ആർഎല്‍വി രാമകൃഷ്ണനെതിരായ വർണവെറി പരാമർശം:  സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ആർഎല്‍വി രാമകൃഷ്ണനെതിരായ വർണവെറി പരാമർശം: സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്

പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച നർത്തകി സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.

തൃശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി നിർദേശിച്ചു.

ആർഎല്‍വി രാമകൃഷ്ണനെതിരായ വർണവെറി പരാമർശം:  സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
'സങ്കുചിത ചിന്തയുള്ളവർക്ക് കലാമണ്ഡലത്തിൻ്റെ പേര് കൂടെ ചേർക്കാൻ യോഗ്യതയില്ല'; സത്യഭാമയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍

രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം.''മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്നവര്‍. ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറം. കാലുകുറച്ച് അകത്തിവച്ച് കളിക്കുന്നൊരു ആര്‍ട്ട് ഫോമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുക എന്നുപറഞ്ഞാല്‍ ഇതുപോലൊരു അരോചകമില്ല. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവരുണ്ട്‌. ഇവനെ കണ്ടുകഴിഞ്ഞാല്‍, ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല,'' എന്നായിരുന്നു സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ആർഎല്‍വി രാമകൃഷ്ണനെതിരായ വർണവെറി പരാമർശം:  സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
'പറഞ്ഞതിൽ കുറ്റബോധമില്ല, കറുത്തവർക്ക് സൗന്ദര്യമില്ലെന്ന് തന്നെയാണ് അഭിപ്രായം'; വര്‍ണവെറി ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ

സത്യഭാമയുടെ പരാമർശം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിച്ചത്. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങി നിരവധി പേരാണ് സത്യഭാമയ്ക്കെതിരെയും ആർഎല്‍വി രാമകൃഷ്ണനെ പിന്തുണച്ചും രംഗത്തെത്തിയത്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തടക്കമുള്ള നിരവധി പേർ സത്യഭാമയെ പരാമർശത്തെ അപലപിച്ചു.

ആർഎല്‍വി രാമകൃഷ്ണനെതിരായ വർണവെറി പരാമർശം:  സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
'പട്ടികജാതി കലാകാരന് തുടരാനാവാത്ത അവസ്ഥ'; കാക്കയുടെ നിറമെന്ന കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ ആർഎൽവി രാമകൃഷ്ണൻ

കേരള കലാമണ്ഡലവും സത്യഭാമയെ തള്ളിപ്പറഞ്ഞിരുന്നു. പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുകയായിരുന്നു. കേരള കലാമണ്ഡലത്തിലെ ഒരു പൂര്‍വ വിദ്യാര്‍ത്ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം അറിയിച്ചിരുന്നു. അതേസമയം തന്റെ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് സത്യഭാമ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in