വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സിബിഐക്ക് കോടതി നിര്‍ദേശം നല്‍കിയത്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സിബിഐക്ക് കോടതി നിര്‍ദേശം നല്‍കിയത്.

മരണത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തണമെന്നാണ് കോടതി നിര്‍ദേശം. ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തിരുവനന്തപുരം സി ജെ എം കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
നിയമന അഴിമതി: ബംഗാളിൽ മന്ത്രിയുടെ വസതിയിൽ ഉൾപ്പെടെ 13 ഇടങ്ങളിൽ ഇ ഡി റെയ്ഡ്

സ്വര്‍ണക്കടത്തുകാര്‍ക്ക് മരണവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. കേസ് ആദ്യം കേരള പോലീസാണ് അന്വേഷിച്ചത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സി ബി ഐ, ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അപകടമരണമാണെന്നുമായിരുന്നു കണ്ടെത്തിയത്. ഇതിനെ ചോദ്യം ചെയ്ത് ബാലഭാസ്‌കറിന്റെ പിതാവ് തിരുവനന്തപുരം സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു.

ബാലഭാസ്‌കറിനൊപ്പം വാഹനത്തിലുണ്ടായ ഡ്രൈവര്‍ അര്‍ജുന്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്നാണ് സിബിഐ കണ്ടെത്തല്‍. എന്നാല്‍, അപകടത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ ആരോപണം.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിന് സമീപത്തായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും അപകടത്തില്‍ പരുക്കേറ്റിരുന്നു. മകള്‍ അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെ ഒക്‌ടോബര്‍ രണ്ടിനും മരിച്ചു.

logo
The Fourth
www.thefourthnews.in