംഘടിപ്പിക്കപ്പെട്ടത് ഒരു സർക്കാർ പരിപാടിയായിട്ടാണ്. അത്തരം ഒരു മത പരിപാടി രാജ്യത്തിന്റെ ഭരണഘടന നിലവിൽ വന്ന, രാജ്യം ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ദിവസത്തിന്റെ ഭാഗമാകുന്നു എന്ന് പറഞ്ഞാൽ, ഇതാണ് ഇന്ത്യയിലെ പുതിയ ജനാധിപത്യം എന്ന് മനസിലാക്കണം. അത് ഒന്ന് കൂടി ഉറപ്പിച്ച് പറയുന്നതിനാണ് സോഷ്യലിസവും സെക്യൂലറിസവുമില്ലാത്ത ഭരണഘടനയുടെ ആമുഖം ഈ ദിവസം കേന്ദ്രം പുറത്ത് വിട്ടത്.

രാംലല്ലായല്ലാതെ ആ ടാബ്ലോയിൽ ഒരു പൂർണ്ണ കുംഭമുണ്ട്. അത് പ്രയാഗ്‌രാജിൽ നടക്കുന്ന മാഗ് മേളയുടെ ചിഹ്നമാണ്. 2025ൽ അടുത്ത കുംഭമേള നടക്കാനിരിക്കെയാണ് ഈ ചിഹ്നം ടാബ്ലോയിൽ ഉൾപ്പെടുത്തുന്നത്. അതിനു പിന്നിലായി ചർക്കുള, വധ്‌വാ എന്നീ പടിഞ്ഞാറൻ യുപിയിലെ പരമ്പരാഗത നൃത്തരൂപങ്ങളും നമുക്ക് കാണാം. ഈ നൃത്തരൂപങ്ങൾ ശ്രീകൃഷ്ണന്റെ ലീലകൾ അവതരിപ്പിക്കുന്നതാണ്. ടാബ്ലോയിലെ സ്‌ക്രീനിൽ നൽകിയ ലോകത്തത്തിലെ നാലാമത്തെ ഏറ്റവും വലിയ എയർപോർട്ടായി കണക്കാക്കുന്ന നോയിഡ എയർപോർട്ടിന്റെ ചിത്രവും, റാപ്പിഡ്‌ ട്രെയിനിന്റെ രൂപവുമൊഴിച്ചാൽ ബാക്കിയെല്ലാം മതപരമായ ചിഹ്നങ്ങളാണെന്നു മനസ്സിലാക്കാനാകും.

 ഉത്തർപ്രദേശിന്റെ ടാബ്ലോ
ഉത്തർപ്രദേശിന്റെ ടാബ്ലോ
അകറ്റി നിർത്തിയ കേരളത്തിന്റെ സാമൂഹിക പോരാട്ടങ്ങളും, റിപ്പബ്ലിക്ക് പരേഡിൽ പ്രതിഷ്ഠിക്കപ്പെട്ട രാംലല്ലയും
75ാം റിപ്പബ്ലിക് ദിനം: എ ഐയും ചന്ദ്രയാനുമടക്കം ടാബ്ലോകള്‍, വൈവിധ്യമാർന്ന പരേഡ് മുഖ്യാകർഷണം

കഴിഞ്ഞ ആറ് വർഷത്തിനടയ്ക്ക് കേരളത്തിന്റെ വൈക്കം സത്യാഗ്രഹത്തിലൂടെയും, തെയ്യത്തിലൂടെയും, ശ്രീനാരായണ ഗുരുവിലൂടെയും തിരസ്കരിക്കപ്പെട്ടത് കേരളത്തിന്റെ ജാതിവിരുദ്ധ, നവോധാനപോരാട്ടങ്ങളും, അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ആത്മപ്രകാശനവുമാണ്. പകരം പ്രതിഷ്ഠിക്കപ്പെട്ടത് ഒരു മതചിഹ്നവും.

logo
The Fourth
www.thefourthnews.in