മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ
മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ

ഹാട്രിക്കടിച്ച് കാട്ടി; കൈനകരി ജലോത്സവത്തില്‍ കാട്ടില്‍ തെക്കേതില്‍ ജേതാക്കള്‍

ഹാട്രിക് ജയത്തോടെ ലീഗിൽ 68 പോയിന്റുമായി പിബിസി ഒന്നാം സ്ഥാനത്ത്

ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ കൈനകരി ജലോത്സവത്തിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജേതാക്കൾ. ആവേശം നിറഞ്ഞ മത്സരത്തിൽ എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം നേടി. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് മൂന്നാം സ്ഥാനം. ഇന്നത്തെ ഹാട്രിക് ജയത്തോടെ ലീഗിൽ 68 പോയിന്റുമായി പിബിസി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലീഗിലെ ആദ്യ മത്സരമായ നെഹ്‌റു ട്രോഫിയിലും മൂന്നാം മത്സരമായ പുളിങ്കുന്ന് ജലോത്സവത്തിലും മറൈൻ ഡ്രൈവ് ജലോത്സവത്തിലും കാട്ടില്‍ തെക്കേതില്‍ തന്നെയായിരുന്നു കിരീടമണിഞ്ഞത്. സിബിഎല്ലിലെ അടുത്ത മത്സരം കോട്ടയം താഴത്തങ്ങാടിയിൽ വരുന്ന ശനിയാഴ്ച നടക്കും.

മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ
മറൈൻ ഡ്രൈവ് ജലോത്സവം: കാട്ടിൽ തെക്കേതിൽ ജേതാക്കൾ; സിബിഎല്ലില്‍ മൂന്നാം കിരീടം

കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) 2019ലാണ് ഐപിഎല്‍ മാതൃകയില്‍ തുടങ്ങിയത്. കോവിഡും മറ്റ് തടസ്സങ്ങളും ഉണ്ടായതോടെ സിബിഎല്‍ തുടരാന്‍ സാധിച്ചിരുന്നില്ല. കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായതുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in