'ബംഗ്ലാവുകളിൽ കഴിയുന്നവർക്ക് ദുരിത ബാധിതരുടെ അവസ്ഥ മനസിലാകുന്നില്ലേ'; എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കളക്ടര്‍ക്കെതിരെ കോടതി

'ബംഗ്ലാവുകളിൽ കഴിയുന്നവർക്ക് ദുരിത ബാധിതരുടെ അവസ്ഥ മനസിലാകുന്നില്ലേ'; എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കളക്ടര്‍ക്കെതിരെ കോടതി

ഹർജി സെപ്തംബർ 25 നു വീണ്ടും പരിഗണിക്കുമ്പോൾ ജില്ലാ കളക്ടർ വിശദീകരണം നൽകണം.

എൻഡോസൾഫാൻ ദുരിത ബാധിതർക്കു നൽകിയ വീടുകളുടെ ജീർണാവസ്ഥ പരിശോധിച്ചു റിപ്പോർട്ടു നൽകണമെന്ന ഉത്തരവു പാലിക്കാതിരുന്ന കാസർകോട് ജില്ലാ കളക്ടറെയാണ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഹർജി സെപ്തംബർ 25 നു വീണ്ടും പരിഗണിക്കുമ്പോൾ ജില്ലാ കളക്ടർ ഓൺലൈൻ മുഖേന ഹാജരായി വിശദീകരണം നൽകാനും കോടതി ഉത്തരവിട്ടു.

'ബംഗ്ലാവുകളിൽ കഴിയുന്നവർക്ക് ദുരിത ബാധിതരുടെ അവസ്ഥ മനസിലാകുന്നില്ലേ'; എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കളക്ടര്‍ക്കെതിരെ കോടതി
'മുത്തലാഖ് നിയമത്തിന് ശേഷം മുസ്ലീം സ്ത്രീകളുടെ പിന്തുണ ബിജെപിക്കുണ്ട്', വനിതാ സംവരണ ബിൽ ചര്‍ച്ചയിൽ പിവി അബ്ദുൾ വഹാബ്

ജില്ലാ കളക്ടർ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് ബോധവാനാകണമായിരുന്നു. കളക്ടർ ഇവരുടെ കാര്യത്തിൽ നൂറുശതമാനം മുൻഗണന നൽകണമായിരുന്നു. അവരുടെ ദുരിതം നേരിട്ടു കണ്ടാലേ മനസിലാകൂ. ദന്തഗോപുരങ്ങളിലിരുന്നാണ് നാം സംസാരിക്കുന്നത്. അതിൽ കാര്യമില്ല. ദുരിതബാധിതരിൽ പലരും വാടക വീടുകളിലാണ് കഴിയുന്നത്. മനസാക്ഷി മരവിച്ചു പ്രതികരണശേഷി നഷ്ടപ്പെട്ട നിലയിലായിക്കഴിഞ്ഞോ നാം ? ദുരിതബാധിതരുടെ പ്രശ്നങ്ങൾ എന്തുകൊണ്ടാണ് കളക്ടർക്ക് മനസിലാവാത്തതെന്നും കോടതി വാക്കാൽ ചോദിച്ചു.

'ബംഗ്ലാവുകളിൽ കഴിയുന്നവർക്ക് ദുരിത ബാധിതരുടെ അവസ്ഥ മനസിലാകുന്നില്ലേ'; എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കളക്ടര്‍ക്കെതിരെ കോടതി
ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, കാനഡ ഭീകരര്‍ക്ക് താവളം ഒരുക്കുന്നു: കടുപ്പിച്ച് ഇന്ത്യ

വീടുകൾ യഥാസമയം കൈമാറാത്തതിനാൽ ജീർണാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി സത്യസായി ഓർഫനേജ് ട്രസ്റ്റ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കളക്ടർക്കെതിരെ വിമർശനമുന്നയിച്ചത്. 81 വീടുകൾ ഹർജിക്കാർ നിർമിച്ചതിൽ പലതും കൈമാറാത്തതിനാൽ ജീർണാവസ്ഥയിലാണെെന്നും പുനഃർനിർമ്മിക്കാൻ 24 ലക്ഷം രൂപ വേണമെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു റിപ്പോർട്ടു നൽകാനും ഉത്തരവിട്ടിരുന്നു. എന്നാൽ ജില്ലാ കളക്ടറിൽ നിന്ന് വിശദീകരണം ലഭിച്ചിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി കളക്ടറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചത്.

logo
The Fourth
www.thefourthnews.in