'രഞ്ജിത്തിനെതിരെ തെളിവില്ല'; ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

'രഞ്ജിത്തിനെതിരെ തെളിവില്ല'; ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

‘ആകാശത്തിന് താഴെ’ സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജിയാണ് കോടതി തള്ളിയത്

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരൻ സമർപ്പിച്ച രേഖകളിൽ വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ആകാശത്തിന് താഴെ’ സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാരിനും ഡിജിപിക്കും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

'രഞ്ജിത്തിനെതിരെ തെളിവില്ല'; ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സ്റ്റേ ചെയ്യാനാകില്ല; റദ്ദാക്കണമോ എന്നതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

പരാതിയുള്ള ജ്യൂറിമാരുണ്ടെങ്കിൽ അവർക്ക് നേരിട്ട് ഹർജിയുമായി സമീപിക്കാമല്ലോ എന്ന് കോടതി ചോദിച്ചു. നിസ്സാരമായ ആരോപണങ്ങൾ ഉന്നയിച്ച ഈ ഹർജി പിഴ സഹിതം തള്ളേണ്ടതാണെന്നും തത്കാലം പിഴ ചുമത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിനയൻ, ഹൈദർ അലി, നേമം പുഷ്പരാജ് എന്നിവരുടെ യൂട്യൂബ് വീഡിയോകൾ തെളിവായി ഹാജരാക്കാൻ ഹർജി ഭാഗം സമയം ചോദിച്ചു. എന്നാൽ കോടതി സമയം അനുവദിച്ചില്ല. ഇതെല്ലാം ഹർജി സമർപ്പിക്കുന്ന സമയത്ത് ചെയ്യേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

'രഞ്ജിത്തിനെതിരെ തെളിവില്ല'; ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
അവിശ്വാസപ്രമേയ ചര്‍ച്ച: രാജ്യം കാത്തിരുന്നത് രാഹുലിനെ കേള്‍ക്കാന്‍; വ്യൂവര്‍ഷിപ്പില്‍ മോദി പിന്നില്‍

ജ്യൂറി അംഗങ്ങൾ തന്നെ അവാർഡ് നിർണയത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ, അവാർഡിന് അപേക്ഷിച്ചയാൾ എന്ന നിലയിൽ തന്റെ അവകാശവും ലംഘിക്കപ്പെട്ടു എന്ന വാദമാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.

'രഞ്ജിത്തിനെതിരെ തെളിവില്ല'; ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
ഇനി ഇഷ്ടക്കാരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരാക്കാം, പുതിയ കേന്ദ്രനിയമം സുപ്രീംകോടതി വിധിക്ക് എതിരാവുന്നത് എന്തുകൊണ്ട്?

ഹർജിക്കാരന്റെ സിനിമയും സംവിധായകൻ വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രവും അവാർഡ് നിർണയത്തിനായി സമർപ്പിച്ചിരുന്നെങ്കിലും ഇവയൊക്കെ തഴയപ്പെട്ടതായി ഹർജിയിൽ ആരോപിച്ചിരുന്നു. അവാർഡ് നിർണയത്തിനുള്ള ജൂറിയുടെ തീരുമാനങ്ങളിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ വിനയൻ സർക്കാരിന് തെളിവുകൾ സഹിതം പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in