നിയമസഭാ കൈയാങ്കളി കേസ്: ആദ്യഘട്ട റിപ്പോർട്ട് സമർപ്പിച്ചു, തുടരന്വേഷണം അന്തിമ ഘട്ടത്തില്‍

നിയമസഭാ കൈയാങ്കളി കേസ്: ആദ്യഘട്ട റിപ്പോർട്ട് സമർപ്പിച്ചു, തുടരന്വേഷണം അന്തിമ ഘട്ടത്തില്‍

തുടരന്വേഷണത്തിനായി കോടതി അനുവദിച്ച 60 ദിവസ കാലാവധി അടുത്ത മാസം നാലിനാണ് അവസാനിക്കുക

മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട നിയമ സഭാ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച്ച പോലീസ് കോടതിയിൽ സമർപ്പിച്ച രണ്ടാം അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. തുടരന്വേഷണത്തിനായി കോടതി അനുവദിച്ച 60 ദിവസ കാലാവധി അടുത്ത മാസം നാലിനാണ് അവസാനിക്കുക. കേസ് അടുത്ത മാസം 8ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ നിയമസഭാ സെക്രട്ടറി ശാരംഗധരൻ, എംഎൽഎമാർ എന്നിവരുൾപ്പെടെ നൂറു പേരുടെ മൊഴി എടുത്തിട്ടുണ്ട്.

നിയമസഭാ കൈയാങ്കളി കേസ്: ആദ്യഘട്ട റിപ്പോർട്ട് സമർപ്പിച്ചു, തുടരന്വേഷണം അന്തിമ ഘട്ടത്തില്‍
'പരാതിയില്ല'; മഹാരാജാസ് കോളേജില്‍ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ല

വി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്,കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ, എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ.

അന്വേഷണവുമായി ബന്ധപ്പെട്ട് ബി സത്യൻ, കോലിയക്കോട് എൻ കൃഷ്ണൻ നായർ, ജമീല പ്രകാശം, ഇഎസ് ബിജിമോൾ, രാജു എബ്രഹാം, മുല്ലക്കര രത്നാകരൻ, കെ ദാസൻ, കെ രാജു, കെബി ഗണേഷ് കുമാർ, എപി അബ്ദുള്ള കുട്ടി, സി ദിവാകരൻ, കെപി മോഹനൻ, ഗീത ഗോപി, അനൂപ് ജേക്കബ്, ഡോ. ജയരാജ്, കെ സി ജോസഫ്, സുരേഷ് കുറുപ്പ്, പിസി ജോർജ്, ആർ സെൽവരാജ്, ഇ ചന്ദ്രശേഖരൻ, എടി ജോർജ്, കെകെ ലതിക, കെഎസ് സലിക, ബിഡി ദേവസിയ, സി രവീന്ദ്രനാഥ്, വിഎസ് സുനിൽകുമാർ, തേരമ്പിൽ രാമകൃഷ്ണൻ എന്നിവരുടെ മൊഴി എടുത്തു.

നിയമസഭാ കൈയാങ്കളി കേസ്: ആദ്യഘട്ട റിപ്പോർട്ട് സമർപ്പിച്ചു, തുടരന്വേഷണം അന്തിമ ഘട്ടത്തില്‍
ഇന്ത്യ-യുകെ വ്യാപാര കരാർ ഒരുങ്ങുന്നു; സ്കോച്ച് വിസ്കിക്കും കാറുകള്‍ക്കും വില കുറയും

നിയമസഭ വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷലായിരുന്ന അൻവിൻ ജെ ആൻ്റണി എന്നിവരുടെ മൊഴിയും കേസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതുപ്രകാരമാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവ് നൽകിയത്.

2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായി ആക്രമണം നടത്തിയതിനെ തുടർന്ന് 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നതാണ് കേസ്.

logo
The Fourth
www.thefourthnews.in