ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നു മുഖ്യമന്ത്രി, സംസ്ഥാന വ്യാപക പരിശോധന

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നു മുഖ്യമന്ത്രി, സംസ്ഥാന വ്യാപക പരിശോധന

വ്യാപക പരിശോധ നടത്താന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. സംസ്ഥാന വ്യാപകമായി അന്വേഷണവും തിരുവനന്തപുരത്തുള്‍പ്പടെ വാഹനപരിശോധനയും നടക്കുന്നുണ്ട്

കൊല്ലം ജില്ലയിലെ ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പോലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

അബിഗേല്‍ സാറ റെജിക്കായി പോലീസ് അന്വേഷണം രാത്രിയിലും തുടരുകയാണ് . വ്യാപക പരിശോധ നടത്താന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന വ്യാപകമായി അന്വേഷണവും തിരുവനന്തപുരത്തുള്‍പ്പടെ വാഹനപരിശോധനയും നടക്കുന്നുണ്ട്.

അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പരില്‍ അറിയിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നു മുഖ്യമന്ത്രി, സംസ്ഥാന വ്യാപക പരിശോധന
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍ കോള്‍

ഇതിനിടെ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് വിളിച്ച നമ്പര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടേതാണ് ഫോണ്‍ നമ്പര്‍. കടയില്‍ എത്തിയ പുരുഷനും സ്ത്രീയും ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നെന്നും ഓട്ടോറിക്ഷയില്‍ വന്ന അവര്‍ അതില്‍തന്നെ തിരിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വ്യാപാരിയുടെ മൊഴിയെടുത്തിട്ടുണ്ട്.

ജ്യേഷ്ഠനൊപ്പം ട്യൂഷനു പോകും വഴിയാണ് വൈകിട്ട് നാലരയോടെ വെള്ള കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാണാതായി ആറു മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നു മുഖ്യമന്ത്രി, സംസ്ഥാന വ്യാപക പരിശോധന
ട്യൂഷന് പോയ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; സംഭവം കൊല്ലം ഓയൂരില്‍
logo
The Fourth
www.thefourthnews.in