'പാലോളിയെ നടപ്പിലാക്കിയ ഇടതുപക്ഷം ജെബി കോശിയെ മറക്കുന്നു'; കമ്മീഷൻ റിപ്പോർട്ടുകളിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് കെസിസി

'പാലോളിയെ നടപ്പിലാക്കിയ ഇടതുപക്ഷം ജെബി കോശിയെ മറക്കുന്നു'; കമ്മീഷൻ റിപ്പോർട്ടുകളിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് കെസിസി

രണ്ടാം പിണറായി സർക്കാരിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലന്ന പരാതി ക്രൈസ്തവ സഭകൾക്കുള്ളിൽ സമീപകാലത്ത് ശക്തമാവുകയാണ്

മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിസഭക്കും ലോകായുക്തക്കും എതിരെ കടുത്ത ആരോപണവുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശത്തിനെതിരെയാണ് ആരോപണം. "വിരുന്നുകളില്‍ പങ്കെടുത്ത് നിലപാട് മാറ്റുന്നത് ബിഷപ്പുമാരല്ല, മറിച്ച് മറ്റ് പലരുമാണെന്നത് കേരള സമൂഹം സമീപ കാലത്ത് വീക്ഷിച്ച ചില സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. താന്‍ ഉള്‍പ്പെട്ട കേസില്‍ വിധിപറയുന്നവരെ വിളിച്ചുവരുത്തി സല്‍ക്കരിച്ച മുഖ്യമന്ത്രിയുടെ ഓര്‍മ്മയായിരിക്കാം മന്ത്രിയെക്കൊണ്ട് ഇപ്രകാരം പറയിച്ചത്." എന്നാണ് കൗൺസിൽ ഓഫ് ചർച്ചസ് വാർത്താ കുറിപ്പിൽ ഉയർത്തുന്ന ആരോപണം.

തിരഞ്ഞെടുപ്പ് കാലത്ത് അരമനകളില്‍ കയറിയിറങ്ങിയ ചരിത്രം സജി ചെറിയാന്‍ മറക്കരുതെന്നും കെസിസി

മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയുടെ ചുവട് പിടിച്ച് കത്തോലിക്ക സഭക്ക് പുറമെ ഇതര ക്രൈസ്തവ സഭകളും ഇതോടെ പിണറായി സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുയാണ്. ഒന്നാം പിണറായി സർക്കാർ മുതൽ കേരളത്തിൽ മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത സൗഹൃദമായിരുന്നു ക്രൈസ്ത സഭകളും , എൽഡിഎഫ് സർക്കാരും തമ്മിലുണ്ടായിരുന്നത്. ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയായ സിപിഎം ഒരു തരത്തിലും സഭകളെ പിണക്കുന്ന നയം സ്വീകരിച്ചിരുന്നുമില്ല.

'പാലോളിയെ നടപ്പിലാക്കിയ ഇടതുപക്ഷം ജെബി കോശിയെ മറക്കുന്നു'; കമ്മീഷൻ റിപ്പോർട്ടുകളിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് കെസിസി
ഇത്തവണ 'വൈനും മെത്രാന്‍മാരുടെ രോമാഞ്ചവും'; സജി ചെറിയാന്റെ വിമര്‍ശനത്തില്‍ സിപിഎമ്മിന് എതിരെ കെസിബിസി

വിഴിഞ്ഞം സമരത്തിൽ മാത്രമാണ് ലത്തീൻ കത്തോലിക്കാ സഭയുമായി അസ്വാരസ്യം ഉണ്ടായത്. എന്നാൽ ഈ പ്രശ്നം സഭകളുടെ പൊതു പ്രശ്നമായി ഉയർന്നുവന്നില്ല. ലത്തീൻ കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയുടെ സാമന്ത രൂപതകൾ പോലും ആ സമരം ഗൗരവമായി കണ്ടില്ല. എന്നത് സിപിഎമ്മിന്റെ കരുതലോടെയുള്ള ഇടപെടൽ കൂടി കൊണ്ടായിരുന്നു.

ബിജെപി ഉയർത്തുന്ന ആരോപണങ്ങൾക്ക് സമാനമാണ് ക്രൈസ്തവ സഭകളുടെ നേതൃത്വങ്ങൾക്കുള്ളിൽ ഉയരുന്ന ചർച്ചകളും

എന്നാൽ രണ്ടാം പിണറായി സർക്കാരിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലന്ന പരാതി ക്രൈസ്തവ സഭകൾക്കുള്ളിൽ സമീപകാലത്ത് ശക്തമാവുകയാണ്. ബിജെപി ഉയർത്തുന്ന ആരോപണങ്ങൾക്ക് സമാനമാണ് ക്രൈസ്തവ സഭകളുടെ നേതൃത്വങ്ങൾക്കുള്ളിൽ ഉയരുന്ന ചർച്ചകളും. ഇത് കേരള കൗൺസിൽ ഓഫ് ചർച്ചസ് ന്റെ വാർത്താ കുറിപ്പിലും വ്യക്തമാണ്.

"പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ പദവി മറക്കുന്നു. പഴയ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി അദ്ദേഹം മാറുന്നു എന്നും ക്രൈസ്തവ നേതൃത്വത്തെ അപമാനിക്കുന്നതിലൂടെ മറ്റ് ചിലരെ പ്രീണിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇടത് മന്ത്രിസഭയുടെ പല നടപടികളും " എന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

'പാലോളിയെ നടപ്പിലാക്കിയ ഇടതുപക്ഷം ജെബി കോശിയെ മറക്കുന്നു'; കമ്മീഷൻ റിപ്പോർട്ടുകളിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് കെസിസി
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വത്തിക്കാന്റെ അന്തിമ ഇടപെടല്‍ ഉടന്‍

"പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നടപ്പിലാക്കിയ ഇടത് സര്‍ക്കാര്‍ ജസ്റ്റീസ് ജെബി കോശി കമ്മീഷന്‍ നടപ്പിലാക്കുവാന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും മറക്കുന്നത് സര്‍ക്കാരിന്റെ ഇരട്ടമുഖം വെളിവാക്കുന്നു". പ്രധാനമന്ത്രി ക്രിസ്മസ് വിരുന്ന് നടത്തിയതില്‍ ഹാലിളകിയിട്ട് കാര്യമില്ല. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിയമനങ്ങളിലെ ഇരട്ടത്താപ്പ് മാറ്റുവാനും ക്രൈസ്തവ സമൂഹത്തിന് അനുകൂലമായി ഉണ്ടായ ഹൈക്കോടതി വിധിയില്‍ ക്രൈസ്തവര്‍ക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുവാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നും കെസിസി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് അരമനകളില്‍ കയറിയിറങ്ങിയ ചരിത്രം സജി ചെറിയാന്‍ മറക്കരുതെന്നും കെസിസി മുന്നറിയിപ്പ് നൽകുന്നു.

കേരളത്തിലെ കത്തോലിക്ക സഭകളായ സീറോ - മലബാർ , സീറോ - മലങ്കര, ലത്തീൻ സഭകളുടെ പൊതുവേദിയായ കെസിബിസിക്ക് സമാനമായി , അകത്തോലിക്ക ക്രൈസ്തവ എപ്പിസ്ക്കോപ്പൽ സഭകളായ യാക്കോബായ , ഓർത്തഡോക്ക്സ്, മർത്തോമ്മ , സി എസ് ഐ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്നിവയുടെ കൂട്ടായ്മയാണ് കേരള കൗൺസിൽ ഓഫ് ചർച്ചസ് .

logo
The Fourth
www.thefourthnews.in