പീഡനക്കേസ്: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിന് ജാമ്യം; അതിജീവിതയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുതെന്ന് വ്യവസ്ഥ

പീഡനക്കേസ്: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിന് ജാമ്യം; അതിജീവിതയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുതെന്ന് വ്യവസ്ഥ

കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം

നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവണ്‍മെൻ്റ് പ്ലീഡർ പിജി മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപിച്ച സാഹചര്യത്തിലാണ് ജാമ്യം. എല്ലാ മാസവും ആദ്യ ശനിയാഴ്ച മൂന്നുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനല്ലാതെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയില്‍ കയറരുത്, അതിജീവിതയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി മനു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സോഫി തോമസിൻ്റെ ഉത്തരവ്.

പീഡനക്കേസ്: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിന് ജാമ്യം; അതിജീവിതയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുതെന്ന് വ്യവസ്ഥ
EXCLUSIVE|'മതിയായി, ഇനിയാരും പരാതിയുമായി മുന്നോട്ടുവരരുത്'; മുന്‍ ഗവ. പ്ലീഡര്‍ പ്രതിയായ കേസിലെ അതിജീവിത ദ ഫോര്‍ത്തിനോട്

കേസിന്റ കാര്യങ്ങൾ സംസാരിക്കാൻ വിളിച്ചു വരുത്തിയ തന്നെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലാണ് മനുവിനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും ലഭിക്കാതിരുന്നതിനെ തുടർന്ന് കീഴടങ്ങുകയായിരുന്നു. ജനുവരി 31ന് പോലീസിൽ കീഴടങ്ങിയത് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹർജി നൽകിയത്.

പീഡനക്കേസ്: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിന് ജാമ്യം; അതിജീവിതയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുതെന്ന് വ്യവസ്ഥ
പീഡനക്കേസ്: മുന്‍ സർക്കാർ അഭിഭാഷകന്‍ പി ജി മനു കീഴടങ്ങി

ബലാത്സംഗം, ഐടി നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ചോറ്റാനിക്കര പോലീസ് മനുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2018ല്‍ പരാതിക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായിരുന്നു. ഈ കേസിൽ നിയമസഹായം നൽകാനെന്ന പേരിൽ മനു എറണാകുളം കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പരാതി. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

logo
The Fourth
www.thefourthnews.in