കരുവന്നൂർ ബാങ്ക്​ തട്ടിപ്പ്​: അരവിന്ദാക്ഷനേയും ജിൽസിനേയും ജയിൽ മാറ്റാന്‍ ഉത്തരവിട്ട് കോടതി

കരുവന്നൂർ ബാങ്ക്​ തട്ടിപ്പ്​: അരവിന്ദാക്ഷനേയും ജിൽസിനേയും ജയിൽ മാറ്റാന്‍ ഉത്തരവിട്ട് കോടതി

നേരത്തെ അറസ്റ്റിലായവർ ഉൾപ്പെടെയുള്ള പ്രതികളെ ഒരേ ജയിലിൽ പാർപ്പിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു

കരുവന്നൂർ ബാങ്ക്​ തട്ടിപ്പ്​ കേസിൽ അറസ്​റ്റിലായ സിപിഎം നേതാവ്​ പി ആർ അരവിന്ദാക്ഷനേയും ജിൽസിനേയും ജയിൽ മാറ്റാൻ​ എറണാകുളം പ്രത്യേക പിഎംഎൽഎ കോടതി ഉത്തരവിട്ടു. എറണാകുളം സബ്​ ജയിലിൽ പാർപ്പിച്ചിരുന്ന അരവിന്ദാക്ഷനെ കാക്കനാ​ട്ടെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റിയതിൽ ഇ ഡി എതിർപ്പ് അറിയിച്ചിരുന്നു.

നേരത്തെ അറസ്റ്റിലായവർ ഉൾപ്പെടെയുള്ള പ്രതികളെ ഒരേ ജയിലിൽ പാർപ്പിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു. സബ് ജയിലിൽ പ്രതികളുടെ എണ്ണം കൂടുതലാണെന്നാണ് ജയിൽ മാറ്റാനുള്ള കാരണമായി ജയിലധിക്യതർ വിശദീകരിച്ചത്. എന്നാൽ ഇത് ന്യായമല്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതികളെ എറണാകുളം സബ് ജയിലിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.

ഇതിനിടെ കരുവന്നൂർ ബാങ്കിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇടപെട്ടു. അപേക്ഷ ലഭിച്ചാൽ രേഖകൾ തിരികെ ലഭ്യമാക്കാനുള്ള നടപടികൾ ബാങ്ക് അധികൃതർ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ബാങ്ക് അപേക്ഷ നൽകിയാൽ കസ്റ്റഡിയിലുള്ള ആധാരം തിരികെ നൽകുന്ന കാര്യം പരിശോധിച്ചു തീരുമാനിക്കാമെന്ന് ഇ ഡി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സതീശ് നൈനാന്റെ ഉത്തരവ്.

കരുവന്നൂർ ബാങ്ക്​ തട്ടിപ്പ്​: അരവിന്ദാക്ഷനേയും ജിൽസിനേയും ജയിൽ മാറ്റാന്‍ ഉത്തരവിട്ട് കോടതി
ന്യൂയോർക് ടൈംസിന്റെ ഇടതുപക്ഷവിരുദ്ധതയും മോദിയുടെ വിമർശനപ്പേടിയും; ന്യൂസ്‌ക്ലിക്കിനെതിരായ തിരക്കഥയ്ക്ക് പിന്നിലെന്ത്?

ആധാരം തിരികെ നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കാറളം സ്വദേശി ഫ്രാൻസിസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ബാങ്കിന്റെ അപേക്ഷയിൽ മൂന്നാഴ്‌ചക്കകം ഇ ഡി തീരുമാനമെടുക്കണമെന്നാണ് കോടതി നിർദേശം. അമ്പത് സെന്റ് സ്ഥലം പണയപ്പെടുത്തി രണ്ട് വായ്‌പകളാണ് കരുവന്നൂർബാങ്കിൽ നിന്ന് ഹരജിക്കാരൻ എടുത്തത്.

വായ്പകള്‍ രണ്ടും കഴിഞ്ഞ ഡിസംബറില്‍ അടച്ച് തീര്‍ത്തിട്ടും ഭൂമിയുടെ ആധാരം തിരിച്ചു നൽകുന്നില്ലെന്നാണ് ഹരജിക്കാരന്‍റെ ആക്ഷേപം. ആധാരം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇഡിയുടെ കസ്റ്റഡിയിലാണെന്നാണ് ബാങ്ക് അധികൃതർ മറുപടി നൽകിയത്. തുടർന്ന് ഇത് സംബന്ധിച്ച് നേരത്തെ കോടതി ഇഡിയുടെ നിലപാട് തേടിയിരുന്നു.

logo
The Fourth
www.thefourthnews.in