വടകര മുൻ എംഎൽഎ അഡ്വ. എംകെ പ്രേംനാഥ് അന്തരിച്ചു

വടകര മുൻ എംഎൽഎ അഡ്വ. എംകെ പ്രേംനാഥ് അന്തരിച്ചു

നിലവില്‍ എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റാണ്

വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. എംകെ പ്രേംനാഥ് അന്തരിച്ചു. 74 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.

2006 - 2011 കാലത്താണ് പ്രേംനാഥ് നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2011-ൽ മത്സരിച്ചെങ്കിലും പരാജയപെട്ടു. നിലവില്‍ എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ്. വടകര ബാറിലെ അഭിഭാഷകൻ കൂടിയാണ്.

വടകര മുൻ എംഎൽഎ അഡ്വ. എംകെ പ്രേംനാഥ് അന്തരിച്ചു
നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിൻ ജോർജ് അറസ്റ്റിൽ

ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് പ്രേംനാഥ് പൊതുപ്രവര്‍ത്തന മേഖലയിലേക്കെത്തുന്നത്. പിന്നീട് ജനതാദളിനൊപ്പമായിരുന്നു പ്രവർത്തനം. എംപി വീരേന്ദ്രകുമാർ നയിച്ച എൽജെഡിയുമായി പിണങ്ങി ജെഡിഎസിലേക്ക് പോയെങ്കിലും വീണ്ടും തിരികെയെത്തി. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായിരുന്ന പ്രേംനാഥ് വടകര റൂറൽ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു.

logo
The Fourth
www.thefourthnews.in