സംസ്ഥാനത്തിന്റെ പഴമയിൽനിന്ന് പുതുമയിലേക്കുള്ള യാത്ര; കേരളീയത്തിന്റെ സന്ദേശവുമായി കെ റൺ ഗെയിം

സംസ്ഥാനത്തിന്റെ പഴമയിൽനിന്ന് പുതുമയിലേക്കുള്ള യാത്ര; കേരളീയത്തിന്റെ സന്ദേശവുമായി കെ റൺ ഗെയിം

പ്രശസ്തമായ റൺ ഗെയിമുകളുടെ മാതൃകയിൽ കേരളീയം മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മറ്റിയാണ് ഗെയിമിന്റെ രൂപകൽപ്പന

'കേരളീയം 2023' ഭാഗമായി കേരളത്തിൻ്റെ കരുത്തും സൗന്ദര്യവും ലോകമൊട്ടാകെയുള്ള യുവാക്കളിൽ എത്തിക്കാൻ ആവിഷ്കരിച്ച മൊബൈൽ ഗെയിം കെ. റൺ (കേരള എവലൂഷൻ റൺ) ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ലോഞ്ച് ചെയ്തു. കേരളത്തിന്റെ പഴയ കാലത്തിൽ നിന്ന് നിന്ന് ആധുനിക കേരളത്തിലേക്കുള്ള യാത്രയായാണ് ഗെയിം രൂപകൽപന ചെയ്തിരിക്കുന്നത്. ഗെയിമിൽ വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്തിൻ്റെ പഴയകാലവും മധ്യകാലവും ആധുനിക കാലവും ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിൻ്റെ നേട്ടങ്ങൾ, അഭിമാന പദ്ധതികൾ എന്നിവ ഗെയിമിൽ ആവിഷ്കരിച്ചിട്ടുണ്ട്. കനകക്കുന്ന് കൊട്ടാരത്തിലായിരുന്നു ഉദ്‌ഘാടന ചടങ്ങ്.

പ്രശസ്തമായ റൺ ഗെയിമുകളുടെ മാതൃകയിൽ കേരളീയം മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മറ്റിയാണ് ഗെയിമിന്റെ രൂപകൽപ്പന. സ്റ്റാർട്ട് അപ് കമ്പനിയായ എക്സ്.ആർ.ഹൊറൈസണുമായി ചേർന്ന് ആണ് ഗെയിം ഡെവലപ് ചെയ്തത്. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ, വാട്ടർമെട്രോ, വിമാനത്താവളം തുടങ്ങി ഗതാഗത മേഖലയുടെ ദൃശ്യവത്കരണം ഗെയിമിലുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, മൽസ്യബന്ധനം തുടങ്ങി സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ ഗെയിമിലെ യാത്രയിൽ വന്നുപോകും. ആകർഷകമായ ത്രീ ഡി അസറ്റുകൾ, വിഷ്വൽ എഫക്ട്സ്, സ്പേഷ്യൽ ഓഡിയോ തുടങ്ങിയവ ഗെയിമിനു മാറ്റുകൂട്ടുന്നു. ഗെയിമിലെ നായകകഥാപാത്രത്തിന് ഈ ഓട്ടത്തിനിടെ കോയിനുകളും മറ്റു സമ്മാനങ്ങളും ശേഖരിക്കാം.  ഓടിയും ചാടിയും വശങ്ങളിലേക്ക് തെന്നിമാറിയും തടസ്സങ്ങളും കെണികളും മറികടക്കാം.

സംസ്ഥാനത്തിന്റെ പഴമയിൽനിന്ന് പുതുമയിലേക്കുള്ള യാത്ര; കേരളീയത്തിന്റെ സന്ദേശവുമായി കെ റൺ ഗെയിം
കാത്തിരുന്നു 'പ്രായപൂര്‍ത്തിയായി, ഗരുഡനില്‍ പറക്കാനൊരുങ്ങി അരുണ്‍ വര്‍മ

ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയാൽ ബോണസ് പോയിന്റുകൾ ലഭിക്കും. വിനോദത്തിലൂടെ വിജ്ഞാനം എന്നതാണ് ലക്ഷ്യം. കേരളീയം എന്ന സങ്കൽപ്പത്തിൽ ഊന്നിയാണ് നിലവിൽ ഗെയിമെങ്കിലും ഭാവിയിൽ സംസ്ഥാനത്തിന്റെ മറ്റു വികസന സന്ദേശങ്ങൾ ഉൾപ്പെടുത്താനാകും വിധമാണ് രൂപകൽപ്പന.  

ആൻഡ്രോയ്ഡ്, വെബ് ആപ്ളിക്കേഷനുകളാണ് നിലവിൽ പൂർത്തിയായത്. ഗൂഗിൾ പ്ളേ സ്റ്റോറിൽ 'K-Run' എന്നു സെർച്ച് ചെയ്ത് ഗെയിം ഇൻസ്റ്റാൾ ചെയ്യാം. വൈകാതെ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലും ലഭ്യമാകും. ഇൻഫിനിറ്റി റണ്ണർ ഗെയിം ആയിട്ടാണ് കെ റൺ രൂപകൽപ്പന. കനകക്കുന്ന് പാലസിൽ നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ, ഐ.ബി സതീഷ് എം എൽ എ, മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് എന്നിവർ പങ്കെടുത്തു. എക്സ് ആർ ഹൊറൈസൺ സി ഇ ഡെൻസിൽ ആന്റണി ഗെയിമിന്റെ സവിശേഷതകൾ വിശദീകരിച്ചു.

logo
The Fourth
www.thefourthnews.in