കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിന്‍, സ്ഥിരീകരിച്ച് പോലീസ്

കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിന്‍, സ്ഥിരീകരിച്ച് പോലീസ്

ഡൊമിനിക്കിന്റെ ഫോണില്‍ നിന്ന് നിർണായക വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് പോലീസിന്റെ സ്ഥിരീകരണം

കൊച്ചി കളമശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാർട്ടിന്‍ എന്ന് സ്ഥിരീകരിച്ച് പോലീസ്. ഡൊമിനിക്കിന്റെ ഫോണില്‍ നിന്ന് നിർണായക വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് പോലീസിന്റെ സ്ഥിരീകരണം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഡൊമിനിക് സ്ഫോടനം നടത്തിയതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്ന് ലഭിച്ചതായും പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഡൊമിനിക്കിനെ തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു.

കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിന്‍, സ്ഥിരീകരിച്ച് പോലീസ്
'യഹോവ സാക്ഷികള്‍ രാജ്യദ്രോഹികള്‍, തിരുത്താന്‍ തയാറായില്ല'; സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാർട്ടിന്‍

ഇന്റർനെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത്. സ്ഫോടക വസ്ചതുക്കള്‍ വാങ്ങിയ കടകളെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ആറു മാസം മുന്‍പേ ബോംബ് ഉണ്ടാക്കാനുള്ള തയാറെടുപ്പ് മാർട്ടിന്‍ തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം.

ഇയാളെ കസ്റ്റഡിയിലെടുത്ത് കളമശേരി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തൃശൂർ കൊടകര സ്റ്റേഷനിലായിരുന്നു മാർട്ടിന്‍ കീഴടങ്ങിയത്. സ്ഫോടനത്തിനു പിന്നില്‍ താനാണെന്ന് ഫെയ്സ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിനുശേഷമാണ് മാർട്ടിന്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിന്‍, സ്ഥിരീകരിച്ച് പോലീസ്
കളമശേരി സ്‌ഫോടനം: പൊട്ടിത്തെറിച്ചത് ടൈം ബോംബ്, ടൈമറും അമോണിയം നൈട്രേറ്റിന്റെ അവശിഷ്ടവും കണ്ടെത്തി

യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും ഡൊമിനിക് വീഡിയോയിലൂടെ ആരോപിച്ചിരുന്നു. താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയാറാകാത്തതിനാലാണ് സ്ഫോടനം നടത്തിയതെന്നും ഡൊമിനിക് പറയുന്നു. എന്നാല്‍ വിഡിയോ പ്രചരിച്ചതോടെ മാർട്ടിന്റെ പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ട് പിന്നീട് അപ്രത്യക്ഷമായി.

സ്ഫോടനത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയ 52 പേരില്‍ ഒരു കുട്ടി ഉള്‍പ്പടെ ആറുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരില്‍ 22 പേരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചെന്നും മെഡിക്കല്‍ കോളജ് ഉള്‍പ്പടെ വിവിധ ആശുപത്രികളിലായി നിലവില്‍ 30 പേരാണ് ചികിത്സയില്‍ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിന്‍, സ്ഥിരീകരിച്ച് പോലീസ്
കളമശേരി സ്‌ഫോടനം: ഒരു കുട്ടി ഉള്‍പ്പടെ ആറുപേരുടെ നില ഗുരുതരമെന്ന് മന്ത്രി

കളമശേരി മെഡിക്കല്‍ കോളജിനു സമീപമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നു രാവിലെയാണ് സ്‌ഫോടനം നടന്നത്. ഒന്നിനു പിന്നാലെ ഒന്നായി നടന്ന നാലു പൊട്ടിത്തെറികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in