ഐഎംഎയുടെ ജിഎസ്ടി കുടിശിക കേസ്:  ജപ്തി നടപടി തടയാം, സ്വത്തുക്കൾ വിൽക്കരുതെന്ന് ഹൈക്കോടതി

ഐഎംഎയുടെ ജിഎസ്ടി കുടിശിക കേസ്: ജപ്തി നടപടി തടയാം, സ്വത്തുക്കൾ വിൽക്കരുതെന്ന് ഹൈക്കോടതി

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റെ പേരിലുള്ള സ്വത്തുക്കൾ വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഹൈക്കോടതി താത്കാലിക വിലക്ക് ഏർപ്പെടുത്തി

ജിഎസ്ടി കുടിശിക കേസിൽ ജപ്തി നടപടി തടയുന്നതിന് പകരമായി സ്വത്തുക്കൾ തത്കാലം വിൽക്കരുതെന്ന് ഐഎംഎയോട് ഹൈക്കോടതി. സ്ഥാവര വസ്തുക്കൾ കോടതിയുടെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യുകയോ വില്പന നടത്തുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ഐഎംഎ കേരള ഘടകത്തിന് ജസ്റ്റിസ് സി എസ് ഡയസ് നിർദേശം നൽകി. കേന്ദ്ര ജിഎസ്ടി വകുപ്പ് സ്വത്തുക്കൾ ജപ്തി ചെയ്യാൻ സാധ്യതയുണ്ടെന്നും അതു തടയണമെന്നും ആവശ്യപ്പെട്ട് ഐഎംഎ നൽകിയ ഹർജിയിൽ ജപ്തി ഉത്തരവ് വരെ തടഞ്ഞുകൊണ്ടാണ് ഈ കാലയളവിൽ സംഘടന സ്വത്ത് കൈമാറ്റം ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചത്. ജിഎസ്ടി ഉദ്യോഗസ്ഥർ നികുതി നിശ്ചയിക്കാനായി ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും നാല് ആഴ്ചക്കുള്ളിൽ അവർക്ക് നൽകണമെന്നും കോടതി ഐഎംഎയോട് നിർദേശിച്ചു.

Attachment
PDF
215700212972023_5.pdf
Preview

ഐഎംഎ കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 280 കോടി രൂപ വിവിധ പദ്ധതികളുടെ പേരിൽ സമാഹരിച്ചതായും എന്നാൽ ഇതിന് അനുപാതികമായ ജിഎസ്ടി അടച്ചിട്ടില്ലെന്നുമാണ് ഡയറക്ട്രേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസിൻ്റെ അന്വേഷണത്തിലെ കണ്ടെത്തൽ

ഐഎംഎയുടെ കഴിഞ്ഞ ആറ് വർഷത്തെ ജിഎസ്ടി കുടിശിക 50 കോടി രൂപയോളം വരുമെന്നാണ് സെൻട്രൽ ജിഎസ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഐഎംഎ കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 280 കോടി രൂപ വിവിധ പദ്ധതികളുടെ പേരിൽ സമാഹരിച്ചതായും എന്നാൽ ഇതിന് അനുപാതികമായ ജിഎസ്ടി അടച്ചിട്ടില്ലെന്നുമാണ് ഡയറക്ട്രേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസിൻ്റെ അന്വേഷണത്തിലെ കണ്ടെത്തൽ. സമാന കേസുകളിലെ ഗുജറാത്ത്, ബോംബെ ഹൈക്കോടതിയുടെ നേരത്തെയുള്ള വിധികൾ ഉദ്ധരിച്ച് ഐഎംഎയ്‌ക്ക്‌ വേണ്ടി വാദിച്ച സുപ്രീംകോടതി സീനിയർ അഭിഭാഷകൻ അരവിന്ദ് ദത്താറിന്റെ വാദം അംഗീകരിച്ച കോടതി, ജപ്തി നടപടികൾക്ക് ഇടക്കാല സ്റ്റേ ലഭിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ടെന്ന് കണ്ടെത്തി.

ഐഎംഎയുടെ ജിഎസ്ടി കുടിശിക കേസ്:  ജപ്തി നടപടി തടയാം, സ്വത്തുക്കൾ വിൽക്കരുതെന്ന് ഹൈക്കോടതി
ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയപരിശോധനയ്ക്ക് അനുമതി; പ്രാർഥനയ്ക്ക് തടസമില്ലെന്ന് വാരണാസി ജില്ലാ കോടതി

എന്നാൽ ജപ്തി നടപടികൾ ഒന്നും തുടങ്ങിയിട്ടില്ലെന്നും സ്ഥാവര, ജംഗമ വസ്തുക്കളുടെ വിവരം അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടതാണെന്നും കേന്ദ്ര ജിഎസ്ടി വകുപ്പിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനുവും സ്റ്റാന്റിങ് കൗൺസൽ ശ്രീലാൽ എൻ വാര്യരും വാദിച്ചു. അന്വേഷണത്തോട് സഹകരിക്കാൻ പരാതിക്കാർക്ക് നിർദേശം നൽകണമെന്ന് വാദിച്ച അവർ, നിരവധി പദ്ധതികളിലായി കോടിക്കണക്കിന് രൂപ ഐഎംഎ സമാഹരിച്ചുവെന്നതിനുള്ള തെളിവുകൾ ഹാജരാക്കി. ജൂൺ 23ന് ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ എസ് ശ്യാംനാഥ് അയച്ച കത്തിൽ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം അന്വേഷണത്തിന് അത്യാവശ്യമാണെന്ന വാദം അംഗീകരിച്ച കോടതി ആ വിവരങ്ങൾ ഒരു മാസത്തിനകം സമർപ്പിക്കാൻ ഐഎംഎക്ക് നിർദേശം നൽകി.

logo
The Fourth
www.thefourthnews.in