ട്രെയിൻ  തീവയ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു

ട്രെയിൻ തീവയ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു

കണ്ണൂർ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലും ഷാറൂഖ് തീയിട്ട കോച്ചിലുമാണ് തെളിവെടുപ്പ് നടത്തിയത്

എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കണ്ണൂർ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലും പ്രതി തീയിട്ട കോച്ചിലുമാണ് തെളിവെടുപ്പ് നടത്തിയത്. ട്രെയിൻ ആക്രമണം നടത്തിയ ശേഷം കണ്ണൂരിലെത്തിയ പ്രതി അവിടെ നിന്നും മറ്റൊരു ട്രെയിനിൽ കയറിയാണ് രത്നഗിരിയിലേക്ക് പോയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് പ്രതി യാത്ര ചെയ്തത്. പ്ലാറ്റ്ഫോമിലും പരിസരത്തും വിശദമായ തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയുമായി അന്വേഷണ ഉദ്യോഗസ്ഥർ കോഴിക്കോട്ടേക്ക് തിരിച്ചു.

ട്രെയിൻ  തീവയ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു
എലത്തൂർ ട്രെയിൻ തീവയ്പ്: തീവ്രവാദ ബന്ധം തള്ളിക്കളയാൻ കഴിയില്ലെന്ന് എൻഐഎ

ഇന്ന് വൈകിട്ട് നാലിനാണ് പ്രതിയും അന്വേഷണ ഉദ്യോഗസ്ഥരും കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം തെളിവെടുപ്പിനായി ചിലവഴിച്ചു. അതേസമയം വിശദമായ തെളിവെടുപ്പിലേക്ക് പോലീസ് സംഘം കടന്നിട്ടില്ല. പ്രതിയുടെ മൊഴിപ്രകാരം എലത്തൂരിൽ നിന്ന് അതേ ട്രെയിനിൽ യാത്ര ചെയ്താണ് കണ്ണൂരിലെത്തിയത്. രത്നഗിരിയിലേക്കുള്ള ട്രെയിനിൽ കയറുന്നതുവരെ പ്രതി പ്ലാറ്റ്മിഫോമിനടുത്ത് ഒളിച്ചിരിന്നുവെന്നത് അടക്കമുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. എന്നാൽ ഇന്ന് ഇതുസംബന്ധിച്ച് തെളിവെടുപ്പുകളൊന്നും നടത്തിയിട്ടില്ല.

ട്രെയിൻ  തീവയ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു
ട്രെയിൻ തീവയ്പ്: പ്രതി ഷാരൂഖ് സെയ്ഫി 11 ദിവസം പോലീസ് കസ്റ്റഡിയിൽ

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെ എലത്തൂരിൽ വച്ച് ആക്രമണമുണ്ടായത്. പ്രതി കൈവശം കരുതിയിരുന്ന കുപ്പിയിലെ ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ട്രയിനിലെ ഡി1 കോച്ചിലെ റിസര്‍വ്ഡ് കംപാര്‍ട്ടമെന്റിലാണ് അക്രമമുണ്ടായത്. തുടർന്ന് എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ വച്ചായിരുന്നു പിടികൂടിയത്.

logo
The Fourth
www.thefourthnews.in