കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മഴ തുടരുന്നു, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങള്‍ക്കും സാധ്യത; കടലില്‍ പോകുന്നതിന് വിലക്ക്

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നിലവിൽ ഒരു ജില്ലകളിലും റെഡ് അലർട്ടില്ല.

Summary

മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം

അതേസമയം, സംസ്ഥാനത്ത് കുറഞ്ഞസമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ കാലവര്‍ഷക്കെടുത്തി വിവരങ്ങള്‍ പങ്കുവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതി തീവ്രമഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കുമെന്നും നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറിത്താമസിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞദിവസം പെയ്ത മഴയില്‍ വ്യാപക നഷ്ടമാണുണ്ടായത്. ക്യാമ്പുകളിലായി 223 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വടക്കന്‍ കേരളത്തിന് സമീപം രൂപപ്പെട്ട ന്യൂന മര്‍ദമാണ് നിലവിലെ മഴയ്ക്ക് കാരണം. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉല്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്. കടല്‍ പ്രക്ഷുബ്ധമാകും. അതിശക്തമായ കാറ്റും കടലേറ്റവുമുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
സമസ്തയ്ക്ക് ഇടത് പ്രേമമോ? ബഹാവുദ്ദീൻ നദ്‌വിയെ സുപ്രഭാതം ചീഫ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യത

അതിശക്തമായ മഴയക്കൊപ്പം ശക്തമായ ഇടിമിന്നലിനും സംസ്ഥാനത്ത് സാധ്യതയുണ്ട്. അതേസമയം കൊച്ചിയില്‍ മഴ നേരിയ രീതിയില്‍ ശമിച്ചതോടെ നഗരത്തിലെ വെള്ളക്കെട്ട് നീങ്ങി. അതേസമയം, കാക്കനാട് കീരേലിമലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്ന് ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മാര്‍ അത്തനേഷ്യസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ് മാറ്റിയത്.

സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയിരുന്നു. ജാഗ്രത പാലിക്കാനും ആവശ്യമെങ്കിൽ പ്രളയ സാധ്യതാ മേഖലകളിൽനിന്ന് മാറിത്താമസിക്കുവാനും മുഖ്യമന്ത്രി നിർദേശിച്ചു.

logo
The Fourth
www.thefourthnews.in