ചപ്പാത്തിക്ക് മാത്രം എന്തിന് പ്രത്യേക പരിഗണന? പൊറോട്ടയും 'ഒരേ കുടുംബത്തിലുള്ളത്': ഹൈക്കോടതി

ചപ്പാത്തിക്ക് മാത്രം എന്തിന് പ്രത്യേക പരിഗണന? പൊറോട്ടയും 'ഒരേ കുടുംബത്തിലുള്ളത്': ഹൈക്കോടതി

പായ്ക്കറ്റ് പെറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയതിനെതിരെ മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാറിൻറെ ഉത്തരവ്

പാക്കറ്റിലാക്കിയ പെറോട്ടക്ക് ജി എസ് ടി ഇളവ് നൽകണമെന്ന് ഹൈക്കോടതി.ചപ്പാത്തിക്കും റൊട്ടിക്കും മാത്രമാണ് 18 ശതമാനം ജി.എസ്.ടിയിൽ ഇളവ് നൽകിയിട്ടുള്ളതെന്ന കേന്ദ്ര സർക്കാർ വാദം തള്ളിയാണ് കോടതി നിർദ്ദേശം.

പൊറോട്ട ഈ ഗണത്തിൽ വരില്ലെന്നു പറയാനാവില്ലന്ന് വ്യക്തമാക്കിയ കോടതി പെറോട്ടയും ചപ്പാത്തിയും ധാന്യപ്പൊടിയിൽ നിന്ന് തയാറാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. അതിനാൽ അഞ്ചു ശതമാനത്തിൽ അധികം ജി എസ് ടി ഈടാക്കരുതെന്നും കോടതി വ്യക്തമാക്കി.

പായ്ക്കറ്റ് പെറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയതിനെതിരെ മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാറിൻറെ ഉത്തരവ്.

പെറോട്ട റൊട്ടിയായി കണക്കാക്കാനാകില്ലെന്നതായിരുന്നു കേന്ദ്രത്തിൻ്റെ വാദം.ക്ലാസിക് മലബാർ പൊറോട്ടക്കും ഓൾ ബീറ്റ് മലബാർ പൊറോട്ടക്കും ജി എസ് ടി ആക്ട് പ്രകാരം 18% നികുതി ചുമത്തിയായിരുന്നു കേന്ദ്രസർക്കാർ ഉത്തരവ്. ജിഎസ്ടി അപ്പലറ്റ് അതോറിറ്റിയിൽ ഹജ്ജ് നൽകിയെങ്കിലും തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്

logo
The Fourth
www.thefourthnews.in