ജേതാക്കളായ മഹാദേവികാട് കാട്ടിൽ തെക്കേതിൽ
ജേതാക്കളായ മഹാദേവികാട് കാട്ടിൽ തെക്കേതിൽ

പാണ്ടനാടും ജൈത്രയാത്ര തുടര്‍ന്ന് കാട്ടിൽ തെക്കേതില്‍

9 മത്സരങ്ങളിൽ നിന്ന് 7 ജയവുമായി 88 പോയിന്റ്‌ നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ലീഗിൽ ഒന്നാം സ്ഥാനത്ത്

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടന്ന ചെങ്ങന്നൂർ പാണ്ടനാട് ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജേതാക്കളായി. ആവേശം നിറഞ്ഞ മത്സരത്തിൽ എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം നേടി. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് മൂന്നാം സ്ഥാനം.

ജേതാക്കളായ മഹാദേവികാട് കാട്ടിൽ തെക്കേതിൽ
കുതിപ്പ് തുടര്‍ന്ന് കാട്ടില്‍ തെക്കേതില്‍; താഴത്തങ്ങാടി ജലോത്സവത്തിലും കിരീടം
ഹീറ്റ്സ് മത്സരത്തില്‍ കാട്ടില്‍ തെക്കേതില്‍
ഹീറ്റ്സ് മത്സരത്തില്‍ കാട്ടില്‍ തെക്കേതില്‍

9 മത്സരങ്ങളിൽ നിന്ന് 7 ജയവുമായി 88 പോയിന്റ്‌ നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 78 പോയിന്റുള്ള നടുഭാഗം രണ്ടാം സ്ഥാനത്തും 68 പോയിന്റുള്ള ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനത്തുമാണ്. സിബിഎല്ലിലെ അടുത്ത മത്സരം കായംകുളത്ത് അടുത്ത ശനിയാഴ്ച നടക്കും.

logo
The Fourth
www.thefourthnews.in