തലസ്ഥാനത്ത് വീണ്ടും തെരുവ് യുദ്ധം; കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം, കെ സുധാകരന്‍ ഉള്‍പ്പെടെ ആശുപത്രിയിൽ

തലസ്ഥാനത്ത് വീണ്ടും തെരുവ് യുദ്ധം; കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം, കെ സുധാകരന്‍ ഉള്‍പ്പെടെ ആശുപത്രിയിൽ

ഡിസിസി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഡിജിപി ഓഫീസിന് മുന്നില്‍ എത്തിയതിന് പിന്നാലെ നേതാക്കള്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു പോലീസ് നടപടി

നവ കേരള സദസിനെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷ സംഘടനകളെ കായിമായി നേരിടുന്നെന്ന് ആരോപിച്ച് കെപിസിസി സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ ഉണ്ടായ പോലീസ് നടപടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെപിസിസി അധ്യക്ഷന്‍ കെ സുധാരനുള്‍പ്പെടെയുള്ള നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ ഡിസിസി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഡിജിപി ഓഫീസിന് മുന്നില്‍ എത്തിയതിന് പിന്നാലെ നേതാക്കള്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു പോലീസ് നടപടി.

തലസ്ഥാനത്ത് വീണ്ടും തെരുവ് യുദ്ധം; കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം, കെ സുധാകരന്‍ ഉള്‍പ്പെടെ ആശുപത്രിയിൽ
മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഗൂഢാലോചനക്കാരുണ്ട്; പോലീസ് നടപടിയിൽ വിശ്വാസം, നിങ്ങളുടേത് ഊഹം മാത്രമെന്ന് മുഖ്യമന്ത്രി

പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിന് നേരെ വടിയും കമ്പും വലിച്ചെറിയുകയും ചെയ്തതോടെയാണ് ജലപീരങ്കി, ഗ്രനേഡ് പ്രയോഗം ഉണ്ടായത്. സമരവേദിക്ക് സമീപം ടിയര്‍ ഗ്യാസുള്‍പ്പെടെ എത്തിയതോടെയാണ് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ എംപിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ

എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, ജെബി മേത്തർ എംപി തുടങ്ങിയവരും ആശുപത്രിയിൽ ചികിത്സ തേടി. കോണ്‍ഗ്രസ് മാര്‍ച്ചിന് എതിരെ ഉണ്ടായ പോലീസ് നടപടി സമാനതകളില്ലാത്തതാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ ഒന്നാകെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വേദിയിലിരിക്കെ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പോലീസ് സ്വീകരിച്ചത്. കേരള ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല.

പൊലീസിന്റെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പൊലീസ് മേധാവി സേനയ്ക്ക് മേല്‍ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തുള്ളപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് കാടത്തം കാട്ടിയത്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണം. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യു.ഡി.എഫുും പിന്‍മാറില്ല. ജനവിരുദ്ധ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന്പോകില്ലെന്നും വിഡി സതീശന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in