ഹോട്ടലുകള്‍ക്ക് വൃത്തിയുടെ അടിസ്ഥാനത്തില്‍ റേറ്റിങ്; പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം

ഹോട്ടലുകള്‍ക്ക് വൃത്തിയുടെ അടിസ്ഥാനത്തില്‍ റേറ്റിങ്; പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം

പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് വൃത്തിയുടെ അടിസ്ഥാനത്തില്‍ റേറ്റിങ് വരുന്നു. ഇതിനായുള്ള ഹൈജീന്‍ റേറ്റിങ് ആപ്പ് അടുത്തയാഴ്ച നിലവില്‍ വരും. പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ ഹോട്ടലുകളുടെ റേറ്റിങ് അറിയാനാകും. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ഹൈജീന്‍ റേറ്റിങ് ഹോട്ടലുടമകള്‍ക്ക് കൂടി ഗുണകരമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ല റേറ്റിങ് രേഖപ്പെടുത്തിയിട്ടുള്ള ഹോട്ടലുകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തും. ബിസിനസും വര്‍ധിക്കും. ഹോട്ടലുകളും അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്നും വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹോട്ടലുകള്‍ക്ക് വൃത്തിയുടെ അടിസ്ഥാനത്തില്‍ റേറ്റിങ്; പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം
മുട്ട ഒഴിവാക്കും; ഹോട്ടലുകളില്‍ വെജിറ്റബിൾ മയോണൈസ് പ്രോത്സാഹിപ്പിക്കും

ഹോട്ടലുകള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എത്ര മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കണമെന്ന് പാഴ്സലുകളില്‍ സ്റ്റിക്കർ പതിക്കണം. പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതായും ആരോഗ്യ മന്ത്രി പറഞ്ഞു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. വെജിറ്റബിള്‍ മയോണൈസ് എന്ന ആശയം ഹോട്ടലുടകള്‍ തന്നെയാണ് മുന്നോട്ടുവെച്ചതെന്നും വീണാ ജോർജ് വ്യക്തമാക്കി.

ഹോട്ടലുകള്‍ക്ക് വൃത്തിയുടെ അടിസ്ഥാനത്തില്‍ റേറ്റിങ്; പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം
ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് പ്രത്യേക ടാസ്ക് ഫോഴ്സ്; ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല

ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ക്കായി സംസ്ഥാന തലത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും. സംസ്ഥാനത്തെ ഏത് ഭാഗത്തും ടാസ്‌ക് ഫോഴ്സിന് പരിശോധന നടത്താനാകും. ഹോട്ടലുകളിലെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ഇനി ഓണ്‍ലൈന്‍ വഴിയാകും. നേരിട്ട് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലെത്തി നോട്ടീസ് നല്‍കില്ല. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടായാല്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ വരെയുള്ളവര്‍ക്ക് അപ്പോള്‍ തന്നെ അറിയാനാകും. പരിശോധനയില്‍ കണ്ടെത്തിയ വീഴ്ച പരിഹരിച്ചാല്‍ മാത്രമേ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനാകൂ. ഓഡിറ്റോറിയങ്ങളില്‍ എഫ്എഫ്എസ്എ ലൈസന്‍സ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഭക്ഷണം വിതരണം അനുവദിക്കുകയുള്ളൂ. ഈവന്റുകള്‍ക്കും മറ്റും നല്‍കുന്ന കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in