പിആർഎസ് വായ്പ: കർഷകർക്ക് സിബിൽ സ്‌കോർ ബാധകമാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി

പിആർഎസ് വായ്പ: കർഷകർക്ക് സിബിൽ സ്‌കോർ ബാധകമാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി

പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്‌കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതിയിൽ സമർപ്പിച്ച ഒരുകൂട്ടം ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പിആർഎസ് വായ്പയിൽ എങ്ങനെയാണ് കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കുന്നതെന്ന് ഹൈക്കോടതി. സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പ കരാർ ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈകോയാണ് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കർഷകർക്ക് മേൽ ബാധ്യത വരുന്നതെന്നും കോടതി ചോദിച്ചു.

പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്‌കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതിയിൽ സമർപ്പിച്ച ഒരുകൂട്ടം ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കർഷകർക്ക് മേൽ വായ്പയുടെ ബാധ്യതവരുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.

പിആർഎസ് വായ്പ: കർഷകർക്ക് സിബിൽ സ്‌കോർ ബാധകമാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി
എന്താണ് പിആർഎസ് വായ്പ? അത് കർഷകരെ ബാധിക്കുന്നതെങ്ങനെ?

ഇക്കാര്യത്തിൽ സപ്ലൈകോ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. ഇതുസംബന്ധിച്ച് സമർപ്പിക്കപ്പെട്ട ഹർജികൾ അടുത്ത ബുധനാഴ്ച പരിഗണിക്കും. നേരത്തെ കുട്ടനാട്ടിൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ നൽകിയില്ലെന്ന് ആരോപിച്ച് കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.

തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ ജി പ്രസാദ് ആണ്് ആത്മഹത്യ ചെയ്തത്. ബിജെപിയുടെ കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു പ്രസാദ്.

പിആർഎസ് വായ്പ: കർഷകർക്ക് സിബിൽ സ്‌കോർ ബാധകമാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി
ഐഎസ് അല്ല ഹമാസ്; സമീകരണം ഗാസയിലെ ക്രൂരപ്രതികാരത്തെ ന്യായീകരിക്കാനുള്ള ഇസ്രയേലിന്‍റെ ഗൂഡതന്ത്രം

അതേസമയം പിആർഎസ് വായ്പ അടക്കാത്തതുകൊണ്ട് സംസ്ഥാനത്ത് ഒരു കർഷകനും വായ്പ നിഷേധിച്ചിട്ടില്ലെന്നും പിആർഎസ് വായ്പ കുടിശ്ശികയുള്ളതുകൊണ്ട് മറ്റ് ലോണുകൾ എടുക്കുന്നതിൽ തടസ്സമില്ലെന്നും ബാങ്കുകൾ സർക്കാരിനെ അറിയിച്ചിരുന്നു. വിവിധ ബാങ്കുകളുമായി നടത്തിയ ഭക്ഷ്യവകുപ്പ് നടത്തിയ ചർച്ചയിലായിരുന്നു ഇക്കാര്യം ബാങ്കുകൾ വ്യക്തമാക്കിയത്.

പിആർഎസ് കുടിശ്ശിക വന്നാൽ അത് സിബിൽ സ്‌കോറിനെ ബാധിക്കില്ലെന്നും എന്നാൽ പിആർഎസ് വായ്പ കൂടാതെ മുമ്പെടുത്ത വ്യക്തിഗത വായ്പകൾ കൃത്യമായി അടക്കാത്തവർക്കും വായ്പകൾ ഒറ്റത്തവണ തീർപ്പാക്കിയവർക്കും ലോൺ നിഷേധിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രതിനിധികൾ സർക്കാറിനെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in