'വീണയ്ക്ക് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടു'; പ്രതിരോധം തീര്‍ത്ത് ദേശാഭിമാനി

'വീണയ്ക്ക് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടു'; പ്രതിരോധം തീര്‍ത്ത് ദേശാഭിമാനി

അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന മുറവിളി യാഥാര്‍ഥ്യബോധത്തിന് നിരക്കുന്നതല്ല

സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് പ്രതിരോധം തീര്‍ത്ത് സിപിഎം മുഖപത്രം ദേശാഭിമാനി. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന മുറവിളി യാഥാര്‍ഥ്യബോധത്തിന് നിരക്കുന്നതല്ലെന്ന് ദേശാഭിമാനി മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. എക്‌സാ ലോജിക് കമ്പനിക്കും അതിന്റെ ഡയറക്ടര്‍ ടി വീണയ്ക്കും 1.72 കോടി രൂപ ലഭിച്ചത് ബാങ്ക് വഴി സുതാര്യമായാണ്. ഈ തുകയുമായി ബന്ധപ്പെട്ട് ആദായ നികുതി റിട്ടേണുകള്‍ രേഖപ്പെടുത്തുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്ന മുഖപ്രസംഗം വിവാദത്തില്‍ വീണയ്ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങള്‍

സിഎംആര്‍എല്ലും എക്‌സാ ലോജിക് കമ്പനിയും തമ്മിലുള്ള കരാറില്‍ പൊതുസേവകര്‍ ഭാഗമല്ല. ഇത്തരമൊരു സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന മുറവിളി യാഥാര്‍ഥ്യബോധത്തിന് നിരക്കുന്നതല്ലെന്നുമാണ് ദേശാഭിമാനിയുടെ വാദം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് മറ്റൊരു ആക്ഷേപം. ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കുന്ന സോഷ്യല്‍ മീഡിയ ഇടപെടല്‍ ജനാധിപത്യപരമാണെന്നും ദേശാഭിമാനി വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയ ഇടപെടല്‍ ജനാധിപത്യപരം

'വീണയ്ക്ക് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടു'; പ്രതിരോധം തീര്‍ത്ത് ദേശാഭിമാനി
മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു

സിഎംആര്‍എല്‍ കമ്പനി നല്‍കിയ തുകയുടെ സ്വഭാവമാണ് വിവാദങ്ങളുടെ തുടക്കം. എക്‌സാ ലോജിക് കമ്പനി സിഎംആര്‍എല്‍ കമ്പനിക്ക് സേവനങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്ന നിലയിലേക്ക് ആരോപണങ്ങള്‍ വളര്‍ത്തുകയാണ് ചെയ്തത്. 2019ല്‍ ആദായ നികുതി നിയമത്തിലെ 132-ാം വകുപ്പ് പ്രകാരം നടന്ന പരിശോധനയുടെ സമയത്ത് സിഎംആര്‍എല്ലിലെ ജീവനക്കാര്‍ നല്‍കിയ പ്രസ്താവനയാണ് ആരോപണങ്ങളുടെ അടിസ്ഥാനം. എന്നാല്‍, ഈ പ്രസ്താവന കാര്യകാരണ സഹിതം സിഎംആര്‍എല്‍ പിന്നീട് പിന്‍വലിച്ചിരുന്നു എന്നും ദേശാഭിമാനി വിശദീകരിക്കുന്നു.

logo
The Fourth
www.thefourthnews.in