ഡോ. വന്ദന ദാസ് കൊലപാതകം: സിബിഐ അന്വേഷണമില്ല, പ്രതിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി

ഡോ. വന്ദന ദാസ് കൊലപാതകം: സിബിഐ അന്വേഷണമില്ല, പ്രതിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി

അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ കെ ജി മോഹന്‍ദാസും ടി വസന്തകുമാരിയുമാണ് ഹര്‍ജി നല്‍കിയത്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ കെ ജി മോഹന്‍ദാസും ടി വസന്തകുമാരിയുമാണ് ഹര്‍ജി നല്‍കിയത്. പ്രതി സന്ദീപ് നല്‍കിയ ജാമ്യ ഹര്‍ജിയും ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് തള്ളി. ഈ ഘട്ടത്തില്‍ ജാമ്യമനുവദിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മെയ് പത്തിന് രാത്രി പോലീസ് മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നും ആരോപിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത്.

ഡോ. വന്ദന ദാസ് കൊലപാതകം: സിബിഐ അന്വേഷണമില്ല, പ്രതിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി
'ഇതിലും വലിയ തെളിവ് എന്താണ് വേണ്ടത് ബിജെപി?'; ഛണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് കൃത്രിമത്തിന്റെ സിസിടിവി ദൃശ്യവുമായി എഎപി

ഹര്‍ജി ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരിന്നു. അതേസമയം, കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് നടന്നതെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സിബിഐ അറിയിച്ചത്. അന്വേഷണം സിബിഐക്ക് വിടുന്നതിനെ പ്രതി സന്ദീപും എതിര്‍ത്തിരുന്നു.

logo
The Fourth
www.thefourthnews.in