കളമശേരി സ്‌ഫോടനം: 'ഗുരുതര ഇന്റലിജന്‍സ് വീഴ്ച, മുഖ്യമന്ത്രി മറുപടി പറയണം'; കെ സുധാകരന്‍

കളമശേരി സ്‌ഫോടനം: 'ഗുരുതര ഇന്റലിജന്‍സ് വീഴ്ച, മുഖ്യമന്ത്രി മറുപടി പറയണം'; കെ സുധാകരന്‍

കളമശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി

കളമശ്ശേരി സ്‌ഫോടനം ഞെട്ടിക്കുന്നതാണെന്നും ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജന്‍സിന്റെയും ഗുരുതര വീഴ്ചയാണ് സംഭവിച്ചരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

"കേരളം പോലൊരു സംസ്ഥാനത്ത് ബോംബ് കൊണ്ടുവരുകയോ നിര്‍മിക്കുകയോ ചെയ്യാനും അതു നടപ്പാക്കാനും വ്യക്തമായ ആസൂത്രണം ആവശ്യമാണ്. ഇത് കണ്ടെത്തുന്നതില്‍ ഗുരുതരമായ വീഴ്ച ഇന്റലിജന്‍സിനു സംഭവിച്ചെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. ആഭ്യന്തരവകുപ്പിന്റെ ജാഗ്രതക്കുറവ് പ്രകടമാണ്", സുധാകരന്‍ എംപി വ്യക്തമാക്കി.

കളമശേരി സ്‌ഫോടനം: 'ഗുരുതര ഇന്റലിജന്‍സ് വീഴ്ച, മുഖ്യമന്ത്രി മറുപടി പറയണം'; കെ സുധാകരന്‍
കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിന്‍, സ്ഥിരീകരിച്ച് പോലീസ്

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പച്ചത്തുരുത്തായി കരുതപ്പെടുന്ന കേരളത്തിന് ഇതു വലിയ കളങ്കമായി മാറി. ഗുരുതരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത് ഏറ്റവും ശക്തമായ അന്വേഷണം നടത്തി ഈ സ്‌ഫോടനത്തിന് പിന്നിലുള്ള ശക്തികളെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കെ സുധാകരൻ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

"ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ പിഴവുകളില്ലാതെ സ്വീകരിക്കണം. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണം". സ്വന്തം സുരക്ഷ അടിക്കടി വര്‍ധിപ്പിക്കുന്ന പിണറായി വിജയന്‍ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ലെന്ന് പറഞ്ഞ സുധാകരൻ കളമശേരിയിൽ നടന്ന ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയണമെന്നും കൂട്ടിച്ചേർത്തു. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയുടെകൂടി പരാജയമാണിത്. ആ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്നു മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല.

കളമശേരി സ്‌ഫോടനം: 'ഗുരുതര ഇന്റലിജന്‍സ് വീഴ്ച, മുഖ്യമന്ത്രി മറുപടി പറയണം'; കെ സുധാകരന്‍
'യഹോവ സാക്ഷികള്‍ രാജ്യദ്രോഹികള്‍, തിരുത്താന്‍ തയാറായില്ല'; സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാർട്ടിന്‍

സംസ്ഥാനത്തെ ക്രമസമാധാന പാലനം തകര്‍ന്നിട്ട് ഏഴുവര്‍ഷങ്ങള്‍ പിന്നിടുന്നു. ബോംബ് സ്‌ഫോടനങ്ങള്‍കൂടി നടന്നതോടെ കേരളം ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ട അവസ്ഥയ സംജാതമായിരിക്കുന്നു. നഗരമധ്യത്തില്‍ കുട്ടികളും സ്ത്രീകളും പീഡിക്കപ്പെടുമ്പോള്‍ അതറിയാത്ത പോലീസ് സംവിധാനമാണ് നമ്മുടേത്. പ്രഭാതസവാരിക്കിറങ്ങുന്നവരെയും അക്രമത്തെ കുറിച്ച് പാരതി പറയാനെത്തുന്നവരെയും മര്‍ദ്ദിക്കുന്ന പോലീസാണ് പിണറായി വിജയന്റേത്. നിരപരാധിയായ വയോധികയെപ്പോലും കള്ളക്കേസില്‍ കുടുക്കുന്ന പിണറായി വിജയന്റെ പോലീസിന്റെ സെല്‍ഭരണത്തില്‍ കസ്റ്റഡി മരണങ്ങള്‍ തുടര്‍ക്കഥയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

അതേസമയം, കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. കേരളത്തിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളെന്നും ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അ‌മിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നതായും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അ‌ടിയന്തരമായ നടപടികൾ ഉടൻ ഉണ്ടാകുമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു.

കൂടാതെ, കളമശേരിയിൽ ഇന്നുണ്ടായ സ്ഫോടനങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ദുരൂഹതകൾ അകറ്റാൻ സർക്കാർ തയ്യാറാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in