കോട്ടയം, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല

കോട്ടയം താലൂക്കിലേയും ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലാണ് ഇരു താലൂക്കുകള്‍ക്കും കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.

Attachment
PDF
DOC-20230709-WA0025.(1) (1).pdf
Preview

കോട്ടയം താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെച്ച് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള സർവകലാശാലാ പരീക്ഷകള്‍ക്കും പൊതുപരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കോട്ടയം, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അഞ്ചു ദിവസം മഴ: നശിച്ചത് 3,275.24 ഹെക്ടറിലെ കൃഷി, 10 കോടി രൂപയുടെ നഷ്ടം

കുട്ടനാട് താലൂക്കിലെ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ആലപ്പുഴ കളക്ടര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in