ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപം; നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും

ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപം; നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സതീഷാണ് കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയത്

വിലാപയാത്രയെച്ചൊല്ലി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീർത്തികരമായും അസഭ്യഭാഷ ഉപയോഗിച്ചും കഴിഞ്ഞ ദിവസമാണ് നടൻ വിനായകൻ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്നലെ വിനായകന്റെ വീടിനു നേരെയും ആക്രമണമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപത്തിൽ പ്രതിഷേധിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപം; നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും
രാഹുല്‍ ഗാന്ധിക്ക് നിർണായക ദിനം; 'മോദി' പരാമർശത്തിലെ അപകീർത്തി കേസ് ഇന്ന് സുപ്രീംകോടതിയില്‍

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സതീഷാണ് കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവന വിനായകൻ നടത്തിയെന്നും നടപടി വേണമെന്നുമായിരുന്നു അവശ്യം. ഫെയ്‌സ്ബുക് ലൈവിലൂടെയായിരുന്നു വിനായകന്റെ മോശം പരാമർശം. സംഭവം വിവാദമായതിന് പിന്നാലെ താരം വീഡിയോ പിൻവലിക്കുകയും ചെയ്തിരുന്നു.

അതേസമയം, വിനായകനെതിരെ കേസെടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഇത്തരം വിഷയങ്ങളില്‍ പിതാവിന്റെ നിലപാട് അതുതന്നെയാണ്. വിനായകന്‍ പറഞ്ഞത് വ്യക്തിപരമായ കാര്യമായാണ് ഉമ്മന്‍ ചാണ്ടി കാണുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in