പ്രിയ വര്‍ഗീസിന് ആശ്വാസം; അസോ. പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

പ്രിയ വര്‍ഗീസിന് ആശ്വാസം; അസോ. പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് കോടതി നടപടി

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് കോടതി നടപടി. യുജിസിയുടെ ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ സേവന കാലയളവും അധ്യാപക പരിചയത്തില്‍ കണക്കാക്കാനാവില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇത് വസ്തുതകള്‍ ശരിയായി മനസിലാക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയ വര്‍ഗീസ് അപ്പീല്‍ നല്‍കിയത്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

പ്രിയ വര്‍ഗീസിന് ആശ്വാസം; അസോ. പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി
യുജിസി വാദം തള്ളി കണ്ണൂര്‍ സര്‍വകലാശാല; 'പ്രിയ വര്‍ഗീസിന് യോഗ്യതയുണ്ട്'

അസോ. പ്രൊഫസര്‍ നിയമനത്തിന് തയ്യാറാക്കിയ താത്കാലിക റാങ്ക് പട്ടികയില്‍ ഒന്നാം പേരുകാരിയായ പ്രിയയ്ക്ക് യുജിസി റെഗുലേഷന്‍സ് പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്നാരോപിച്ചുള്ള ഹര്‍ജിയിലാണ് 2022 നവംബര്‍ 17ന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ് ബി കോളജിലെ മലയാളം അധ്യാപകന്‍ ഡോ. ജോസഫ് സ്‌കറിയയാണ് ഹര്‍ജി നല്‍കിയത്.

പ്രിയ വര്‍ഗീസിന് ആശ്വാസം; അസോ. പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി
പ്രിയ വർഗീസിന്റെ സ്റ്റുഡന്റ്സ് ഡയറക്ടർ നിയമനവും ചട്ടവിരുദ്ധം; വി സി ഗോപിനാഥ് രവീന്ദ്രനെതിരെ അന്വേഷണം വേണമെന്ന് നിവേദനം

പ്രിയക്ക് മതിയായ യോഗ്യതയുണ്ടോയെന്ന് പരിശോധിച്ച് സവകലാശാല തീരുമാനമെടുക്കണമെന്നും പരിശോധന പൂര്‍ത്തിയാക്കി പട്ടിക പരിഷ്‌കരിച്ച ശേഷം മാത്രം തുടര്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍, നിയമനത്തിനുള്ള യോഗ്യത തീരുമാനിക്കേണ്ടത് വിദഗ്ധ സമിതിയാണെന്നാണ് പ്രിയ അപ്പീലില്‍ വാദിച്ചിരുന്നത്.

പ്രിയ വര്‍ഗീസിന് ആശ്വാസം; അസോ. പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി
പ്രിയാ വർഗീസിന്റെ നിയമനം തടഞ്ഞ് ഹൈക്കോടതി

അക്കാദമിക് ബോഡിയുടെ തീരുമാനങ്ങള്‍ ബന്ധപ്പെട്ട നിയമത്തിനെതിരെയാകുമ്പോള്‍ മാത്രമേ കോടതി ഇടപെടല്‍ നടത്താവൂവെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കാം. എന്‍ എസ് എസ് സ്റ്റുഡന്റ് ഡയറക്ടര്‍ പദവിയും അധ്യാപന പരിചയത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ തീരുമാനങ്ങളില്‍ കോടതി ഇടപെടേണ്ടതില്ലെന്നും റാങ്ക് ലിസ്റ്റ്, പുനഃക്രമീകരണമുള്‍പ്പെടെയുള്ള ആവശ്യത്തിന്മേല്‍

സര്‍വകലാശാലയുടെ തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. സര്‍വകലാശാലയുടെ നിലപാട് അറിയാതെ കോടതിക്ക് അന്തിമ തീര്‍പ്പിലേക്കെത്താന്‍ സാധിക്കില്ല. സ്റ്റുഡന്റ് ഡയറക്ടര്‍ പദവി, ഗവേഷണ കാലയളവ് എന്നിവ അധ്യാപന പരിചയമല്ലെന്നു കണ്ടെത്തുന്നതിനു മുന്നേ, യു ജി സി അംഗീകൃത റിസര്‍ച്ച് അനുബന്ധ പ്രോഗ്രാമുകള്‍ ഏതൊക്കെയെന്ന് സിംഗിള്‍ ബഞ്ച് വിലയിരുത്തണമായിരുന്നുവെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

നീതി ലഭിച്ചതില്‍ സന്തോഷമെന്ന് പ്രിയ വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി വിധി പ്രതീക്ഷ നല്‍കുന്നു. താന്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നും കെ കെ രാഗേഷിന്റെ ഭാര്യ ആയതിനാലാണ് ആരോപണമുയര്‍ന്നതെന്നും പ്രിയ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും പ്രിയ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in