ഇത്തവണ 'വൈനും മെത്രാന്‍മാരുടെ രോമാഞ്ചവും'; സജി ചെറിയാന്റെ വിമര്‍ശനത്തില്‍ സിപിഎമ്മിന് എതിരെ കെസിബിസി

ഇത്തവണ 'വൈനും മെത്രാന്‍മാരുടെ രോമാഞ്ചവും'; സജി ചെറിയാന്റെ വിമര്‍ശനത്തില്‍ സിപിഎമ്മിന് എതിരെ കെസിബിസി

സജി ചെറിയാന്റെ വാക്കുകള്‍ ഒരു മന്ത്രിയ്ക്ക് യോജിച്ചതല്ലെന്നായിരുന്നു ആക്ഷേപത്തിന് കെസിബിസി നല്‍കുന്ന മറുപടി. ഒപ്പം ഈ വാക്കുകള്‍ സിപിഎമ്മിന്റെ സംഭവാനയാണോ എന്ന നിലയിലും കെസിബിസി ആശങ്ക ഉന്നയിക്കുന്നു

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത വൈദികരെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ കേരളത്തില്‍ വിണ്ടും പോര്‍ മുഖം തുറന്ന് കെ സി ബിസി. ആലപ്പുഴയില്‍ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി നടത്തിയ പരാമര്‍ശമാണ് സംസ്ഥാനത്ത് പുതിയ വിവാദത്തിന് വഴിമരുന്നിട്ടത്. പ്രധാനമന്ത്രിയുടെ വിരുന്നിനെ പരാമര്‍ശിച്ച മന്ത്രി ചില ബിഷപ്പുമാര്‍ക്ക് ബിജെപി. നേതാക്കള്‍ വിളിച്ചാല്‍ പ്രത്യേക രോമാഞ്ചമുണ്ടാകുന്നു എന്നായിരുന്നു വിമര്‍ശിച്ചത്.

സജി ചെറിയാന്റെ വാക്കുകള്‍ ഒരു മന്ത്രിയ്ക്ക് യോജിച്ചതല്ലെന്നായിരുന്നു ആക്ഷേപത്തിന് കെസിബിസി നല്‍കുന്ന മറുപടി. ഒപ്പം ഈ വാക്കുകള്‍ സിപിഎമ്മിന്റെ സംഭവാനയാണോ എന്ന നിലയിലും കെസിബിസി ആശങ്ക ഉന്നയിക്കുന്നു.

ഉത്തവാദിത്വപ്പെട്ടവര്‍ സ്ഥാനത്തിന് ഉതകുന്നതരത്തില്‍ പ്രതികരിക്കണമെന്നും കെസിബിസി

കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് ജി. പാലക്കാപ്പള്ളിയാണ് സഭയുടെ നിലപാട് വ്യക്തമാക്കി മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈന്‍ കുടിച്ചാല്‍ രോമാഞ്ചമുണ്ടാകുന്നവരാണ് മെത്രാന്മാര്‍ എന്ന പരാമര്‍ശം സംസ്ഥാനത്തെ ഒരു മന്ത്രിക്ക് യോജിച്ചതാണോ എന്ന് അദ്ദേഹം ചിന്തിക്കണം. ഉത്തവാദിത്വപ്പെട്ടവര്‍ സ്ഥാനത്തിന് ഉതകുന്നതരത്തില്‍ പ്രതികരിക്കണമെന്നും കെസിബിസി വക്താവ് ചുണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വിരുന്നില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ നേതാക്കളെ വിര്‍ശിച്ച് മുന്‍ മന്ത്രി കെടി ജലീല്‍ നടത്തിയ പരാമര്‍ശവും സജി ചെറിയാന്റ് നിലപാടും താരതമ്യം ചെയ്താണ് കെസിബിസി വക്താവിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഇരു നേതാക്കള്‍ക്കും ഒരേ വാക്കുകളാണ് പറയാനുള്ളത് എന്നനിലയിലായിരുന്നു ഫാദര്‍ ജേക്കബ് ജി. പാലക്കാപ്പള്ളിയുടെ പ്രതികരണം.

ഇത്തവണ 'വൈനും മെത്രാന്‍മാരുടെ രോമാഞ്ചവും'; സജി ചെറിയാന്റെ വിമര്‍ശനത്തില്‍ സിപിഎമ്മിന് എതിരെ കെസിബിസി
എന്ത് പ്രവർത്തനമാണ് സജി!

കെസിബിസി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഒപ്പം മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങള്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചായിരുന്നു കെ.ടി ജലീല്‍ എംഎല്‍എയുടെ വിമര്‍ശനം. മണിപ്പൂരിലെ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കെ ടി ജലീല്‍ വിമര്‍ശനം ഉന്നയിച്ചത്. ഇതിനെതിരെ കെസിബിസി പത്രക്കുറിപ്പ് ഇറക്കി പ്രതിരോധിക്കുകയും ചെയ്തിരുന്നു. കെ ടി ജലീലും കെസിബിസിയും തമ്മില്‍ ഭിന്നത നിലല്‍ക്കെ ആണ് സജി ചെറിയാന്റെ പ്രസ്താവന പുറത്തുവന്നത്.

മണിപ്പൂരിനെപ്പറ്റി പറയാനുള്ള ആര്‍ജവം പ്രധാനമന്ത്രിയെ കാണാന്‍പോയ ആളുകള്‍ക്കാര്‍ക്കും ഇല്ല. വിരുന്നില്‍ ലഭിച്ച മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നു എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

എന്നാല്‍, സജി ചെറിയാനും കെടി ജലീലും ഉപയോഗിക്കുന്നത് ഒരേ നിഘണ്ടുവാണ് എന്നായിരുന്നു കെസിബിസി വക്താവിന്റെ മറുപടി. പാര്‍ട്ടിക്ലാസുകളില്‍ ഉപയോഗിക്കുന്ന നിഘണ്ടു ഉപയോഗിച്ചാണ് ഇരുവരും പ്രതികരിക്കുന്നത് എന്നും കെസിബിസി വക്താവ് ആരോപിക്കുന്നു.

ഇത്തവണ 'വൈനും മെത്രാന്‍മാരുടെ രോമാഞ്ചവും'; സജി ചെറിയാന്റെ വിമര്‍ശനത്തില്‍ സിപിഎമ്മിന് എതിരെ കെസിബിസി
മുസ്ലീം ലീഗ് @75, കൊടപ്പനക്കൽ @50

അതേസമയം, സജി ചെറിയാന്റെ പരാമര്‍ശവും കെസിപിബിസിയുടെ മറുപടിയും സംബന്ധിച്ച് രാഷ്ട്രീയ പ്രതികരണങ്ങളും ആരംഭിച്ചു. ബിഷപ്പുമാര്‍ക്ക് ബിജെപി നേതാക്കള്‍ വിളിച്ചാല്‍ പ്രത്യേക രോമാഞ്ചമാണെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ വി മുരളീധരന്‍ രംഗത്തെത്തി. ബിഷപ്പുമാരെ അവഹേളിച്ച സജി ചെറിയാന്‍ കേരളത്തിന് അപമാനമാണെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. ബിഷപ്പുമാര്‍ക്കുള്ള പ്രധാനമന്ത്രിയുടെ ക്ഷണം ബഹുമതിയാണ്. പഴയ തലമുറയിലെ ആര്‍ഷോ ആണ് സജി ചെറിയാന്‍. ക്രൈസ്തവ സമുദായം ബിജെപിക്ക് എതിരാണെന്ന് കരുതണ്ട. ഗോവ അടക്കമുള്ള ക്രൈസ്തവ മേഖലകള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഗുണ്ടായിസം കാണിക്കുന്നവര്‍ക്കാണ് പിണറായി മന്ത്രിസഭയില്‍ അംഗീകാരം. അസഭ്യങ്ങളും അധിക്ഷേപങ്ങളും നടത്തുന്നവര്‍ക്ക് അംഗീകാരം കിട്ടുന്നു. അത്തരം എന്തെങ്കിലും കാര്യത്തിനാവും ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍. പിണറായിയെ പുകഴ്ത്തിയപ്പോള്‍ വാസവന് പുതിയ വകുപ്പ് കിട്ടി. ഇത് മനസ്സില്‍ വെച്ചാണ് സജി ചെറിയാന്റെ പരാമര്‍ശമെന്നും വി മുരളീധരന്‍ പറഞ്ഞു.

ബിഷപ്പുമാരെ അവഹേളിച്ച സജി ചെറിയാന്‍ കേരളത്തിന് അപമാനമാണെന്ന് വി മുരളീധരന്‍

അടുത്തിടെ വിവിധ വിഷയങ്ങളില്‍ കെസിബിസിയും സര്‍ക്കാരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന നിലയുണ്ടായിരുന്നു. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ റബര്‍ വില പരാമര്‍ശം മുതല്‍ നവകേരള സദസ് വരെ അത് നീളുകയും ചെയ്തിരുന്നു. ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കെസിബിസി മീഡിയാ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കലാണ് നവകേരള സദസിനെതിരെ രംഗത്തെത്തിയത്. നവകേരള സദസ് സഞ്ചരിക്കുന്ന ജൈവ പ്രദര്‍ശനമാണെന്നായിരുന്നു എകെ ബാലന്റെ പരാമര്‍ശത്തെ പരിഹസിച്ച് കെസിബിസി മീഡിയാ സെക്രട്ടറി നടത്തിയ പ്രതികരണം.

logo
The Fourth
www.thefourthnews.in