കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്: തെളിവെടുപ്പിനായി അഭിഭാഷക കമ്മീഷനെ നിയോഗിച്ച് ഹൈക്കോടതി

അഡ്വക്കേറ്റ് കെ.എന്‍.അഭിലാഷിനെയാണ് അഭിഭാഷക കമ്മീഷനായി നിയോഗിച്ചത്

പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസിലെ തെളിവെടുപ്പിനായി ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. അഡ്വക്കേറ്റ് കെ.എന്‍.അഭിലാഷിനെയാണ് അഭിഭാഷക കമ്മീഷനായി നിയോഗിച്ചത് . തെളിവെടുപ്പിനായി ഹൈക്കോടതിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ജസ്റ്റിസ് എ. ബദറുദിന്‍ ഉത്തരവിട്ടു.

കേരള ഹൈക്കോടതി
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

മണ്ഡലത്തില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.എം സ്വതന്ത്രന്‍ കെ. പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്.

കേരള ഹൈക്കോടതി
പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് കേസ്; ബാലറ്റുപെട്ടി കാണാതായത് ഗുരുതര വിഷയമെന്ന് ഹെെക്കോടതി

കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയതായി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇവ പരിശോധിക്കാന്‍ കക്ഷികള്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നു. ഈ പെട്ടിയും തിരഞ്ഞെടുപ്പ് രേഖകളും കോടതി മുറിയില്‍ വെച്ച് പൂട്ടി സീല്‍ ചെയ്ത് ഹൈക്കോടതിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇവയുടെ പരിശോധനയടക്കം ഹൈക്കോടതിയില്‍ നടക്കും. രേഖകള്‍ കാണാതായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും കോടതിപരിഗണിക്കും.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in