മുസ്ലീംലീഗ് അന്ന് മുതൽ ഇന്ന് വരെ

സാമുദായിക സംഘടനകളിൽ നിന്ന് ഒരു വശത്തും, പുതു രാഷ്ട്രീയ ഭാവുകത്വത്തിന് കൊതിക്കുന്ന അനുയായികളിൽ നിന്ന് മറുവശത്തും ഉണ്ടാകുന്ന സമ്മർദത്തിനിടയിൽ ലീഗ് നേതൃത്വം ഏത് വഴി സ്വീകരിക്കുമെന്നത് പ്രധാനമാണ്.

ആർപ്പുവിളികൾക്കും ആർത്ത നാദങ്ങൾക്കുമിടയിൽ ഇന്ത്യാ-പാക്കിസ്താൻ എന്നീ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങൾ പിറന്നുവീണു. തൊട്ടുപുറകെ 1947 നവംബർ ഒൻപതാം തീയതി ഇന്ത്യയിൽ അവശേഷിച്ച സർവേന്ത്യാ മുസ്ലീംലീഗ് നേതാക്കളുടെ യോഗം ബംഗാൾ പ്രധാനമന്ത്രിയും അവിഭക്ത മുസ്ലീം ലീഗിന്റെ പ്രധാനപ്പെട്ട നേതാവുമായിരുന്ന ഹുസൈൽ ശഹീദ് സുഹ്രവർദി കൽക്കത്തയിൽ വിളിച്ചു. മുസ്ലീംലീഗ് ​പിരിച്ചു വിടുക എന്നതായിരുന്നു ഉദ്ദേശ്യം. ഭൂരിപക്ഷം നേതാക്കളും പിരിച്ച് വിടണമെന്ന തീരുമാനത്തിനൊപ്പം നിന്നപ്പോൾ മദിരാശിയിൽ നിന്നുള്ള ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബും, കെ എം സീതി സാഹിബും അതിനെതിരെ രംഗത്ത് വന്നു. മുസ്ലീംലീഗ് പിരിച്ച് വിടുക എന്നതിന്റെ അർഥം സമുദായത്തിന്റെ മരണ വാറണ്ടിൽ ഒപ്പുവയ്ക്കലായിരിക്കുമെന്ന് ഖാഇദേമില്ലത്തും നിങ്ങൾക്ക് താത്പര്യമില്ലെങ്കിൽ ലീഗ് വിട്ടുപോവുകയാണ് പിരിച്ചു വിടുകയല്ല ചെയ്യേണ്ടതെന്ന് സീതി സാഹിബും ഉറക്കെ പറഞ്ഞു. ജനറൽ കൗണ്‍സില്‍ വിളിച്ച് അന്തിമ തീരുമാനം എടുക്കാമെന്ന് തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. പിന്നീട് കറാച്ചിയിൽ ജനറൽ കൗണ്‍സില്‍ വിളിക്കുകയും ഇന്ത്യയിലേയും പാക്കിസ്താനിലേയും മുസ്ലീലീഗിന്റെ ഭാവി അതാത് രാജ്യങ്ങളിലെ നേതാക്കൾക്ക് തീരുമാനിക്കാമെന്ന തീർപ്പിൽ എത്തുകയും ചെയ്തു. ഇന്ത്യയിലെ മുസ്ലീംലീഗിന്റെ കൺവീനറായി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിനെ യോഗം തിരഞ്ഞെടുത്തു.

മുസ്ലീംലീഗ് അന്ന് മുതൽ ഇന്ന് വരെ
ഭരണ ശീതളിമയിൽ തളിർത്തും വെല്ലുവിളികളിൽ കിതച്ചും ലീഗിന്റെ പ്രയാണം

മുസ്ലീംലീഗ് ഇന്ത്യയിൽ പുനർജനിക്കുന്നുവെന്ന് കേട്ട മാത്രയിൽ എതിരാളികൾക്ക് കലികയറി. എന്തോ മഹാവിപത്ത് വരാൻ പോകുന്നുവെന്ന മട്ടിലാണ് ഭരണകൂടവും പത്രങ്ങളും പ്രതികരിച്ചത്. ഗവർണർ ജനറൽ മൗണ്ട്‌ ബാറ്റൺ പ്രഭു മദിരാശിയിലെത്തി മുസ്ലീംലീഗ് ഇന്ത്യയിൽ നിലനിൽക്കരുതെന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സന്ദേശം കൈമാറി, ഖാഇദേമില്ലത്ത് അത് നിരസിച്ചു.1948 മാർച്ച് മാസം 10ാം തീയതി മുസ്ലീംലീഗ് നാഷണൽ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചെന്നൈയിൽ വിളിച്ചു. പൊതുയോഗങ്ങൾ ചേരാന് പറ്റുന്ന തരത്തിലുള്ള അനേകം ഹാളുകൾ അവിടെയുണ്ടായിരുന്നെങ്കിലും ഒന്ന് പോലും ലീഗിന് ലഭിച്ചില്ല. അവസാനം മദിരാശി നിയമസഭയിൽ 29 എംഎൽഎമാരുണ്ടായിരുന്ന മുസ്ലീംലീഗ്, അവരെക്കൊണ്ട് സർക്കാർ അതിഥി മന്ദിരം യോഗത്തിന് വേണ്ടി ബുക്ക് ചെയ്തു. എംഎൽഎമാർ ചോദിച്ചാൽ സർക്കാർ അതിഥി മന്ദിരം നല്കാതിരിക്കാനാവില്ലായിരുന്നു. പിൽക്കാലത്ത് അത് രാജാജി ഹാളായി മാറി.

1960 മാർച്ച് ആറാം തീയതി കെ എം സീതിസാഹിബ് കേരളത്തിന്റെ സ്പീക്കറായി. സ്വതന്ത്ര ഇന്ത്യയിൽ ഒരു മുസ്ലീംലീഗുകാരന് ലഭിക്കുന്ന ആദ്യത്തെ പദവിയായിരുന്നു അത്.

മദ്രാസ് അസംബ്ലിയിൽ ആഭ്യന്തര മന്ത്രിയായിരുന്ന കോൺഗ്രസിലെ സുബ്ബരായനായിരുന്നു ലീഗിന് ഏറ്റവും വലിയ ശത്രുവായി വന്നത്. അത് കാലക്രമേണ വളർന്ന് വളർന്ന് ജവഹർലാൽ നെഹ്രു, ലീഗ് ചത്ത കുതിരയാണെന്ന് വരെ പറഞ്ഞു, ചത്ത കുതിരയല്ല ഉറങ്ങികിടക്കുന്ന സിംഹമാണ് ലീഗെന്ന മറുപടി സി എച്ച് മുഹമ്മദ് കോയയും നൽകി.

ഒന്നാം ഇഎംഎസ് സർക്കാർ വീണതിന് ശേഷം തിരഞ്ഞെടുപ്പ് നടന്നത് 1960 ഫെബ്രുവരി ഒന്നിനാണ്. പന്ത്രണ്ട് സീറ്റിൽ മത്സരിച്ച മുസ്ലീംലീഗ് 11ലും വിജയിച്ചു. കോൺഗ്രസും പിഎസ്പിയും മുസ്ലീംലീഗും ഒരുമിച്ചാണ് മത്സരിച്ചതെങ്കിലും ലീഗിന് മന്ത്രിസ്ഥാനം നൽകാൽ കോൺഗ്രസ് തയ്യാറായില്ല. ചർച്ചകൾക്കൊടുവിൽ സ്പീക്കർ പദവി ലീഗിന് നൽകി.1960 മാർച്ച് ആറാം തീയതി കെ എം സീതിസാഹിബ് കേരളത്തിന്റെ സ്പീക്കറായി. സ്വതന്ത്ര ഇന്ത്യയിൽ ഒരു മുസ്ലീംലീഗുകാരന് ലഭിക്കുന്ന ആദ്യത്തെ പദവിയായിരുന്നു അത്.

1967ൽ സപ്തകക്ഷി മുന്നണി നിലവിൽ വരികയും ഭരണം കിട്ടുകയും ചെയ്തു. ഇഎം ശങ്കരന് നമ്പൂതിരിപ്പാട് നേതൃത്വം നൽകിയ സർക്കാരിൽ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയും എ പി എം അഹമ്മദ് കുരിക്കൾ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായി.സാങ്കേതിക കാരണങ്ങളാൽ അംഗീകാരം നഷ്ടപ്പെട്ട അൽ മദ്രസത്തുൽ ഇസ്ലാമിയയുടെ അംഗീകാരം തിരിച്ച് നൽകുന്ന ഉത്തരവിൽ ഒപ്പിട്ടാണ് സി എച്ച് ഭരണം ആരംഭിച്ചത്.

മുസ്ലീംലീഗ് അന്ന് മുതൽ ഇന്ന് വരെ
മുസ്ലീം ലീഗിന്റെ ഇന്നത്തെ പ്രസക്തിയെന്താണ്?

ഖാഇദേമില്ലത്തിന്റെയും ബാഫഖി തങ്ങളുടേയും മരണത്തിന് ശേഷമാണ് മുസ്ലീംലീഗിൽ ആദ്യ പിളർപ്പ് ഉണ്ടായത്,1974ൽ അർഹിക്കുന്ന പ്രാധാന്യം നൽകാത്ത കോൺഗ്രസിനോടുള്ള ബന്ധം വിച്ഛേദിക്കണമെന്നായിരുന്നു കലാപം ഉയർത്തിയവരുടെ ആവശ്യം. രാജ്യസഭാ സീറ്റ് ലഭിച്ചപ്പോൾ ബി വി അബ്ദുള്ളക്കോയയെ മത്സരിപ്പിക്കാനുള്ള പാണക്കാട് പൂക്കോയതങ്ങളുടെ തീരുമാനത്തിനെതിരെ ഒരു വിഭാഗം നിലപാട് സ്വീകരിച്ചതോടെ പിളർപ്പ് പൂർണമായി. എം കെ ഹാജിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാ ലീഗ് നിലവിൽ വന്നു, അന്ന് ആറ് എംഎൽഎമാർ അഖിലേന്ത്യാ ലീഗിനൊപ്പം ലീഗ് വിട്ടുപോയി. പിന്നീട് അവർ ഇടതുമുന്നണിയുടെ ഭാഗമായി.1985ൽ അഖിലേന്ത്യാ ലീഗും മുസ്ലീംലീഗും ഒന്നായതാണ് ചരിത്രം.

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന് പിന്നാലെ കേരളം കത്തുമെന്ന് പ്രതീക്ഷച്ചവർക്ക് മുന്നിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുന്നോട്ട് വന്നു. ഒരു അമ്പലത്തിന് പോലും പോറൽ ഏൽക്കാതിരിക്കാൻ അത് കാരണമായി.

1979ൽ പി കെ വാസുദേവൻ മന്ത്രിസഭ രാജിവെച്ചത് മറ്റൊരു ചരിത്രമുയർത്താനായിരുന്നു. 1979ൽ ഒക്ടോബര് 12ന് സിഎച്ച് മുഹമ്മദ് കോയ കേരളത്തിന്രെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലീഗിൽ പ്രവർത്തിച്ചാൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയില്ലെന്ന വിമർശനം കേട്ട പാർട്ടിയിൽ നിന്നാണ് ഒരു മുഖ്യമന്ത്രി ഉണ്ടായതെന്ന് ഓർക്കണം. മറ്റ് സമുദായ അംഗങ്ങളുടെ ഒരു മുടിനാരിഴ പോലും ഞാൻ അപഹരിക്കുകയില്ല, എന്റെ സമുദായത്തിന് ഒരു മുടിനാരിഴ പോലും ഞാൻ വിട്ടുകൊടുക്കുകയുമില്ലെന്ന് മുഖ്യമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം സിഎച്ച് നടത്തിയ ഈ പ്രസംഗം പ്രസിദ്ധമാണ്.

മുസ്ലീംലീഗ് അന്ന് മുതൽ ഇന്ന് വരെ
മുസ്ലീം ലീഗ് @75, കൊടപ്പനക്കൽ @50

മതേതര ഭാരതത്തിന് മറക്കാനാവാത്ത ദുർദിനമാണ് 1992 ഡിസംബർ ആറ്. അന്ന് ബാബരി മസ്ജിദ് തകർക്കപ്പെട്ടു. കേരളം കത്തുമെന്ന് പ്രതീക്ഷച്ചവർക്ക് മുന്നിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുന്നോട്ട് വന്നു. ഒരു അമ്പലത്തിന് പോലും പോറൽ ഏൽക്കാതിരിക്കാൻ അത് കാരണമായി. ബാബരി മസ്ജിദിന്റെ പതനം മുസ്ലീംലീഗ് പർട്ടിയിൽ രണ്ടാം പിളർപ്പിന് തുടക്കമിട്ടു. കോൺഗ്രസുമായുള്ള ബന്ധം ലീഗ് വിച്ഛേദിക്കണമെന്ന ആവശ്യം ദേശീയ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ആവശ്യപ്പെട്ടു. ലീഗിലെ ഭൂരിഭാഗവും സേട്ടിന് എതിരായിരുന്നു, പിന്നാലെ അദ്ദേഹം ലീഗിൽ നിന്ന് രാജിവച്ചു. ഖാഇദേമില്ലത്ത് കൾച്ചറൽ ഫോറം രൂപീകരിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് പിന്നീട് ഇന്ത്യൻ നാഷണൽ ലീഗ് രൂപീകരിച്ച് ലീഗിനെ വീണ്ടും പിളർത്തി. യു എ ബീരാൻ, പി എം അബൂബക്കർ തുടങ്ങിയ നേതാക്കൾ സേട്ടിനൊപ്പം പോയി.

കോൺഗ്രസിലെ സുബ്ബരായനായിരുന്നു ലീഗിന് ഏറ്റവും വലിയ ശത്രുവായി വന്നത്. അത് കാലക്രമേണ വളർന്ന് വളർന്ന് ജവഹർലാൽ നെഹ്രു, ലീഗ് ചത്ത കുതിരയാണെന്ന് വരെ പറഞ്ഞു, ചത്ത കുതിരയല്ല ഉറങ്ങികിടക്കുന്ന സിംഹമാണ് ലീഗെന്ന മറുപടി സി എച്ച് മുഹമ്മദ് കോയയും നൽകി.

കാര്യമായ ആഘാതമൊന്നും ആ പിളർപ്പുണ്ടാക്കിയില്ല. ​ 2006 നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിൽ നിന്ന് ലീഗ് തിരിച്ചു വന്നത് വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ടു പോകാനുള്ള ശേഷിയായി വിശേഷിപ്പിക്കപ്പെട്ടു. ഹിന്ദുത്വം പിടിമുറുക്കുന്ന സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തിൽ, അന്യവത്കരിക്കപ്പെടുന്ന മുസ്ലീം ജനതയുടെ ആശങ്കകൾ പരിഹരിക്കാൻ ഭാവനാശേഷിയുള്ള നീക്കങ്ങൾ സ്വീകരിക്കാൻ ​ നേതൃത്വത്തിന് സാധിക്കുന്നുണ്ടോ എന്നതാണ് ​ ഇപ്പോഴത്തെ പ്രശ്നം. സാമുദായിക സംഘടനകളിൽ നിന്ന് ഒരു വശത്തും, പുതു രാഷ്ട്രീയ ഭാവുകത്വത്തിന് കൊതിക്കുന്ന അനുയായികളിൽ നിന്ന് മറുവശത്തും ഉണ്ടാകുന്ന സമ്മർദത്തിനിടയിൽ ലീഗ് നേതൃത്വം ഏത് വഴി സ്വീകരിക്കുമെന്നത് പ്രധാനമാണ്. അത് കേരളത്തെ സംബന്ധിച്ചും മുസ്ലീം സമൂഹത്തെ സംബന്ധിച്ച് പ്രത്യേകിച്ചും പ്രധാനമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in