സിദ്ധാര്‍ത്ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല വി സിയ്ക്ക് സസ്‌പെന്‍ഷന്‍, ഉത്തരവിറക്കി ഗവര്‍ണര്‍

സിദ്ധാര്‍ത്ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല വി സിയ്ക്ക് സസ്‌പെന്‍ഷന്‍, ഉത്തരവിറക്കി ഗവര്‍ണര്‍

എസ് എഫ് ഐയും പി എഫ് ഐയും ചേർന്നാണ് കോളേജിൽ പ്രവർത്തിച്ചിരുന്നതെന്നും ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ വിദ്യാർഥി സിദ്ധാർത്ഥൻ ജെ എസിന്റെ മരണവുമായി ബന്ധപ്പെട്ട് നടപടിയെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സർവകലാശാല വൈസ് ചാൻസലർ ഡോ. എം ആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തു. വൈസ് ചാൻസലർ സിദ്ധാർത്ഥന്റെ മരണത്തിൽ ഉത്തരവാദപരമായി ഇടപെട്ടില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചതായും ഗവർണർ അറിയിച്ചു.

"സിദ്ധാർത്ഥന്റെ മരണം റാഗിങ്ങല്ല കൊലപാതകമാണെന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സിദ്ധാർത്ഥനെ ഭക്ഷണം കഴിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. ഇത്തരം ഗുരുതരമായ സംഭവവികാസങ്ങള്‍ നടന്നിട്ടും എങ്ങനെയാണ് സർവകലാശാല അധികൃതർ ഇതെല്ലാം അറിയാതിരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. എല്ലാ സർവകലാശാലകളിലും ഒരു ഹോസ്റ്റല്‍ എസ്എഫ്ഐ അവരുടെ ആസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ സർവകലാശാല അധികൃതർ പോലും അവിടെ പോകാന്‍ മടിക്കുകയാണ്," ഗവർണർ കൂട്ടിച്ചേർത്തു.

Attachment
PDF
Suspension Order of VC , KVASU.pdf
Preview
സിദ്ധാര്‍ത്ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല വി സിയ്ക്ക് സസ്‌പെന്‍ഷന്‍, ഉത്തരവിറക്കി ഗവര്‍ണര്‍
സിദ്ധാർത്ഥന്റെ മരണം: മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ പിടിയില്‍

"എസ്എഫ്ഐയും പിഎഫ്ഐയും ഇവിടെ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. പ്രതികളില്‍ ഉള്‍പ്പെട്ടവർക്ക് പിഎഫ്ഐയോട് ചായ്വുണ്ട്. പോലീസിന് ഒന്നും ചെയ്യാനാകുന്നില്ല. കേരളത്തിലെ പോലീസിനെക്കുറിച്ച് എന്റെ അഭിപ്രായം നിങ്ങള്‍ക്ക് അറിയാമല്ലൊ. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പോലീസ് സംവിധാനമാണ്. പക്ഷേ, സംസ്ഥാനം ഭരിക്കുന്ന പാർട്ടി അവരെ ജോലി ചെയ്യാന്‍ സമ്മതിക്കില്ല. ഇത് പോലീസിന്റെ പരാജയം മാത്രമല്ല സർവകലാശാല അധികൃതരുടെ കൂടെയാണ്," ഗവർണർ വ്യക്തമാക്കി.

"മൂന്ന് ദിവസം ആ കുട്ടിയെ പീഡിപ്പിച്ചിട്ട് അധികൃതർ അറിഞ്ഞില്ല. മരണത്തിന് ശേഷമെങ്കിലും കാര്യങ്ങള്‍ ചാന്‍സലറെ ധരിപ്പിക്കേണ്ട ഉത്തരവാദിത്തം അവർക്കുണ്ടായിരുന്നു. അവരത് ചെയ്തു, പക്ഷേ, ഇന്നലെയാണെന്ന് മാത്രം. ഈ സാഹചര്യത്തില്‍ സർവകലാശാല വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്, അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്," ഗവർണർ പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല വി സിയ്ക്ക് സസ്‌പെന്‍ഷന്‍, ഉത്തരവിറക്കി ഗവര്‍ണര്‍
'അധ്യാപകരിൽ ചിലർ എസ്എഫ്ഐയ്ക്ക് അവസരം നൽകി, റാഗിങ് തമാശയെന്ന് പറഞ്ഞു;' സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഉത്തരവാദികള്‍ ആരെല്ലാം

''സർവകലാശാലകളിലെ ഹോസ്റ്റലുകള്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കാണ് എസ്എഫ്ഐ ഉപയോഗിക്കുന്നത്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തേണ്ടതുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്എഫ്ഐ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ അധ്യാപകർ ഹോസ്റ്റലിലേക്ക് പോകുന്നതായും എനിക്ക് അറിയാന്‍ കഴിഞ്ഞു,'' ഗവർണർ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in