മൂന്നാം അങ്കം; പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥി

മൂന്നാം അങ്കം; പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥി

പുതുപ്പള്ളിക്ക് ഒരു പുണ്യാളനെയുള്ളൂ. അത് വിശുദ്ധ ഗീവര്‍ഗീസ് സഹദയാണെന്ന് ജെയ്ക്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്തുണ്ടാകും. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജയ്കിന്റെ മൂന്നാമൂഴം മകൻ ചാണ്ടി ഉമ്മനുമായാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നാളെ കോട്ടയം ജില്ലയിലുണ്ട്. അദ്ദേഹമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ജയ്ക്കടക്കം നാല് പേരുടെ പേരാണ് സജീവ പരിഗണനയിലുണ്ടായിരുന്നത്. കെ എം രാധാകൃഷ്ണൻ, റെജി സക്കറിയ, ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരാണ് പരിഗണനയിലുണ്ടായിരുന്ന മറ്റുള്ളവർ.

മൂന്നാം അങ്കം; പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥി
പുതുപ്പള്ളിയിലെ വിഷയം ഉമ്മന്‍ ചാണ്ടി തന്നെ; 'വിശുദ്ധന്‍' ചര്‍ച്ചകളെ ചികിത്സാ നിഷേധ വിവാദം കൊണ്ട് നേരിടാന്‍ എല്‍ഡിഎഫ്

തിരഞ്ഞെടുപ്പ് രാഷ്ട്രീയം വ്യക്തികള്‍ തമ്മിലുള്ള മല്ലയുദ്ധമല്ലെന്ന് ജെയ്ക് പ്രതികരിച്ചു. ആശയങ്ങളാണ് ഏറ്റുമുട്ടുന്നത്. ജനങ്ങള്‍ക്ക് ഹിതകരമായത് അവര്‍ തിരഞ്ഞെടുക്കും. പുതുപ്പള്ളിയിലെ ഇടതു മുന്നണിയുടെ രാഷ്ട്രീയ മുന്നേറ്റം കണക്കുകളിലുണ്ടെന്നും ജെയ്ക് പറഞ്ഞു.

'പുതുപ്പള്ളിയുമായി ബന്ധപ്പെട്ട് ഒരു പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പുതുപ്പള്ളിക്ക് ഒരു പുണ്യാളനെയുള്ളൂ. കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അത് വിശുദ്ധ ഗീവര്‍ഗീസ് സഹദയാണ്. മറിച്ചൊരു അഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ജനങ്ങള്‍ പറയട്ടെ. പുതുപ്പള്ളിയില്‍ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല.' ജെയ്ക് കൂട്ടിച്ചേർത്തു.

മൂന്നാം അങ്കം; പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥി
ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും, ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കുന്നവർക്കു ജനം മറുപടി നൽകും: അച്ചു ഉമ്മൻ

1970 മുതൽ പുതുപ്പള്ളിയെ നയിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2016ല്‍ ഉമ്മന്‍ ചാണ്ടിയോട്  27,092 വോട്ടിന് തോറ്റ ജെയ്ക്, 2021ല്‍ ഭൂരിപക്ഷം 9044ലെത്തിച്ചിരുന്നു.

logo
The Fourth
www.thefourthnews.in