എലത്തൂർ തീവയ്പ്; ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

എലത്തൂർ തീവയ്പ്; ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണ് യുഎപിഎ ചുമത്തി റിപ്പോർട്ട് നൽകിയത്.

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി.  പ്രത്യേക സംഘം കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പ്രതിക്കെതിരെ യുഎപിഎ ചേർത്തത്. തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണ് യുഎപിഎ ചുമത്തി റിപ്പോർട്ട് നൽകിയത്. ചോദ്യം ചെയ്യലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

എലത്തൂർ തീവയ്പ്; ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി
എലത്തൂർ ട്രെയിൻ തീവയ്പ്: തീവ്രവാദ ബന്ധം തള്ളിക്കളയാൻ കഴിയില്ലെന്ന് എൻഐഎ

ട്രെയിൻ തീവയ്പ് സംഭവത്തിലെ തീവ്രവാദ ബന്ധം തള്ളിക്കളയാൻ സാധിക്കില്ലെന്ന് നേരത്തെ എൻ ഐ എ റിപ്പോർട്ട് നൽകിയിരുന്നു. കേരളം തന്നെ ഇതിനായി തിരഞ്ഞെടുക്കാനുള്ള കാരണവും, ട്രെയിൻ തീവയ്‌പ്പ് കേസിന്റെ ആസൂത്രിത സ്വഭാവവും വലിയ ഒരു സംശയമാണെന്നും എൻ ഐ എ മേധാവിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പ്രതിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പലരുടെയും സഹായം ലഭിച്ചിരിക്കാമെന്നാണ് എൻഐഎയുടെ വിലയിരുത്തല്‍. 

അതിനിടെ കേസിൽ പ്രതിയെ വെള്ളിയാഴ്ച ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പെട്രോൾ വാങ്ങിയ പമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നേരത്തെ സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും ഷാരൂഖിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു.

ഏപ്രില്‍ രണ്ടിന് രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ഡി1 കോച്ചില്‍ ആക്രമണമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിന്‍ രാത്രി 9.07ന് എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച അക്രമി തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്റിലാണ് ആക്രമണമുണ്ടായത്. തീവയ്പിൽ എട്ട് പേർക്ക് പരുക്കേറ്റു. സംഭവത്തെത്തുടർന്ന് മൂന്ന് പേരെ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in