വിഴിഞ്ഞം സമരപ്പന്തല്‍
വിഴിഞ്ഞം സമരപ്പന്തല്‍ഫയല്‍

വിഴിഞ്ഞത്തെ സമരപന്തൽ പൊളിച്ചേ മതിയാകൂ; ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി

സമരപ്പന്തലിൽ ഗർഭിണികളും വൃദ്ധരുമുള്ളതിനാൽ പൊളിച്ചുമാറ്റാനാകുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ കോടതി ഉത്തരവ് നടപ്പാക്കിയേ തീരുവെന്ന് ഹൈക്കോടതി. നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഉത്തരവുണ്ടായിട്ടും ഒന്നും നടപ്പിലായില്ലെന്ന് ഹർജിക്കാർ ആവർത്തിച്ചതോടെയാണ് കോടതി വീണ്ടും നിർദേശം നൽകിയത്. അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

വിഴിഞ്ഞം സമരപ്പന്തല്‍
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് തടസമായതെല്ലാം നീക്കണം: ഹൈക്കോടതി

സമരപ്പന്തലിൽ ഗർഭിണികളും വൃദ്ധരുമുള്ളതിനാൽ പൊളിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ എത്തിയാൽ തടയില്ലെന്ന് സമര സമിതിയും ഇതുവരെ വാഹനങ്ങളൊന്നും വന്നിട്ടില്ലെന്ന് സർക്കാരും അറിയിച്ചു. കേന്ദ്ര സേനയെ ആവശ്യമാണെങ്കിൽ സംസ്ഥാന സർക്കാരാണ് മുൻകൈയെടുക്കേണ്ടതെന്ന് കേന്ദ്രം വ്യക്തമാക്കി. ക്രമസമാധാന ചുമതലയുളള എഡിജിപി വഴിയാണ് ഇക്കാര്യം അറിയിക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.

വിഴിഞ്ഞം സമരപ്പന്തല്‍
വിഴിഞ്ഞം സമരസമിതി പ്രവര്‍ത്തകര്‍ ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിച്ചു; പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കടന്നു: പോലീസ്

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം കാരണം തുറമഖ നിർമാണം പൂർണമായും തടസപ്പെട്ടിരിക്കുകയാണെന്നും കോടതി ഇടപെടൽ വേണമെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യത്തിൽ പ്രദേശത്തെ തടസങ്ങൾ ഉടൻ നീക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസവും നിർദേശം നൽകിയിരുന്നു. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in