മാസപ്പടിയിൽ അന്വേഷണവുമായി ഇ ഡിയും; ഇ സി ഐ ആര്‍ 
രജിസ്റ്റര്‍ ചെയ്തു

മാസപ്പടിയിൽ അന്വേഷണവുമായി ഇ ഡിയും; ഇ സി ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

ഇ ഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ആരോപണത്തില്‍ അന്വേഷണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. ഇ ഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

ആരോപണത്തില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ (ഇ സി ഐ ആർ) ചെയ്തു. നിലവില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ (എസ്എഫ്‌ഐഒ) അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇ ഡി കേസെടുത്തത്. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ ഡിയുടെ അന്വേഷണം. എസ് എഫ് ഐ ഒ കേസിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ അന്വേഷണം.

മാസപ്പടിയിൽ അന്വേഷണവുമായി ഇ ഡിയും; ഇ സി ഐ ആര്‍ 
രജിസ്റ്റര്‍ ചെയ്തു
Exclusive|സിഎംആർഎല്ലുമായി വ്യക്തിഗത കരാർ ഇല്ലെന്ന് വീണ വിജയൻ; കൈപ്പറ്റിയ 55 ലക്ഷത്തെപ്പറ്റി മൗനം

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ കെഎസ്‌ഐഡിസിക്കെതിരെ എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം തുടരാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

സിഎംആര്‍എല്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യുഷന്‍സ്, കെഎസ്‌ഐഡിസി എന്നിവക്കെതിരെയാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത്. ഇതിനിടെയാണ് ഇ ഡിയും സമാനവിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്.

എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം നടത്തുന്നതിനിടെ എസ്എഫ്‌ഐഒ കേസില്‍ ഇടപെടുന്നതിനെ എക്‌സലോജിക് ചോദ്യം ചെയ്തിരുന്നു. അത്ര ഗൗരവകരമായ കേസല്ല ഇതെന്നും കമ്പനി കോടതിയില്‍ വാദിച്ചു.

മാസപ്പടിയിൽ അന്വേഷണവുമായി ഇ ഡിയും; ഇ സി ഐ ആര്‍ 
രജിസ്റ്റര്‍ ചെയ്തു
വീണ വിജയന് തിരിച്ചടി; ഹര്‍ജി തള്ളി, എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം തടയില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ, അറസ്റ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലേക്ക് കടക്കരുതെന്ന് കോടതി അന്വേഷണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എസ്എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് എക്‌സാലോജിക്കിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഒരു സേവനവും നല്‍കാതെയാണ് എക്‌സലോജിക് സി എം ആര്‍ എലില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതെന്നാണ് വീണക്കെതിരായ കേസ്.

logo
The Fourth
www.thefourthnews.in