യുഎപിഎ+ഐപിസി:  വരാനിരിക്കുന്ന നിയമം ഇരട്ടക്കുഴൽ തോക്ക്; പകരമെത്തുന്നത് ദേശദ്രോഹമെന്ന് ഡോ മോഹൻ ഗോപാൽ

യുഎപിഎ+ഐപിസി: വരാനിരിക്കുന്ന നിയമം ഇരട്ടക്കുഴൽ തോക്ക്; പകരമെത്തുന്നത് ദേശദ്രോഹമെന്ന് ഡോ മോഹൻ ഗോപാൽ

മനുഷ്യാവകാശങ്ങൾക്ക് ആക്കം കൂട്ടുന്നതിനു പകരം പോലീസ് പവർ വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്

1860ലെ ഇന്ത്യൻ പീനൽ കോഡും 1973ലെ സിആർപിസിയും എവിഡൻസ് ആക്റ്റും രൂപമാറ്റം നടത്തി പുതിയ രൂപത്തിൽ എത്തുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. സർക്കാരിന് ജനങ്ങൾക്ക് മേൽ സ്ഥാപിത താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ഉതകും വിധമാണ് ഇന്ത്യൻ നിയമ വ്യവസ്ഥകളുടെ പരിഷ്കരണമെന്ന് ഭരണഘടനാവിദഗ്ധനും നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്ടറുമായിരുന്ന മികച്ച നിയമജ്ഞരിൽ ഒരാളുമായ പ്രൊഫ. ഡോ മോഹൻ ഗോപാൽ ദ ഫോർത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

മനുഷ്യാവകാശങ്ങൾക്ക് ആക്കം കൂട്ടുന്നതിനു പകരം പോലീസ് പവർ വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്. രാജ്യദ്രോഹത്തിന് പകരം ദേശദ്രോഹം എന്ന പുതിയ നിയമം കൊണ്ടുവന്നതിലൂടെ രാജ്യദ്രോഹത്തെക്കാൾ കടുത്ത കുറ്റകൃത്യമായിട്ടാണ് ദേശദ്രോഹത്തെ ഇനി കാണുക. തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ യുഎപിഎ ചുമത്തിയിരുന്നത് മുൻകൂർ അനുമതിയുടെ അടിസ്ഥാനത്തിലായിരുന്നെങ്കിൽ പുതിയ പരിഷ്കരണത്തിലൂടെ ഐപിസിയിലും തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്താം.

യുഎപിഎ+ഐപിസി:  വരാനിരിക്കുന്ന നിയമം ഇരട്ടക്കുഴൽ തോക്ക്; പകരമെത്തുന്നത് ദേശദ്രോഹമെന്ന് ഡോ മോഹൻ ഗോപാൽ
'ആര്‍ഷോ ഓമനത്തം പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല'; വീട്ടില്‍ക്കയറിയുള്ള രാഹുലിന്‌റെ അറസ്റ്റില്‍ പ്രതിഷേധം ശക്തം

ഒരാൾക്കെതിരെ ഐപിസിയിലെയും യുഎപിഎയിലെയും വകുപ്പുകൾ ചാർജ് ചെയ്യാൻ പുതിയ ഭേദഗതിയിലൂടെ സാധ്യമാകുന്നതിലൂടെ വരാനിരിക്കുന്ന നിയമം ഇരട്ടക്കുഴൽ തോക്കാണ്. സർക്കാരിന്റെ പോലീസ് പവറിനെ വർധിപ്പിക്കുന്ന നിയമങ്ങൾ, പോലീസിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ല എന്ന കുറ്റങ്ങൾക്ക് 24 മണിക്കൂർ തടങ്കലിൽ വയ്ക്കാൻ നിലവിലില്ലാത്ത കൂട്ടിച്ചേർക്കലുകൾ കാരണം ഈ നിയമങ്ങൾക്ക് കഴിയും. അറസ്റ്റ് ചെയ്ത് 15 ദിവസം കസ്റ്റഡിയിൽ നിർത്തുന്നതിന് പകരം നിലവിലെ സാഹചര്യത്തിൽ 90 ദിവസം വരെ കസ്റ്റഡിയിൽ തുടരാം.

യുഎപിഎ+ഐപിസി:  വരാനിരിക്കുന്ന നിയമം ഇരട്ടക്കുഴൽ തോക്ക്; പകരമെത്തുന്നത് ദേശദ്രോഹമെന്ന് ഡോ മോഹൻ ഗോപാൽ
നാലു വയസുള്ള മകനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഗോവയിൽനിന്ന് ബെംഗളൂരുവിലേക്ക്; എഐ സ്റ്റാർട്ടപ്പ് വനിതാ സിഇഒ പിടിയിൽ

പോലീസ് പവർ വർധിപ്പിക്കുന്നതിലൂടെ ഒരു പോലീസ് രാജിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറയുന്നു. ജനാധിപത്യത്തിന് അന്തസത്ത എപ്പോഴും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതായിരിക്കണം. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അവിടെ ജനാധിപത്യം ഇല്ലെന്നാണ് മനസിലാക്കേണ്ടത്. ന്യൂനപക്ഷങ്ങളുടെയും വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നത് ജുഡീഷ്യറിയുടെ കടമയാണന്നും അദ്ദേഹം പറയുന്നു.

logo
The Fourth
www.thefourthnews.in