മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം: കെമിക്കല്‍ ബ്ലാസ്റ്റെന്ന് ഫൊറൻസിക് റിപ്പോർട്ട്

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം: കെമിക്കല്‍ ബ്ലാസ്റ്റെന്ന് ഫൊറൻസിക് റിപ്പോർട്ട്

അമിത ഉപയോഗത്തെ തുടര്‍ന്ന് ബാറ്ററി ചൂടായതിനാല്‍ ഫോണിലെ രാസവസ്തുക്കള്‍ പെട്ടെന്ന് പൊട്ടി തെറിക്കുകയായിരുന്നു

തൃശ്ശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം കെമിക്കല്‍ ബ്ലാസ്റ്റെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. അമിത ഉപയോഗത്തെ തുടര്‍ന്ന് ബാറ്ററി ചൂടായതിനാല്‍ ഫോണിലെ രാസവസ്തുക്കള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണിന്റെ ഡിസ്‌പ്ലേയുടെ വിടവിലൂടെയായിരുന്നു സ്‌ഫോടനം. ഫൊറന്‍സിക് പരിശോധനയിലെ പ്രഥമ വിവരത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം: കെമിക്കല്‍ ബ്ലാസ്റ്റെന്ന് ഫൊറൻസിക് റിപ്പോർട്ട്
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; തൃശ്ശൂരില്‍ എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിന് സമീപം കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ആദിത്യശ്രീ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെ മെബൈൽ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ആദിത്യ ശ്രീയുടെ മുഖം തകരുകയും കൈവിരലുകള്‍ അറ്റു പോകുകയുമായിരുന്നു.

തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായ സൗമ്യയാണ് അമ്മ.

logo
The Fourth
www.thefourthnews.in