ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തത് മിണ്ടിയാൽ കേസ് പതിവ്, ഇതിലെന്ത് പുതുമ: മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തതിൽ ഗവർണർ

കേരള പോലീസിന്റെ മികവിൽ സംശയമില്ലെന്നും ഗവർണർ

മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസ് എടുത്തതിൽ എന്താണ് പുതുമയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച നവ കേരള ബസിനെതിരെ പ്രതിപക്ഷ വിദ്യാർഥി സംഘടന നടത്തിയ ഷൂ ഏറ് സമരം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്‌ക്കെതിരെ നടപടി എടുത്തതിലാണ് ഗവർണറുടെ ചോദ്യം. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തത് മിണ്ടിയാൽ കേസ് പതിവല്ലെയെന്നും അദ്ദേഹം ചോദിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍
മുസ്ലിംങ്ങളുടെ ക്രിസ്മസ് ആഘോഷത്തിനെതിരെ സമസ്ത; ഹമീദ് ഫൈസിയുടെ ഒളിയമ്പ് സാദിഖലി തങ്ങള്‍ക്ക് നേരെ?

“മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ കേസ് എടുക്കുന്നത് പതിവാണ്. എല്ലാ സെക്യൂരിറ്റി പരിശോധനയും കഴിഞ്ഞ് കയറിയ വിമാനത്തിനുള്ളിൽപോലും അദ്ദേഹത്തിന് ഇഷ്ടമില്ലാത്തത് പറഞ്ഞതിന് സെക്ഷൻ 307 (വധശ്രമം) ചുമത്തി കേസ് എടുത്തിട്ടുണ്ടല്ലോ,” ഗവർണർ ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍
തലസ്ഥാനത്ത് വീണ്ടും തെരുവ് യുദ്ധം; കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം, കെ സുധാകരന്‍ ഉള്‍പ്പെടെ ആശുപത്രിയിൽ

കോഴിക്കോട് ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ ആഴ്ച ചാൻസലർ കൂടിയായ ഗവർണർക്ക് എതിരെ നടന്ന എസ്എഫ്ഐ സമരത്തെ പരാമർശിച്ച് ബാനറുകൾ ആർക്കും ഉയർത്താമെന്നും എന്നാൽ ആ ബാനറുകൾക്ക് പോലീസ് കാവൽ നിന്നതിനെയാണ് താൻ എതിർത്തതെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിന്റെ മികവിൽ സംശയമില്ലെന്നും ഇത്തരം പ്രവൃത്തികൾ പോലീസിനെക്കൊണ്ട് ചെയ്യിക്കുന്നതാണെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസിനെതിരെ കെ എസ് യു പ്രവർത്തകർ നടത്തിയ ഷൂ ഏറ് തത്സമയം റിപ്പോർട്ട് ചെയ്ത 24 ന്യൂസ് റിപ്പോർട്ടർ വി ജി വിനീതയെ അഞ്ചാം പ്രതിയാക്കിയാണ് എറണാകുളം ജില്ലയിലെ കുറുപ്പംപടി  പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. വിനീതയെ പ്രതി ചേർത്ത റിപ്പോർട്ട് ഇന്നലെ പോലീസ് പെരുമ്പാവൂർ കോടതിയിൽ സമർപ്പിച്ചിരുന്നു. 

logo
The Fourth
www.thefourthnews.in