'ആദിവാസി ജനത ഷോക്കേസില്‍ വയ്‌ക്കേണ്ടവരല്ല'; പാളിച്ചയുണ്ടായോയെന്ന് അന്വേഷിക്കും: കെ രാധാകൃഷ്ണന്‍

'ആദിവാസി ജനത ഷോക്കേസില്‍ വയ്‌ക്കേണ്ടവരല്ല'; പാളിച്ചയുണ്ടായോയെന്ന് അന്വേഷിക്കും: കെ രാധാകൃഷ്ണന്‍

കേരളീയത്തിന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രദര്‍ശന വസ്തുവാക്കിയെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍

കേരളീയത്തിന്റെ ഭാഗമായി വിവിധ ആദിവാസി വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രദര്‍ശനവസ്തുവാക്കിയെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍. ആദിവാസി ജനത ഷോക്കേസ് ചെയ്യേണ്ടവരല്ലെന്നും പാളിച്ച പറ്റിയോയെന്ന് അന്വേഷിക്കാന്‍ ഫോക്‌ലോര്‍ അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ സാംസ്‌കാരിക വകുപ്പുമായും ഫോക്‌ലോര്‍ അക്കാദമിയുമായും ബന്ധപ്പെട്ടു. നിരുപദ്രവമായിട്ടാണ് അവര്‍ ചെയ്തത്. അല്ലാതെ അവഹേളിക്കാനോ അപഹസിക്കാനോ ചെയ്തതല്ല. തദ്ദേശവാസികളെ ഒരിക്കലും ഷോക്കേസ് ചെയ്യാന്‍ പാടില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. ആ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു കാരണവശാലും ആദിവാസി ജനത ഷോക്കേസില്‍ വയ്‌ക്കേണ്ട ജനതയാണെന്ന് ചിന്തിച്ചിട്ടില്ല. അത് ചെയ്യുന്നത് ശരിയല്ല. അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ നമുക്ക് കഴിയണം,'' മന്ത്രി പറഞ്ഞു.

'ആദിവാസി ജനത ഷോക്കേസില്‍ വയ്‌ക്കേണ്ടവരല്ല'; പാളിച്ചയുണ്ടായോയെന്ന് അന്വേഷിക്കും: കെ രാധാകൃഷ്ണന്‍
എംഎല്‍എയും എംപിയുമൊന്നുമില്ലെങ്കിലെന്താ, ഫണ്ട് പിരിവിൽ മുന്നില്‍ ബിജെപി, കിട്ടിയത് 1,917 കോടി രൂപ,സിപിഎമ്മിന് 162 കോടി

അവരുടെ കലയും സംസകാരത്തെയും ഭക്ഷണത്തെയും ജീവിതരീതികളെയും കാണിച്ചുകൊണ്ടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരുപക്ഷേ അവരുടെ ജീവിത രീതികള്‍ അപരിഷ്കൃതമാണെന്ന് ചിലര്‍ക്കെങ്കിലും തോന്നുമെങ്കിലും നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിന് അത് അത്യന്താപേക്ഷിതമാണ്. ഷോക്കേസില്‍ വയ്‌ക്കേണ്ട ജീവിതമാണ് തദ്ദേശവാസികളുടേതെന്ന് അഭിപ്രായമില്ല. അതുകൊണ്ടാണ് അന്തര്‍ദേശീയ തദ്ദേശവാസികളുടെ ദിനം ആചരിക്കുന്നതിന് തീരുമാനിച്ചത്. സംഭവിച്ചത് എന്താണെന്ന് പരിശോധിച്ച് കൃത്യമായ നടപടിയുണ്ടാകും. ഫോക്‌ലോര്‍ അക്കാദമിയാണ് ഇത് പ്രധാനമായും ചെയ്തിരിക്കുന്നത്. പാളിച്ചകള്‍ പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശവാസികളെ അവഹേളിക്കുന്ന നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

'ആദിവാസി ജനത ഷോക്കേസില്‍ വയ്‌ക്കേണ്ടവരല്ല'; പാളിച്ചയുണ്ടായോയെന്ന് അന്വേഷിക്കും: കെ രാധാകൃഷ്ണന്‍
വെടിക്കെട്ട്: ഉത്തരവ് ഭാഗികമായി റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്, സവിശേഷ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം

സാംസ്‌കാരിക വകുപ്പിന് കീഴലുള്ള കേരള ഫോക്‌ലോര്‍ അക്കാദമിയാണ് 'ആദിമം' എന്ന പേരില്‍ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ലിവിങ് മ്യൂസിയം തയാറാക്കിയത്. ഊരാളി, മാവിലര്‍, കാണി, മന്നാന്‍, പളിയര്‍ തുടങ്ങിയ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കനകക്കുന്നില്‍ 'ആദിമം' മ്യൂസിയം തയാറാക്കിയിരിക്കുന്നത്. ആദിവാസി ഊരും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളുടെ ജീവിതരീതിയും താമസസ്ഥലവുമൊക്കെ പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇവര്‍ കുടിലുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നത്. ആള് കൂടുമ്പോള്‍ പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുന്നു. ഇടുക്കി, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.

logo
The Fourth
www.thefourthnews.in