കനത്ത മഴ തുടരുന്നു : സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്നു : സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും ഇന്ന് അവധിയാണ്. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. പിഎസ്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

കനത്ത മഴ തുടരുന്നു : സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കാലവര്‍ഷക്കെടുതി തുടരുന്നു; അഞ്ച് ജില്ലകളിലും നാല് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പത്തനംതിട്ടയിലെ മണിമല, പമ്പ, അച്ചന്‍കോവിലാര്‍ നദികളിലെ ജലനിരപ്പ് കുറയുന്നു. ഇതുവരെ 52 ദുരിതാശ്വാസ ക്യാമ്പുകളാണ് പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്നത്. 466 കുടുംബങ്ങളില്‍ നിന്നായി 1616 പേരെയാണ് വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്.

കനത്ത മഴ തുടരുന്നു : സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
''ഞങ്ങൾക്കും ടെട്രാപോഡ് വേണം, എത്രയും വേഗം''

നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ജില്ലാ ഭരണകൂടങ്ങള്‍ നല്‍കിയിട്ടുള്ളത്. ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in