'എട്ട് മനുഷ്യരെ കാട്ടുമുയലിനെ കൊല്ലുന്നത് പോലെ പിണറായി സർക്കാർ വെടിവച്ച് തള്ളി': ഗ്രോ വാസു

'എട്ട് മനുഷ്യരെ കാട്ടുമുയലിനെ കൊല്ലുന്നത് പോലെ പിണറായി സർക്കാർ വെടിവച്ച് തള്ളി': ഗ്രോ വാസു

കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഗ്രോ വാസു ആവശ്യപ്പെട്ടു

നിലമ്പൂർ കരുളായി വനത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിൽ എട്ട് മനുഷ്യരെ കാട്ടുമുയലിനെ കൊല്ലുന്നത് പോലെയാണ് പിണറായി സർക്കാർ വെടി വച്ചിട്ടതെന്ന് മനുഷ്യാവകാശപ്രവർത്തകൻ ഗ്രോ വാസു. ആ അനീതിക്കെതിരായ പോരാട്ടമായിരുന്നു ജയില്‍വാസമെന്ന് ജയില്‍മോചിതനായ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിപ്ലവത്തെ കുറിച്ച് നിരന്തരം പറയുന്ന ചെ ഗുവേരയുടെ കൊടി ഉയർത്തി പിടിച്ചുനടക്കുന്ന മാർക്സിസ്റ്റ് ഗവൺമെന്റാണ് അത് ചെയ്തത്. കൊലപാതകങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'എട്ട് മനുഷ്യരെ കാട്ടുമുയലിനെ കൊല്ലുന്നത് പോലെ പിണറായി സർക്കാർ വെടിവച്ച് തള്ളി': ഗ്രോ വാസു
വിജയം കണ്ട പോരാട്ടം; ഗ്രോ വാസുവിനെ വെറുതെവിട്ട് കോടതി

'വെറും 300 കോടിക്ക് വേണ്ടിയാണ് അവർ എട്ട് കൊലപാതകങ്ങൾ നടത്തിയത്. കൊല്ലാൻ ഉദ്ദേശമില്ലായിരുന്നെങ്കിൽ അരയ്ക്ക് താഴെ വെടി വയ്ക്കാമായിരുന്നല്ലോ. പക്ഷേ, അവർ നെഞ്ചിൽ തന്നെ വെടി ഉതിർത്തു. എന്നിട്ട് ഏഴ് കൊല്ലം ആ സംഭവത്തെ തമസ്കരിക്കാൻ അവർക്ക് കഴിഞ്ഞു. അതിനുള്ള ശക്തി അവർക്കുണ്ട്. ആ തമസ്കരണത്തിനെതിരെ ഒരു പ്രകാശ രശ്മിയെങ്കിലും പ്രകടിപ്പിക്കാനാണ് വയസുകാലത്ത് ഞാൻ ഇത്രയും കാലം ജയിലിൽ കഴിഞ്ഞത്. എന്നിട്ട് കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞ് അവർ ഈ നാട്ടിലൂടെ നടക്കുകയാണ്. കേരളത്തിലെ ജനത പ്രതികരണ ശേഷിയില്ലാത്തവരായി മാറരുത്. ഇനിയെങ്കിലും അവർ ഉണരണം', ഗ്രോ വാസു പറഞ്ഞു.

'എട്ട് മനുഷ്യരെ കാട്ടുമുയലിനെ കൊല്ലുന്നത് പോലെ പിണറായി സർക്കാർ വെടിവച്ച് തള്ളി': ഗ്രോ വാസു
'കാവിക്കൊടി വേണ്ട, ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങൾ': ഹൈക്കോടതി

ആദ്യമായി ജയിലിൽ സന്ദർശിക്കാൻ എത്തിയത് കെ കെ രമയാണെന്ന് പറഞ്ഞ ഗ്രോ വാസു പിന്തുണ നൽകിയ എല്ലാ ജനങ്ങൾക്കും നന്ദി പറഞ്ഞു. 'ലോക തൊഴിലാളികളോട് മാർക്സിന്റെ ഒരു ആഹ്വാനം ഉണ്ട്. ലോക തൊഴിലാളികളെ ഒന്നിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാനുള്ളത് കൈച്ചങ്ങല മാത്രം. നിങ്ങൾക്ക് കിട്ടാനുള്ളത് ലോകം മുഴുവൻ. അതിൽ മുസ്ലിം തൊഴിലാളികളെന്നോ ഹിന്ദു തൊഴിലാളികളെന്നോ കോൺഗ്രസ് ഐഎൻടിയുസി തൊഴിലാളികളെന്നോ പറയുന്നില്ല. അത് തന്നെയാണ് എനിക്കും ഈ ജനതയോട് പറയാനുള്ളത്', ഗ്രോ വാസു കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവച്ചുകൊന്നതിനെതിരെ പ്രതിഷേധിച്ചെന്ന കേസിലായിരുന്നു ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി കോഴിക്കോട് കൊണ്ടുവന്നപ്പോൾ മെഡിക്കൽ കോളേജ് പരിസരത്ത് സംഘടിച്ച് ഗതാഗതം തടസ്സപ്പെടുത്തിയെന്നായിരുന്നു കേസ്. മെഡിക്കൽ കോളേജ് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ തൊണ്ണൂറ്റിനാലുകാരനായ ഗ്രോ വാസു ജാമ്യമെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഒന്നരമാസമായി ജയിലിൽ കഴിയുകയായിരുന്നു. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും നിലമ്പൂരിലെ കരുളായി വനത്തിൽ പോലീസ് വെടിവച്ചുകൊന്നതിനെതിരെയായിരുന്നു പ്രതിഷേധം.

logo
The Fourth
www.thefourthnews.in