സാമ്പത്തിക ഞെരുക്കത്തിനിടയിലും നികുതിപ്പിരിവില്‍ വീഴ്ച; സംസ്ഥാനം പിരിച്ചെടുക്കാനുള്ളത് 19,975 കോടിയെന്ന് മന്ത്രി

സാമ്പത്തിക ഞെരുക്കത്തിനിടയിലും നികുതിപ്പിരിവില്‍ വീഴ്ച; സംസ്ഥാനം പിരിച്ചെടുക്കാനുള്ളത് 19,975 കോടിയെന്ന് മന്ത്രി

പതിനഞ്ചാം ധനകാര്യകമ്മീഷൻ പ്രകാരം 2000 കോടി രൂപയാണ് കേന്ദ്രവിഹിതത്തിൽ സംസ്ഥാനത്തിന് ലഭിക്കാനുള്ളത്

സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലേക്ക് വീഴാന്‍ കാരണം കേന്ദ്രവിഹിതം വെട്ടിക്കുറച്ചതാണെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ വന്‍ വീഴ്ചയുണ്ടെന്ന് സമ്മതിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്. 2016-17 സാമ്പത്തിക വര്‍ഷം മുതലുള്ള നികുതല കുടിശികയിനത്തില്‍ 19,975 കോടി രൂപയാണ് ഇനിയും പിരിച്ചെടുക്കാനുള്ളതെന്നു ബാലഗോപാല്‍ വ്യക്തമാക്കി.

ഇതില്‍ 5914.13 കോടി രൂപ കോടതി കേസുകളുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലാണെന്നും 14061.30 കോടി രൂപയാണ് തര്‍ക്കരഹിതമായിട്ടുള്ളതെന്നും എംഎല്‍എമാരായ മാണി സി കാപ്പന്‍, പി ജെ ജോസഫ്, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. അതേസമയം ഗ്രാന്റ് ഇനത്തില്‍ കേന്ദ്രം 2128.78 കോടി രൂപ നല്‍കാനുണ്ടെന്നും മന്ത്രിസഭയെ അറിയിച്ചു. പതിനഞ്ചാം ധനകാര്യകമ്മീഷൻ ശിപാര്‍ശ പ്രകാരമുള്ള ഗ്രാന്റുകളായ SDRF, SDMF, Local Body Grant എന്നിവയിൽ യഥാക്രമം 138.8 കോടി, 69.4 കോടി, 1920.58 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്.

സാമ്പത്തിക ഞെരുക്കത്തിനിടയിലും നികുതിപ്പിരിവില്‍ വീഴ്ച; സംസ്ഥാനം പിരിച്ചെടുക്കാനുള്ളത് 19,975 കോടിയെന്ന് മന്ത്രി
സംസ്ഥാന ബജറ്റ് 2024-25: സൂര്യോദയ കാലത്ത് കേരളത്തിലെ കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്

2021-22, 2022-23 സാമ്പത്തിക വർഷങ്ങളിലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ പൊതുകടവും ജിഎസ്‌ഡിപിയും തമ്മിലുള്ള അനുപാതം യഥാക്രമം 23.54 ശതമാനവും 22.75 ശതമാനവുമാണെന്നും പൊതുകടം വര്‍ധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 2016-17 സാമ്പത്തിക വർഷം മുതൽ 2022-23 സാമ്പത്തിക വർഷം വരെയുള്ള സംസ്ഥാനത്തിന്റെ കടബാധ്യതയുടെ കണക്കുകളും മന്ത്രി സഭയെ അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ കടബാധ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 34.62 ശതമാനമാണ് ജിഎസ്‌ഡിപി.

വലിയ പ്രഖ്യാപനങ്ങളില്ല, സാമ്പത്തിക പ്രതിസന്ധിക്ക് പ്രതിവിധി സ്വകാര്യ പങ്കാളിത്തം; നയംമാറ്റ സൂചന നല്‍കി ബജറ്റ്‌

സംസ്ഥാന സർക്കാർ മുഖേന നടത്തിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളായ റബ്ബർ മിഷൻ, ജില്ലകളിലെ റൂറൽ ഡെവെലപ്മെന്റ് ഏജൻസികൾക്കുള്ള ഭരണച്ചെലവുകൾ, ഐസിഡിഎസ് ട്രെയിനിങ്, അങ്കണവാടി സര്‍വീസ് തുടങ്ങിയവയ്ക്കുള്ള കേന്ദ്ര വിഹതമാണ് നിര്‍ത്തലാക്കിയിരിക്കുന്നതെന്നും അത് സംസ്ഥാനത്തിന് തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പിനും ജീവനക്കാർക്കുള്ള ശമ്പളങ്ങൾക്കുമാണ് കേന്ദ്ര സർക്കാർ ഫണ്ട് ചെലവഴിച്ചിരുന്നത്. അതുകൊണ്ടു തന്നെ കേന്ദ്ര വിഹിതം പിൻവലിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളയിനത്തിലുള്ള ചെലവ് സംസഥാന സർക്കാറിന് ബാധ്യതയായി മാറിയെന്നും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in