മാവോയിസ്റ്റ് നേതാക്കളെ വെടിവച്ചുകൊന്നതിനെതിരായ പ്രതിഷേധം: ഗ്രോ വാസു അറസ്റ്റിൽ; ജാമ്യം സ്വീകരിച്ചില്ല, റിമാന്‍ഡ്

മാവോയിസ്റ്റ് നേതാക്കളെ വെടിവച്ചുകൊന്നതിനെതിരായ പ്രതിഷേധം: ഗ്രോ വാസു അറസ്റ്റിൽ; ജാമ്യം സ്വീകരിച്ചില്ല, റിമാന്‍ഡ്

ഭരണകൂടത്തോടുള്ള പ്രതിഷേധമായതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവയ്ക്കില്ലെന്നായിരുന്നു വാസുവിന്റെ നിലപാട്
Updated on
1 min read

മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവച്ചുകൊന്നതിനെതിരേ പ്രതിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു അറസ്റ്റിൽ. കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും അത് അംഗീകരിക്കാൻ തയ്യാറാകാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം കോടതിയില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് തൊണ്ണൂറ്റി മൂന്നുകാരനായ വാസുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

മാവോയിസ്റ്റ് നേതാക്കളെ വെടിവച്ചുകൊന്നതിനെതിരായ പ്രതിഷേധം: ഗ്രോ വാസു അറസ്റ്റിൽ; ജാമ്യം സ്വീകരിച്ചില്ല, റിമാന്‍ഡ്
ഗ്രോ വാസുവും വിപ്ലവ സ്വപ്നങ്ങൾക്കുമേൽ വിരിഞ്ഞ മാരിവില്ലും

2016 നവംബറിൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും നിലമ്പൂരിലെ കരുളായിയിൽ പോലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്‍പിലായിരുന്നു ഗ്രോ വാസുവിന്റെ നേതൃത്വത്തിൽ പ്രതിഷേധം. മോര്‍ച്ചറിക്ക് മുന്‍പില്‍ സംഘം ചേരുകയും മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്.

മാവോയിസ്റ്റ് നേതാക്കളെ വെടിവച്ചുകൊന്നതിനെതിരായ പ്രതിഷേധം: ഗ്രോ വാസു അറസ്റ്റിൽ; ജാമ്യം സ്വീകരിച്ചില്ല, റിമാന്‍ഡ്
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ക്രൂരപീഡനത്തിനിരയായി; കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌

കേസിൽ എല്‍ പി വാറന്റുണ്ടായിരുന്ന ഗ്രോ വാസുവിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന് അറിയിക്കുകയായിരുന്നു. ഇത് അംഗീകരിക്കാതിരുന്ന ഗ്രോ വാസു കേസ് നിരുപാധികം പിൻവലിക്കണമെന്ന നിലപാടെടുത്തു. ഇതോടെ കോടതിയിൽ ഹാജരാക്കി. കോടതി പതിനായിരം രൂപയുടെ സ്വന്തം ജാമ്യത്തിൽ വിട്ടയക്കാമെന്ന് ഉത്തരവിട്ടു. എന്നാല്‍ കുറ്റം സമതിക്കാനും ജാമ്യം സംബന്ധിച്ച രേഖകളില്‍ ഒപ്പുവയ്ക്കാനും വാസു തയാറായില്ല.

മോയിന്‍ ബാപ്പു അടക്കമുള്ള മുന്‍കാല സഹപ്രവര്‍ത്തകര്‍ കോടതിയിലെത്തി സ്വന്തം ജാമ്യത്തില്‍ പോകുന്നതു സംബന്ധിച്ച് ഗ്രോ വാസുവുമായി ചര്‍ച്ച നടത്തി. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. മാവോയിസ്റ്റ് നേതാക്കളുടെ കൊലയ്ക്കെതിരെ താൻ നടത്തിയത് കുറ്റം ചെയ്ത ഭരണകൂടത്തോടുള്ള പ്രതിഷേധമാണെന്നും കേസ് പിൻവലിക്കുകയാണ് വേണ്ടതെന്നും അതിനാൽ, കോടതി രേഖകളില്‍ ഒപ്പുവയ്ക്കില്ലെന്നുമായിരുന്നു വാസുവിന്റെ നിലപാട്.

logo
The Fourth
www.thefourthnews.in