സംസ്ഥാന ബജറ്റ് 2024-25:  സൂര്യോദയ കാലത്ത് കേരളത്തിലെ കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്

സംസ്ഥാന ബജറ്റ് 2024-25: സൂര്യോദയ കാലത്ത് കേരളത്തിലെ കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്

ദുരിതകാലത്ത് കർഷകർക്ക് നിരാശ പകരുന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ 2024 - 25ലേക്കുള്ള സംസ്ഥാന ബജറ്റ്

കിഫ് ബി എന്ന വന്മരം വീണു. ഇനി സമ്പദ്ഘടനയുടെ സൂര്യോദയ കാലത്ത് പ്ലാൻ ബി യുമായി കേരളത്തിലെ കൃഷിയെ രക്ഷിക്കാൻ വരുന്നത് ലോകബാങ്ക്. ഇതു വരെ താഴെത്തട്ടിൽ നിന്നും വികസനാവശ്യങ്ങൾ സ്വരൂപിച്ച് വികേന്ദ്രീകൃത ജനകീയാസൂത്രണത്തിലൂടെ കാർഷിക വികസനം നടപ്പാക്കിയ ഇടതു മുന്നണി സർക്കാർ ഇനി നടപ്പാക്കുന്നത് ഭക്ഷ്യ - കാർഷിക മേഖലയുടെ വാണിജ്യവൽക്കരണം ലക്ഷ്യമിടുന്ന ലോകബാങ്ക് നയങ്ങൾ.

ലോക ബാങ്കിൻ്റെ 2365 കോടി രൂപ വായ്പയോടെ അടുത്ത അഞ്ച് വർഷത്തേക്ക് 'കേര' (KERA) പദ്ധതി നടപ്പാക്കുമെന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച 2024-25ലെ സംസ്ഥാന ബജറ്റിൽ കാർഷിക മേഖലക്ക് വേണ്ടിയുള്ള സുപ്രധാന പ്രഖ്യാപനം. റബ്ബറിൻ്റെ താങ്ങുവില 10 രൂപ വർധിപ്പിച്ച് 180 രൂപയാക്കി. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കാൻ വനം വകുപ്പിൻ്റെ പദ്ധതി വരും. ഇതൊഴികെ പതിവു നടപടി ക്രമങ്ങളുടെ ഭാഗമായി ഓരോ പദ്ധതികൾക്കുമായി ബജറ്റ് നീക്കിയിരിപ്പു പ്രഖ്യാപിച്ചതല്ലാതെ കാർഷിക മേഖലയ്ക്ക് ബജറ്റിൽ കാര്യമായ പദ്ധതികളൊന്നുമില്ല.

വലിയ പ്രഖ്യാപനങ്ങളില്ല, സാമ്പത്തിക പ്രതിസന്ധിക്ക് പ്രതിവിധി സ്വകാര്യ പങ്കാളിത്തം; നയംമാറ്റ സൂചന നല്‍കി ബജറ്റ്‌

കാർഷിക മേഖലയിൽ കേരള കാലാവസ്ഥാ പ്രതിരോധ കർഷിക മൂല്യ ശൃംഖല ആധുനികവൽക്കരണം ( Kerala Climate Resilient Agri-Value Chain Modernisation Project) എന്ന പദ്ധതി 2024-25 സാമ്പത്തിക വർഷം ലോക ബാങ്ക് വായ്പയോടെ ആരംഭിക്കും. അടുത്ത അഞ്ച് വർഷം കൊണ്ട് 2365 കോടി രൂപ ചെലവിടും. ചെറുകിട കർഷകർ, കാർഷികാധിഷ്ഠിത സൂക്ഷ്മ - ചെറുകിട ഇടത്തരം സംരംഭങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്റ്റാർട്ട് അപ്പുകൾ എന്നിവയിലൂടെ കേരളത്തിലെ ഭക്ഷ്യ - കാർഷിക മേഖലയുടെ വാണിജ്യവൽക്കരണം പ്രോത്സാഹിപ്പിക്കും. ഇതിലൂടെ പ്രാദേശിക കാർഷിക സാമ്പത്തിക വികസനം ശക്തിപ്പെടുത്തും. കാലാവസ്ഥാ പ്രതിരോധവും ലഘൂകരണവും ചെറുകിട വാണിജ്യവൽക്കരണം, പൊട്ടൻഷ്യൽ ക്ലൈമറ്റ് ഫൈനാൻസിങ് തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു. സംസ്ഥാന വിഹിതം ഉൾപ്പെടെ 2024-25ൽ 100 കോടി രൂപ കേര പദ്ധതിക്കായി വകയിരുത്തി.

പദ്ധതി നടപ്പാകുന്നതോടെ ക്ലൈമറ്റ് സ്മാർട്ട് കൃഷിയിൽ ഇടതു സർക്കാരിൻ്റെ സഹായത്തോടെ കേരളം ലോകബാങ്ക് നയങ്ങളുടെ മറ്റൊരു പരീക്ഷണശാലയായി മാറും. ക്ലൈമറ്റ് സ്മാർട് കൃഷി, ക്ലൈമറ്റ് റെസിലിയൻ്റ് കൃഷി തുടങ്ങിയ പേരുകളിൽ ലോകബാങ്കും രാജ്യാന്തര ഏജൻസികളും മുന്നോട്ടു വെയ്ക്കുന്നത് കോർപ്പറേറ്റ് അജണ്ടയാണെന്നാണ് കർഷക സംഘടനകളുടെയും രാജ്യാന്തര സന്നദ്ധ സംഘടനകളുടെയും ആരോപണം. അഗ്രോ - ഇക്കോളജയിൽ അധിഷ്ഠിതമായ പാരിസ്ഥിതിക ഊർജ്ജിതവൽക്കരണത്തിനു പകരം ലോകബാങ്കിൻ്റെ ക്ലൈമറ്റ് റെസിലിയൻ്റ് കൃഷി നടപ്പാക്കുന്നത് വ്യവസായിക കൃഷിയുടെ മറ്റൊരു രൂപമാണ്. കാർഷിക മേഖലയിലെ കാലാവസ്ഥാ പ്രതിരോധം പ്രായോഗിക തലത്തിൽ എങ്ങനെ നടപ്പാക്കുമെന്നതിന് വ്യക്തതയില്ല. ലോകബാങ്കിൻ്റെ കാലാവസ്ഥാ പ്രതിരോധ കൃഷി കോർപ്പറേറ്റുകളുടെ 'ഗ്രീൻ വാഷിംഗിൻ്റെ' ഭാഗമാണെന്നും ആക്ഷേപമുണ്ട്. സമ്പന്ന രാജ്യങ്ങൾക്കു പകരം ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ മേഖലകളിലെ രാജ്യങ്ങളാണ് ലോകബാങ്കിൻ്റെ പരീക്ഷണ ശാലകൾ.

സംസ്ഥാന ബജറ്റ് 2024-25:  സൂര്യോദയ കാലത്ത് കേരളത്തിലെ കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്
കിഫ്ബി ഇത്തവണയും ബജറ്റിന് പുറത്ത്; സാമൂഹിക സുരക്ഷ പെന്‍ഷന്‍ കമ്പനി പുതിയ വായ്പകളെടുക്കില്ല

ചരടുകളുള്ള വായ്പകളാണ് ലോകബാങ്ക് എപ്പോഴും നൽകാറുള്ളത്. വായ്പയോടൊപ്പം അവരുടെ നിബന്ധനകളും നടപ്പാക്കേണ്ടി വരും. പദ്ധതിയിൽ റീ പ്ലാൻ്റിങ്ങിനുൾപ്പെടെ കർഷകർ വാങ്ങുന്ന വായ്പയ്ക്ക് കൃത്യമായി പലിശ നൽകേണ്ടി വരും. കാർഷിക മേഖലയിലെ തുണ്ടു ഭൂമികൾ ഒരുമിച്ച് ചേർത്ത് ലാഭകരമായി കൃഷി ചെയ്യാൻ പറ്റുന്ന വിളകളും പദ്ധതികളും പ്രോത്സാഹിപ്പിക്കുമെന്ന് 2024-25 ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറയുന്നു. ഇതിന് നയപരവും നിയമപരവുമായ പിന്തുണ ഉറപ്പാക്കും. ഇത് നടപ്പാക്കണമെങ്കിൽ പാട്ടകൃഷി, കരാർ കൃഷി തുടങ്ങിയവയിലൂടെ ചെറുകിട കർഷകരുടെ തുണ്ടു ഭൂമികൾ വൻകിട കർഷകർക്കും സമ്പന്നരായ സംരംഭകർക്കും കൈമാറേണ്ടി വരും. കേന്ദ്രത്തിലെ മോദി സർക്കാർ വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കിയതു മുതൽ പറഞ്ഞു കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്.

റബ്ബർ കർഷകർക്ക് ഒരു കിലോഗ്രാമിനു നൽകുന്ന കുറഞ്ഞ താങ്ങു വിലയായ 170 രൂപ 180 രൂപയായി വർധിപ്പിച്ചു. റബ്ബറിൻ്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. പക്ഷേ കേന്ദ്രം സഹായിച്ചില്ല. അതു കൊണ്ടാണ് 250 രൂപയായി വർധിപ്പിക്കാത്തതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. കൃഷിച്ചെലവും 50 ശതമാനവും കൂടിച്ചേർന്ന തുക കുറഞ്ഞ താങ്ങു വിലയായി നൽകണമെങ്കിൽ കർഷകന് കിലോഗ്രാമിന് 300 രൂപയെങ്കിലും സർക്കാർ സംഭരണവിലയായി നിശ്ചയിക്കേണ്ടതായിരുന്നു. 10 രൂപ വർധനവ് കർഷകനെ സഹായിക്കില്ല. കേരള റബ്ബർ ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം വെളളൂരിൽ 250 കോടി രൂപ ചെലവിട്ട് ഒരു റബ്ബർ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. റബ്ബർ മേഖലയിൽ മൂല്യവർധിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള റബ്ബർ ലിമിറ്റഡിന് 9 കോടി രൂപ നീക്കി വെച്ചു.

സംസ്ഥാന ബജറ്റ് 2024-25:  സൂര്യോദയ കാലത്ത് കേരളത്തിലെ കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്
ധനക്കമ്മി 44,529 കോടി; അറിയാം നൂറു പോയിന്റുകളിലൂടെ കേരള ബജറ്റ് 2024-25

സംസ്ഥാനത്ത് ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും. ചന്ദനം സംരക്ഷിക്കാൻ സർക്കാർ സഹായം നൽകും. ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തും. സ്വകാര്യ ഭൂമിയിൽ നിന്നും മുറിയ്ക്കുന്ന ചന്ദനം ശേഖരിക്കാൻ വനം വകുപ്പിൻ്റെ കൂടുതൽ ഡിപ്പോകളെ ചന്ദനം ശേഖരണ കേന്ദ്രങ്ങളാക്കും. ചന്ദനത്തടികൾക്ക് സർക്കാർ നിർണയിച്ച മൂല്യത്തിൻ്റെ 50 ശതമാനമെങ്കിലും ഉടമസ്ഥർക്ക് മുൻകൂറായി നൽകാൻ റിവോൾവിംഗ് ഫണ്ട് തുടങ്ങും.

കാർഷിക മേഖലയ്ക്ക് 2024-25 വാർഷിക പദ്ധതിയിൽ ആകെ 1698.30 കോടി രൂപ നീക്കി വെച്ചു. ഇതിൽ വിള പരിപാലന മേഖലയ്ക്ക് 535.90 കോടി രൂപ വകയിരുത്തി. നെല്ലുല്പാദനം വർധിപ്പിക്കുന്നതിന് ഏഴ് നെല്ലുല്പാദക ആവാസ യൂണിറ്റുകൾ ഊന്നൽ നൽകും. ഇതിന് 93.60 കോടി രൂപ ചെലവഴിക്കും. കേന്ദ്രം വർധിപ്പിച്ചിട്ടും നെല്ലിനു നൽകുന്ന കുറഞ്ഞ താങ്ങുവില വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടല്ല. 2022-23ൽ സംസ്ഥാനത്ത് നെല്ല് കൃഷി ചെയ്യുന്ന സ്ഥലത്തിൻ്റെ വിസ്തൃതി കുറഞ്ഞതായി സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021-22 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2022-23ൽ നെൽകൃഷിയുടെ വിസ്തൃതിയിൽ 1.9 ശതമാനം കുറവുണ്ടായി. നെൽകൃഷി ഉത്തേജനത്തിനുള്ള പാക്കേജുകളൊന്നും ബജറ്റിൽ ഇല്ല. നെല്ല് സംഭരണത്തിൻ്റെ തുക സമയ ബന്ധിതമായി കർഷകർക്കു കൊടുത്തു തീർക്കുന്നതിന് പ്രത്യേക പ്രഖ്യാപനവുമില്ല. നെൽകർഷകർക്ക് തികച്ചും നിരാശാജനകമാണ് ബജറ്റ്.

സംസ്ഥാന ബജറ്റ് 2024-25:  സൂര്യോദയ കാലത്ത് കേരളത്തിലെ കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്
നയം മാറ്റത്തിന്റെ 'സൂര്യോദയം'; ബജറ്റിൽ പ്രതിഫലിക്കുന്ന ഇടതുപരിണാമം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് (30 ശതമാനം) കൃഷി ചെയ്യുന്ന വിളയാണ് നാളികേരം. കഴിഞ്ഞ ബജറ്റിൽ നാളികേരത്തിൻ്റെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയായി ഉയർത്തിയിരുന്നു. ഈ ബജറ്റിൽ വർധനവില്ല. ഉല്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ താങ്ങുവില അപര്യാപ്തമാണ്. നാളികേര വികസനത്തിനായി 65 കോടി രൂപയാണ് ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്.

മരച്ചീനി, പൈനാപ്പിൾ, നേന്ത്രപ്പഴം തുടങ്ങിയവ ഉൾപ്പെടെ16 പഴം - പച്ചക്കറി ഇനങ്ങൾക്ക് 2020 ഒക്ടോബറിൽ സർക്കാർ കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഫലപ്രദമായി നടപ്പാക്കുന്നതിനോ വിപണി ഇടപെടലിൻ്റെ ഭാഗമായി കൂടുതൽ വിളകളിലേക്ക് വ്യാപിപ്പിക്കുന്നതിനോ ഉള്ള നിർദ്ദേശം 2024-25 ബജറ്റിൽ ഇല്ല.

വിളകളുടെ ഉല്പാദന ക്ഷമത വർധിപ്പിക്കാനും കീടങ്ങളോടും കാലാവസ്ഥാ വ്യതിയാനത്തോടും പൊരുതുന്ന അത്യുല്പാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രോപ് ബ്രീഡിങ് സ്ഥാപിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്. ഇതിനു വേണ്ടി 2 കോടി രുപ നൽകും. ഈ മേഖലയിലെ മികവിൻ്റെ കേന്ദ്രമായ കാർഷിക സർവ്വകലാശാലയെ തഴഞ്ഞ് കൗൺസിലിനെ ഈ ദൗത്യം ഏൽപ്പിച്ചതെന്തെന്ന് വ്യക്തമല്ല.

സംസ്ഥാന ബജറ്റ് 2024-25:  സൂര്യോദയ കാലത്ത് കേരളത്തിലെ കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്
തുടക്കം മുതല്‍ ഒടുക്കംവരെ പ്രതിപക്ഷ വിമര്‍ശനം മാത്രം; ജനങ്ങളെ പറ്റിക്കാനുള്ള ബജറ്റ്: വിഡി സതീശന്‍

സുഗന്ധ വ്യജ്ഞന കൃഷി പ്രോത്സാഹിപ്പിക്കാൻ 4.60 കോടി രൂപയും ഫലവർഗ കൃഷി വികസനത്തിന് 18.92 കോടി രൂപയും നീക്കി വെച്ചു. വിള ആരോഗ്യ പരിപാലന പരിപാടികൾക്ക് 13 കോടി രൂപയും ഫാം യന്ത്രവൽക്കരണത്തിന് 16.95 കോടി രൂപയും വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിനും മൂല്യവർധനവിനുമായി 8 കോടി രൂപയും നൽകും. കാർഷിക വിപണനം കാര്യക്ഷമമാക്കാൻ 43.90 കോടി രൂപയും കൃഷി ഉന്നതി യോജനയ്ക്കു കീഴിലുള്ള പദ്ധതികളുടെ സംസ്ഥാന വിഹിതമായി 77 കോടി രൂപയും വകയിരുത്തി. കുട്ടനാടൻ പാടങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പരമ്പരാഗത പെട്ടിയും പറയും സമ്പ്രദായത്തിനു പകരം വെർട്ടിക്കൽ ആക്സിയ്ൽ ഫ്ളോ പമ്പും തറയും സ്ഥാപിക്കുന്നതിനുമായി 36 കോടി രൂപ നീക്കി വെച്ചു.

ഗവേഷണ പ്രവർത്തനങ്ങൾക്കുൾപ്പെടെ കാർഷിക സർവ്വകലാശാലയ്ക്ക് നീക്കി വെച്ചിരിക്കുന്നത് 75 കോടി രൂപയാണ്. കഴിഞ്ഞ വർഷവും ഇതു തന്നെയായിരുന്നു തുക. ബജറ്റിൽ പ്രഖ്യാപിക്കുന്നതല്ലാതെ ഈ തുക മുഴുവനായി നൽകാറില്ല.

മനുഷ്യ - വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനായി 2024-25 സാമ്പത്തിക വർഷം 48.85 കോടി രൂപ വകയിരുത്തി. പതിവു പ്രഖ്യപനത്തിനു പകരം വയനാട് ഇടുക്കി തുടങ്ങിയ ജില്ലകളിൽ കൃഷി അസാധ്യമാക്കും വിധം രൂക്ഷമായ മനുഷ്യ - വന്യ ജീവി സംഘർഷം നേരിടാൻ കർഷകരെ സഹായിക്കുന്ന സമഗ്രമായ പദ്ധതികളൊന്നും ബജറ്റിൽ ഇല്ല.

സംസ്ഥാന ബജറ്റ് 2024-25:  സൂര്യോദയ കാലത്ത് കേരളത്തിലെ കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്
സംസ്ഥാന ബജറ്റ് ഇന്ന്; കൈയില്‍ കാശില്ല, ജനപ്രിയമാവുകയും വേണം, ബാലഗോപാലിന്റെ 'കണക്കുകൂട്ടല്‍' എന്ത്?

മണ്ണ് - ജല സംരക്ഷണത്തിന് 83.99 കോടി രൂപ നൽകും. മൃഗസംരക്ഷണ മേഖലയ്ക്ക് 2024-25 ൽ 277.14 കോടി രൂപ വകയിരുത്തി. മൃഗസംരക്ഷണ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 82.50 കോടി രൂപയും വെറ്ററിനറി സർവ്വകലാശാലയ്ക്ക് 57 കോടി രൂപയും നൽകും. മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡിന് 17.14 കോടി രൂപയും കേരളാ ഫീഡ്‌സിന് 16.20 കോടി രൂപയും അനുവദിച്ചു. മൃഗചികിത്സാ സേവനങ്ങൾ മെച്ചപ്പെടുത്താൻ 32.18 കോടി രൂപയും കന്നുകാലി പരിപാലന പരിപാടിക്ക് 42.50 കോടി രൂപയും 'മൃഗസംരക്ഷണ സേവനങ്ങൾ വിട്ടുപടിക്കൽ' എന്ന പദ്ധതിക്ക് 17 കോടി രൂപയും വകയിരുത്തി.

ക്ഷീര വികസന മേഖലയ്ക്ക് 109.25 കോടി രൂപ നീക്കി വെച്ചു. ക്ഷീര സഹകരണ സംഘങ്ങൾക്ക് 22.55 കോടി രൂപ സഹായ ധനം നൽകും. റൂറൽ ഡയറി എക്സ്റ്റൽഷൻ ആൻഡ് ഫാം അഡ്വൈസറി സർവീസ് പദ്ധതിക്ക് 11.42 കോടി രൂപ നീക്കി വെച്ചു.

കാർഷികോല്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, സംസ്ക്കരണം, ഗ്രേഡിങ്, വിപണനം എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങൾക്ക് എഴേകാൽ കോടി രൂപ വകയിരുത്തി. ആഭ്യന്തര അസംസ്കൃത കശുവണ്ടിയുടെ ഉത്പാദനം വർധിപ്പിക്കാൻ കേരള കശുമാവ് കൃഷി വികസന ഏജൻസിക്ക് 6.50 കോടി രൂപ നീക്കി വെച്ചു.

മൂല്യവർധിത കാർഷിക ഉല്പാദനത്തിനായി മൂല്യവർധിത കർഷിക മിഷൻ (വാം), കിഫ്ബിയിൽ നിന്നും 175 കോടി നൽകി ഏഴു ജില്ലകളിൽ ഏഴ് അഗ്രിടെക് കേന്ദ്രങ്ങൾ, സ്മാർട് കൃഷി ഭവനുകൾ, സിയാൽ മാതൃകയിൽ കാർഷിക മൂല്യ വർധിത ഉല്പന്നങ്ങൾക്ക് മാർക്കറ്റിങ് കമ്പനി തുടങ്ങാൻ കിഫ്ബിയുടെ 100 കോടിയുടെ പദ്ധതി തുടങ്ങിയ മുൻ ബജറ്റ് പ്രഖ്യാപനങ്ങളൊന്നും എവിടെയും എത്തിയില്ല. അഗ്രി സ്റ്റാർട്ട് അപ്പുകൾക്കു വേണ്ടിയും അഗ്രി ടെക് പ്രോത്സാഹനത്തിനു വേണ്ടിയും 2024-25 ലെ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളില്ല.

സംസ്ഥാന ബജറ്റ് 2024-25:  സൂര്യോദയ കാലത്ത് കേരളത്തിലെ കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്
എക്‌സാലോജിക് മാസപ്പടി കേസ്: സിഎംആര്‍എല്ലിൽ എസ്എഫ്ഐഒ സംഘത്തിന്റെ മിന്നല്‍ റെയ്ഡ്

കൊച്ചി പഴയ കൊച്ചിയല്ല എന്നു പറഞ്ഞതു പോലെ കേരളം പഴയ കേരളമല്ല എന്നാണ് ധനമന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപനം എന്നാൽ കേരളത്തിലെ കൃഷി പഴയ കൃഷിയായി തന്നെ തുടരും. പൂച്ച പെറ്റു കിടക്കാത്ത ഖജനാവ് എന്ന അവകാശവാദത്തോടെ അവതരിപ്പിച്ച ബജറ്റിൽ കർഷക ക്ഷേമത്തിന് കാര്യമായിട്ടൊന്നുമില്ല. ദുരിതകാലത്ത് കർഷകർക്ക് നിരാശ പകരുന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാലൻ്റെ 2024 - 25ലേക്കുള്ള സംസ്ഥാന ബജറ്റ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in